തൃശൂരില്‍ ബിജെപിയുടെ പ്ലാന്‍ പാളുന്നു, മത്സരത്തിൽ നിന്ന് പിന്‍മാറിയേക്കുമെന്ന സൂചന നൽകി സുരേഷ് ഗോപി
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. മണ്ഡലത്തില്‍ ബിജെപി വിജയസാധ്യത കണക്ക് കൂട്ടുന്നുണ്ട്. കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടാണ് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ തൃശൂരിലേക്ക് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത്.
ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം
എന്നാല്‍ തൃശൂരില്‍ ബിജെപിയുടെ പദ്ധതി പാളിയേക്കും. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് താന്‍ പിന്‍മാറിയേക്കും എന്നുളള സൂചനയാണ് സുരേഷ് ഗോപി നല്‍കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

മത്സരിക്കാന്‍ താല്‍പര്യം ഇല്ലാതെ
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് സുരേഷ് ഗോപി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്. സിനിമാ തിരക്കുകള്‍ ഉണ്ടെന്നും അതിനാല്‍ മത്സരിക്കാന്‍ താല്‍പര്യം ഇല്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ നിലപാട്. അതേസമയം കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ മത്സരിക്കാമെന്നും സുരേഷ് ഗോപി പാര്‍ട്ടിയെ അറിയിക്കുകയുണ്ടായി.

ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍
അപ്പോഴും തൃശൂരില്‍ മത്സരിക്കാന്‍ താരം സന്നദ്ധനായിരുന്നില്ല. പകരം ഗുരുവായൂരില്‍ മത്സരിക്കാം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നപ്പോള്‍ സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്നത് തൃശൂര്‍ സീറ്റാണ്. അതിനിടെയാണ് ന്യൂമോണിയ ബാധിച്ച് സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നാളെ ആശുപത്രി വിടും
സംബന്ധിച്ചും മത്സരിക്കുന്നത് സംബന്ധിച്ചും ്അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്. കൊച്ചിയിലെ ആശുപത്രിയില്‍ ആണ് സുരേഷ് ഗോപി ചികിത്സയില്‍ കഴിയുന്നത്. പനിയും ശ്വാസ തടസ്സവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഗോപി നാളെ ആശുപത്രി വിടും.

100 ശതമാനം ഉറപ്പിക്കാനാവില്ല
പത്ത് ദിവസത്തെ വിശ്രമം ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അനാരോഗ്യം ഒരു ഘടകമാണെന്നിരിക്കേ തന്റെ സ്ഥാനാര്‍ത്ഥിത്വം 100 ശതമാനം ഉറപ്പിക്കാനാവില്ലെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. താന്‍ ആശുപത്രിയില്‍ ന്യൂമോണിയ ചികിത്സയില്‍ ആണെന്നും തന്റെ അവസ്ഥയെ കുറിച്ച് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.

ആരോഗ്യാവസ്ഥ ശരിയാകണം
ആശുപത്രി റിപ്പോര്‍ട്ട് അവര്‍ക്ക് കിട്ടിയതിന് ശേഷം മാത്രമേ മത്സരിക്കുന്നത് സംബന്ധിച്ച് തനിക്ക് നിര്‍ദേശം തരികയുളളൂ. കേന്ദ്ര മന്ത്രിമാരായ മൂന്ന് പേര്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കും. തന്റെ ആരോഗ്യാവസ്ഥ ശരിയാകണം. നിലവില്‍ ആരോഗ്യം മെച്ചപ്പെട്ട നിലയിലാണ്. എങ്കിലും പൂര്‍ണമായും വിശ്രമിക്കാതെ പ്രചാരണ രംഗത്തേക്ക് ഇറങ്ങാന്‍ സാധിക്കില്ല എന്നാണ് താരം 24 ന്യൂസിനോട് പ്രതികരിച്ചത്.
അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications