കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ മുരളീധരന് നേമത്ത് തോറ്റ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഉപദേശം; ഞാന്‍ ദുര്‍ബലനായിരുന്നില്ല, തിരിച്ചടി...

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസുകാര്‍ കൂടെ നിന്ന് ചതിക്കുമെന്ന് ചൂണ്ടിക്കാട്ടി കെ സുരേന്ദ്രന്‍ പിള്ള. 2016ല്‍ യുഡിഎഫിന്റെ നേമം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നു സുരേന്ദ്രന്‍ പിള്ള. ഒന്നിലേറെ തവണ വിവിധ ഇടങ്ങളില്‍ എംഎല്‍എ ആയിട്ടുള്ള സുരേന്ദ്രന്‍ പിള്ള വളരെ പ്രതീക്ഷയോടെയാണ് നേമത്തെത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് വോട്ട് മറിച്ചതാണ് അന്ന് തന്റെ പരാജയത്തിന് കാരണമെന്നും അദ്ദേഹം മധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല, നേമത്ത് കോണ്‍ഗ്രസിന് വേണ്ടി മല്‍സരിക്കുന്ന കെ മുരളീധരന് ചില ഉപദേശങ്ങളും അദ്ദേഹം നല്‍കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

പശ്ചിമബംഗാളിലെ ഖരഗ്പൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നു, ചിത്രങ്ങള്‍

കോണ്‍ഗ്രസിന്റെ മുനയൊടിക്കുന്നോ

കോണ്‍ഗ്രസിന്റെ മുനയൊടിക്കുന്നോ

ആര്‍എസ്എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ ഉന്നയിച്ച ആരോപണത്തില്‍ സിപിഎം പ്രതിരോധത്തിലാണ്. സിപിഎം-ബിജെപി ധാരണയുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് പരമാവധി പ്രചരിപ്പിച്ച് നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതിനിടെയാണ് സുരേന്ദ്രന്‍ പിള്ള രംഗത്തുവന്നിരിക്കുന്നത്.

വിശ്വസിക്കാന്‍ കൊള്ളില്ല

വിശ്വസിക്കാന്‍ കൊള്ളില്ല

നേമം മണ്ഡലത്തില്‍ 2016ല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചു എന്നാണ് സുരേന്ദ്രന്‍ പിള്ളയുടെ ആരോപണം. അതാണ് തന്റെ ദയനീയമായ തോല്‍വിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും സുരേന്ദ്രന്‍ പിള്ള സൂചിപ്പിച്ചു.

2016ല്‍ സംഭവിച്ചത്

2016ല്‍ സംഭവിച്ചത്

നിലവില്‍ എല്‍ജെഡി ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍ പിള്ള. 2016ല്‍ ജെഡിയു പ്രതിനിധിയായിരിക്കെയാണ് യുഡിഎഫിന് വേണ്ടി നേമം മണ്ഡലത്തില്‍ മല്‍സരിച്ചത്. ബിജെപിക്ക് വേണ്ടി ഒ രാജഗോപാലും സിപിഎമ്മിന് വേണ്ടി വി ശിവന്‍കുട്ടിയും മല്‍സരിച്ചു. 8671 വോട്ടുകള്‍ക്ക് രാജഗോപാല്‍ ജയിച്ചു.

യുഡിഎഫിന് കിട്ടിയ വോട്ട്

യുഡിഎഫിന് കിട്ടിയ വോട്ട്

രാജഗോപാലിന് 67813 വോട്ടുകളാണ് ലഭിച്ചത്. വി ശിവന്‍കുട്ടിക്ക് 59142 വോട്ടുകളും കിട്ടി. എന്നാല്‍ സുരേന്ദ്രന്‍ പിള്ള വളരെ പിന്നിലായി. അദ്ദേഹത്തിന് ലഭിച്ചത് വെറും 13860 വോട്ടുകള്‍ മാത്രം. കോണ്‍ഗ്രസ് വോട്ട് മറിച്ച് ചതിച്ചതാണ് തന്റെ തോല്‍വിക്ക് കാരണമെന്ന് സുരേന്ദ്രന്‍ പിള്ള പറയുന്നു.

ദുര്‍ബലന്‍ അല്ല

ദുര്‍ബലന്‍ അല്ല

സുരേന്ദ്രന്‍ പിള്ള ദുര്‍ബലനായ സ്ഥാനാര്‍ഥിയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അതുകൊണ്ടാണ് ദനയീയമായ തോല്‍വി ഏറ്റുവാങ്ങിയതെന്നും പ്രചാരണമുണ്ടായി. ഇതിനെ ശക്തമായി എതിര്‍ത്തു അദ്ദേഹം. പുനലൂരില്‍ എംഎല്‍എ ആയിട്ടുണ്ട്. തിരുവനന്തപുരം വെസ്റ്റില്‍ ജയിച്ചിട്ടുണ്ട്. അപ്പോള്‍ എങ്ങനെയാണ് ഞാന്‍ ദുര്‍ബലനാണെന്ന് പറയാനാകുക എന്നും സുരേന്ദ്രന്‍ പിള്ള ചോദിക്കുന്നു.

കോണ്‍ഗ്രസ് അന്വേഷണം നടത്തി

കോണ്‍ഗ്രസ് അന്വേഷണം നടത്തി

തോല്‍വിയുടെ കാരണം കോണ്‍ഗ്രസ് അന്വേഷിച്ചിരുന്നു. വോട്ട് മറിച്ചു എന്ന് കണ്ടെത്തി. അഞ്ച് ഭാരവാഹികള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. ഘടകകക്ഷികള്‍ക്ക് സീറ്റ് കൊടുത്ത് വഞ്ചിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്നും സുരേന്ദ്രന്‍ പിള്ള പറയുന്നു.

കെ മുരളീധരനുള്ള ഉപദേശം

കെ മുരളീധരനുള്ള ഉപദേശം

ഇത്തവണ നേമം മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയെ ഇറക്കി രംഗത്തുവന്നിരിക്കുകയാണ് കോണ്‍ഗ്രസ്. കെ മുരളീധരനാണ് കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങിയിട്ടുള്ളത്. കണ്ണടച്ച് മുന്നോട്ട് പോകരുതെന്നും ശ്രദ്ധിക്കണമെന്നും മുരളീധരനെ കെ സുരേന്ദ്രന്‍ പിള്ള ഉപദേശിക്കുന്നു. കൂടെയുള്ളവര്‍ വഞ്ചിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കുന്നു.

എത്ര ഭൂരിപക്ഷം കിട്ടും

എത്ര ഭൂരിപക്ഷം കിട്ടും

കെ മുരളീധരന്‍ ശക്തമായ പ്രചാരണമാണ് നേമം മണ്ഡലത്തില്‍ നടത്തുന്നത്. സിപിഎം ശിവന്‍കുട്ടിയെ തന്നെ ഇറക്കി. ബിജെപിക്ക് വേണ്ടി കുമ്മനം രാജശേഖരനും. മണ്ഡലത്തില്‍ വിജയം മാത്രമാണ് പ്രതീക്ഷയെന്ന് മുരളീധരന്‍ പറയുന്നു. കഴിഞ്ഞ തവണ മൊത്തം ലഭിച്ച വോട്ടുകളേക്കാള്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

തമിഴ്‌നടി വാണി ഭോജന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

ആ 6000 വോട്ടുകള്‍ ആര്‍ക്ക് കിട്ടും... നെഞ്ചിടിപ്പ് കൂടി പികെ ഫിറോസ്, ആശങ്ക ഒഴിയാതെ അബ്ദുറഹ്മാനുംആ 6000 വോട്ടുകള്‍ ആര്‍ക്ക് കിട്ടും... നെഞ്ചിടിപ്പ് കൂടി പികെ ഫിറോസ്, ആശങ്ക ഒഴിയാതെ അബ്ദുറഹ്മാനും

ശോഭയെ തിരിഞ്ഞുനോക്കാതെ ബിജെപി നേതാക്കള്‍; ആര്‍എസ്എസ് ഇടപെട്ടു, പിന്നാലെ മുരളീധരന്‍ എത്തിശോഭയെ തിരിഞ്ഞുനോക്കാതെ ബിജെപി നേതാക്കള്‍; ആര്‍എസ്എസ് ഇടപെട്ടു, പിന്നാലെ മുരളീധരന്‍ എത്തി

English summary
Kerala Assembly Election 2021: Surendran Pillai advice to K Muraleedharan in Nemam contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X