കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടൻ കൃഷ്ണകുമാറും വിവേക് ഗോപനും അടക്കം ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ? സുരേഷ് ഗോപി പുറത്ത്?

Google Oneindia Malayalam News

തിരുവനന്തപുരം: എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുകയാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും മൂന്നു പേരുകള്‍ വീതം ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ച് അന്തിമപ്പട്ടിക തയ്യാറാക്കി ഉടന്‍ കേന്ദ്രത്തിനയയ്ക്കും. എന്‍ഡിഎയിലെ ഘടകകക്ഷിയായ ബിഡിജെഎസുമായി പ്രാഥമികഘട്ട ചര്‍ച്ച പൂര്‍ത്തിയായി. പി.സി. ജോര്‍ജുമായി ആശയവിനിമയം തുടരുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

bjp

ചില മണ്ഡലങ്ങളില്‍ മറ്റു പാര്‍ട്ടികളില്‍പ്പെട്ട ചിലര്‍ സമീപിച്ചിട്ടുണ്ട്. അവരുമായും ചര്‍ച്ച പുരോഗമിക്കുന്നു.35 സീറ്റില്‍ വിജയിച്ചാല്‍ കേരളം ഉറപ്പായും എന്‍ഡിഎ ഭരിക്കുമെന്നും കെ. സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. അതേസമയം ബിജെപിയുടെ സാധ്യതാ പട്ടികയിൽ സിനിമാതാരങ്ങളായ കൃഷ്ണകുമാര്‍, വിവേക് ഗോപന്‍, ജേക്കബ് തോമസ്, ശോഭാ സുരേന്ദ്രന്‍, സെന്‍കുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ

മെട്രോമാൻ ഈ ശ്രീധരനും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. തൃപ്പൂണിത്തറയിലാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. പാലക്കാടും ശ്രീധരന് പിന്തുണയുണ്ട്. എന്നാൽ നടനും എംപിയുമായ സുരേഷ് ഗോപി പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. നേരത്തേ തിരുവനന്തപുരത്തെ നേമത്തോ വട്ടിയൂർക്കാവിലോ സുരേഷ് ഗോപി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.നേരത്തേ ലോക്സഭ തിര‍്ഞെടുപ്പിൽ മത്സരിച്ച തൃശ്ശൂരിൽ നിന്നും സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ടായിരു്നനു. അതേസമയം മാര്‍ച്ച് ഒന്‍പതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പട്ടിക പരിശോധിച്ച ശേഷം 10നായിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കുക.

ഭീഷണിപ്പെടുത്തി അന്വേഷണം വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രം;കേരളം പഴയ കേരളമല്ലെന്ന് സുരേന്ദ്രൻഭീഷണിപ്പെടുത്തി അന്വേഷണം വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രം;കേരളം പഴയ കേരളമല്ലെന്ന് സുരേന്ദ്രൻ

റാന്നി കൈവിടില്ല; മണ്ഡലം നിലനിർത്താൻ പുതിയ നീക്കവുമായി കേരള കോൺഗ്രസ്,വെള്ളാപ്പള്ളിയുമായി ചർച്ച?റാന്നി കൈവിടില്ല; മണ്ഡലം നിലനിർത്താൻ പുതിയ നീക്കവുമായി കേരള കോൺഗ്രസ്,വെള്ളാപ്പള്ളിയുമായി ചർച്ച?

'എന്നെ സ്നേഹിക്കുന്നവർ സജീവമായി രംഗത്തിറങ്ങണം'..പിജെ ആർമിയെ തള്ളി പി ജയരാജൻ,'നിയമനടപടി സ്വീകരിക്കും''എന്നെ സ്നേഹിക്കുന്നവർ സജീവമായി രംഗത്തിറങ്ങണം'..പിജെ ആർമിയെ തള്ളി പി ജയരാജൻ,'നിയമനടപടി സ്വീകരിക്കും'

English summary
kerala assembly election 2021: suresh gopi wont contest, actor krishnakumar in bjp list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X