Get Updates
Get notified of breaking news, exclusive insights, and must-see stories!

എൽഡിഎഫിന് തുടർഭരണം കിട്ടുമോയെന്ന് ഇപ്പോൾ പറയാനികില്ല, ബിജെപി ശക്തമായ മത്സരം കാഴ്ച വെച്ചുവെന്നും വെള്ളാപ്പള്ളി

തിരുവനന്തപുരം; കേരളത്തിൽ തുടർ ഭരണത്തിന് സാധ്യത ഉണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമോയെന്ന് പറയാനാകില്ല. സംസ്ഥാനത്ത് ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ പിണറായിയും സുകുമാരൻനായരും പറഞ്ഞത് അവരുടെ അഭിപ്രായമാണ്. അവരുടെ വിശ്വാസം അവരെ സംരക്ഷിക്കും. എൻഎസ്എസ് ജനറൽ സെക്രട്ടറി വോട്ടെടുപ്പ് ദിവസം അല്ല അഭിപ്രായം പറയേണ്ടത്. നേരത്തേ അഭിപ്രായം പറയണമായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ വേണ്ട ഫലം ലഭിച്ചേനെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

 jxhys-16085

താൻ എന്റെ ആഗ്രഹവും അഭിലാഷവും ഇപ്പോൾ പറയില്ല. ഈ നിമിഷം വോട്ടെടുപ്പിലൂടെയാണ് പ്രതികരിക്കേണ്ടത്. അത് താൻ ചെയ്തിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ മുമ്പുള്ളതിനേക്കാള്‍ വലിയ ഒരു ത്രികോണ മത്സരമാണ് നടക്കുന്നതെന്നാണ് പോളിംഗ് ശതമാന കണക്കുകൾ നൽകുന്ന സൂചന.ശബരിമല വിഷയം ബിജെപി തിരഞ്ഞെടുപ്പിൽ ശക്തമായി ഉന്നയിച്ചു. പെട്ടിത്തുറക്കുമ്പോൾ ശബരിമല വോട്ടായി മാറിയോ എന്ന് അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിൽ എല്ലാ മുന്നണികളും ശ്രദ്ധിക്കാമായിരുന്നുവെന്നാണ് തന്റെ വ്യക്തിപമായ അഭിപ്രായം. മുഖ്യമന്ത്രി ആകാൻ നിരവധി പേർ കുപ്പായം തുന്നി വെച്ചിട്ടുണ്ട്. എസ്എൻഡിപി ആർത്തും അനുകൂലമായൊരു നിലപാട് എടുത്തിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    ചരിത്ര വിജയത്തോടെ UDF അധികാരത്തിലെത്തും | VEENA S NAIR | VATTIYOORKAVU | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+