• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ന്യൂനപക്ഷങ്ങള്‍ക്കിടിയില്‍ പടര്‍ന്ന് കയറണം, സീറ്റുറപ്പിക്കണം,കേരളത്തിൽ പുതിയ നീക്കവുമായി ബിജെപി

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിലിൽ പ്രഖ്യാപിച്ചേക്കുമെന്ന് കണക്കാക്കപ്പെട്ടതോടെ കൊണ്ട് പിടിച്ചുള്ള ചർച്ചകളിലാണ് മുന്നണികൾ. എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥി ചർച്ചകൾക്ക് അനൗപചാരികമായി തുടക്കം കുറിച്ച് കഴിഞ്ഞു. ഇത്തവണ എന്ത് വിലകൊടുത്തും കേരളത്തിൽ കൂടുതൽ സീറ്റ് നേടുമെന്ന് പ്രഖ്യാപിച്ച ബിജെപിയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ്.

കേരളത്തിൽ വേരുറപ്പിക്കാൻ ഇക്കുറി പാർട്ടി നേതാക്കളെ തന്നെ സ്ഥാനാർത്ഥിയേക്കണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. കേരളം പിടിക്കാൻ മറ്റ് ചില വഴികളാണ് ബിജെപി ആലോചിക്കുന്നത്.

സ്ഥാനാർത്ഥി പരിഗണന

സ്ഥാനാർത്ഥി പരിഗണന

സംസ്ഥാനത്ത് ബിജെപിക്ക് വിജയ പ്രതീക്ഷയുള്ള അഞ്ച് എ കാറ്റഗറി മണ്ഡലങ്ങളാണ് ഉള്ളത്. നേമത്തെ സിറ്റിംഗ് സീറ്റും ഒപ്പം കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിലാണ് ബിജെപി പ്രതീക്ഷ പുലർത്തുന്നത്. മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കിയാൽ വിജയിക്കാമെന്ന് തന്നെയാണ് ബിജെപിയുടെ കണക്ക് കൂട്ടൽ.

ബിജെപി നേതാക്കൾ മാത്രം പോര

ബിജെപി നേതാക്കൾ മാത്രം പോര

അതേസമയം ബിജെപി നേതാക്കൾ മാത്രം സ്ഥാനാർത്ഥിയായാൽ അത് അത്ര എളുപ്പമാകില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. അതുകൊണ്ട് തന്നെ എൻഡിഎ സ്ഥാനാർത്ഥികളായി ന്യൂനപക്ഷത്തിൽ പെട്ടവരേയും പാർട്ടി അനുഭാവികളായ പൊതു സമ്മതരേയും തിരയുകയാണ് ബിജെപി.

 പ്രമുഖരും യുവാക്കളും

പ്രമുഖരും യുവാക്കളും

സമൂഹത്തിൽ സ്വാധീനമുള്ള പ്രമുഖരേയും യുവാക്കളേയും പരാമവധി സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശമാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന ആർഎസ്എസ്-ബിജെപി സമന്വയ യോഗത്തിലും കോർ കമ്മിറ്റി യോഗത്തിലും നേതാക്കൾ മുന്നോട്ട് വെച്ചത്. ശബരിമല വിഷയം യുഡിഎഫ് തിരഞ്ഞെടുപ്പിൽ ആളിക്കത്തിക്കാനുള്ള നീക്കത്തിലാണെന്ന് ബിജെപി നേതാക്കൾ കരുതുന്നു.

ശബരിമല വിഷയം

ശബരിമല വിഷയം

ശബരിമലവിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന യുഡിഎഫ് പ്രഖ്യാപനം ഇതിന്റെ ഭാഗാമായാണെന്നാണ് വിലയിരുത്തൽ. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹിന്ദുവോട്ട് നേടിയെടുത്ത യുഡിഎഫിനെ ഇത്തവണ അതിന് അനുവദിക്കരുതെന്ന് നേതാക്കൾ ആവർത്തിക്കുന്നു. ഇത്തവണ എന്ത് കൊണ്ടും സംസ്ഥാനത്ത് ബിജെപിക്ക് അനുകൂല സാഹചര്യമാണെന്നും യോഗത്തിൽ നേതാക്കൾ വ്യക്തമാക്കി.

വോട്ട് ഉയർന്നു

വോട്ട് ഉയർന്നു

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് ഉയർന്നതും നേട്ടമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ ജനസമ്മതരായ നേതാക്കളേയും കൂടി സ്ഥാനാർത്ഥികളായി പരിഗണിക്കണമെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.

ഇതോടെ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവരാണ് പാർട്ടി പരിഗണനയിൽ ഉള്ളത്.

തത്കാലം മത്സരിക്കാനില്ലെന്ന്

തത്കാലം മത്സരിക്കാനില്ലെന്ന്

നടനും എംപിയുമായ സുരേഷ് ഗോപി, മുൻ ഡിജിപി ജേക്കബ് തോമസ് , നടൻ കൃഷ്ണ കുമാർ തുടങ്ങിയ പ്രമുഖരെ ബിജെപി പരിഗണിക്കുന്നുണ്ട്. സുരേഷ് ഗോപി ഇക്കുറി തിരുവനന്തപുരത്ത് നിന്ന് ജനവിധി തേടിയേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ തത്കാലം മത്സരിത്തിനില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

സംസ്ഥാന നേതാക്കൾ

സംസ്ഥാന നേതാക്കൾ

അതേസമയം പാർട്ടി നേതാക്കളെ മത്സരിപ്പിക്കുകയാണെങ്കിൽ തന്നെ കർശന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാർത്ഥി നിർണയം. നിലവിൽ മുതിർന്ന ബിജെപി നേതാവും മുൻ പാർട്ടി അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം പികെ കൃഷഅണദാസ്,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, സി കൃഷ്ണകുമാർ, എഎൻ രാധാകൃഷ്ണൻ എന്നിവർ സ്ഥാനാർത്ഥികളായേക്കും.

വി മുരളീധരന്റെ കാര്യത്തിൽ

വി മുരളീധരന്റെ കാര്യത്തിൽ

അതേസമയം കേന്ദ്ര മന്ത്രി വി മുരളീധരന്റെ കാര്യത്തിലും സംസ്ഥാന അധ്യക്ഷൻ സുരേന്ദ്ര കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. വി മുരളീധരൻ കാട്ടാകട മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്നാണ് പാർട്ടി നേതാക്കളുടെ ആവശ്യം. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന് മുരളീധരനും വ്യക്തമാക്കിയിരുന്നു.

ദേശീയ നേതൃത്വം പറയുന്നത്

ദേശീയ നേതൃത്വം പറയുന്നത്

എന്നാൽ മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാ സീറ്റ് ഒഴിവാക്കി മുരളീധരൻ മത്സരിക്കുന്നതിനോട് ദേശീയ നേതൃത്വത്തിന് താത്പര്യമില്ല. സുരേന്ദ്രൻ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചാൽമതിയെന്നും മത്സരിക്കേണ്ടെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. സംസ്ഥാന അധ്യക്ഷൻ തന്നെ മത്സരിച്ചാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ താളം തെറ്റുമെന്ന് ദേശീയ നേതൃത്വം നിർദ്ദേശിക്കുന്നുണ്ടെങ്കിലും സുരേന്ദ്രൻ മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്.

 പ്രവർത്തന മികവ്

പ്രവർത്തന മികവ്

അതേസമയം മുതിർന്ന നേതാക്കൾ ഒഴികെയുള്ളവർക്ക് സീറ്റ് നൽകുന്നതിന് മുൻപ് മത്സരിക്കാൻ താത്പര്യപ്പെടുന്നവർ തങ്ങളുടെ മണ്ഡലങ്ങളിൽ കഴിഞ്ഞ 5 വർഷത്തിനിടെ എന്തൊക്കെ പ്രവർത്തനങ്ങൾ ചെയ്തെന്ന് പരിശോധിക്കും. പ്രവർത്തിക്കുന്നവരെന്ന് കണ്ടാൽ മാത്രമേ മത്സരിക്കാൻ ടിക്കറ്റ് നൽകൂ.

മുൻഗണന നൽകുന്നത്

മുൻഗണന നൽകുന്നത്

അതത് മണ്ഡലങ്ങളിൽ ഉള്ളവർക്കാണ് മുൻഗണന ലഭിക്കുക. അതേസമയം സ്ഥാനാർത്ഥികളെ സംസ്ഥാന നേതൃത്വം നിർദ്ദേശിക്കുന്നുണ്ടെങ്കിലും അന്തിമ തിരുമാനം ദേശീയ നേതൃത്വത്തിന്റേതാകും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കൂടി പശ്ചാത്തലത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ പൂർണമായും അംഗീകരിക്കാൻ ദേശീയ നേതൃത്വം തയ്യാറായേക്കില്ലെന്നാണ് റിപ്പോർട്ട്.

മാറ്റിയിട്ടില്ല; ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെആര്‍ ഗൗരിയമ്മ തന്നെയെന്ന് സമാന്തരവിഭാഗം സംസ്ഥാന സെന്റര്‍

പാണക്കാട് പരാമര്‍ശത്തില്‍ എ വിജയരാഘവനെ തിരുത്തി സിപിഎം; അഭിപ്രായം പറയുമ്പോള്‍ ജാഗ്രത വേണം

cmsvideo
  ബിജെപിക്കും സിപിഎമ്മിനും ഒരേ അജണ്ട | Oneindia Malayaam

  English summary
  Kerala assembly election 2021: suresh gopi won't contest, BJP may consider famous persons as candidates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X