കല്പറ്റയില് സിദ്ധീഖ്, നിലമ്പൂരില്‍ വിവി പ്രകാശ്; ലതികയ്ക്കും വാഴക്കനും സീറ്റില്ല? സാധ്യത പട്ടിക
ദില്ലി: പതിവുപോലെ ഇത്തവണയും കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ തര്‍ക്കവും പൊട്ടിത്തെറികളും രൂക്ഷമാണ്. ഹൈക്കമാന്‍ഡിന്റെ അധിക ഇടപെടലും ഇത്തവണത്തെ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കോൺഗ്രസിലെ സ്ഥാനാർഥി നിർണയ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നില്ക്കുമ്പോള് നേതാക്കള്‍ തമ്മിലുള്ള വാഗ്വാദം ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. കഴിഞ്ഞദിവസം രാത്രി നടന്ന ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലിനോടും മുല്ലപ്പള്ളിയോടും പൊട്ടിത്തെറിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അതിനിടയില്‍ തന്നെ ചില മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികകളും പുറത്ത് വന്നിട്ടുണ്ട്.
ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

പ്രഖ്യാപനം വൈകീട്ട്
തര്‍ക്കങ്ങള്‍ പരിഹരിച്ച ഇന്ന് വൈകീട്ടോടെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. വലിയ തര്‍ക്കം നിലനിന്നിരുന്ന മണ്ഡലമായ മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനും മാത്യു കുഴൽനാടനും സീറ്റില്ലെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. സീറ്റിനായി ഇരു നേതാക്കളും നേരത്തെ മുതല്‍ തന്നെ സജീവമായി രംഗത്തുണ്ടായിരുന്നു.

മുവാറ്റുപുഴയില്‍
ഇരുവര്‍ക്കും പകരം കത്തോലിക്ക സമുദായംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഡോളി കുര്യാക്കോസിന്റെ പേരാണ് അവസാനവട്ടം സാധ്യത പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. എഐസിസി ഏര്‍പ്പെടുത്തിയ സര്‍വേയില്‍ മുവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടനാണ് വിജയ സാധ്യതയെന്നായിരുന്നു കണ്ടെത്തി. എന്നാല്‍ ജോസഫ് വാഴക്കാനായി ശക്തമായ സമ്മര്‍ദ്ദമായിരുന്നു ഐ ഗ്രൂപ്പ് നടത്തിയത്.

മാത്യു കുഴല്നാടന് ചാലക്കുടിയിലേക്ക്
ഡോളി ജോസഫിനെ മൂവാറ്റുപുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ മാത്യു കുഴല്‍നാടനെ ചാലക്കുടിയിലേക്കാണ് പരിഗണിക്കുന്നത്. എന്നാല്‍ കുഴല്നാടന് ചാലക്കുടിയിലേക്ക് എത്തിയേക്കുമെന്ന സൂചന ലഭിച്ചതോടെ തന്നെ വലിയ പ്രതിഷേധവുമായി മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

തൃപ്പൂണിത്തുറയില്‍
ഡോളി ജോസഫ് മൂവാറ്റുപുഴയില്‍ മത്സരിച്ചാല്‍ തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് മത്സരിക്കാന്‍ അവസരം ഒരുങ്ങും. ബാബുവിന് പകരം കൊച്ചി കോര്പ്പറേഷന് മുന്‍ മേയര്‍ സൗമിനി ജയിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ജില്ലയില്‍ ഒരു വനിത സ്ഥാനാര്‍ത്ഥി മതിയെന്നാണ് പൊതു ധാരണ. ഇതോടെയാണ് തൃപ്പൂണിത്തുറയിലെ സൗമിനി ജയിന്റെ സാധ്യത അടഞ്ഞത്.

കല്‍പ്പറ്റയില്‍ ടി സിദ്ധീഖ്
വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ ടി സിദ്ധീഖിന്റെ പേരാണ് സാധ്യത പട്ടികയില്‍ ഉള്ളത്. സിപിഎം സിറ്റിങ് സീറ്റാണെങ്കിലും ജില്ലയില്‍ കോണ്‍ഗ്രസ് ഉറച്ച മണ്ഡലമായിട്ടാണ് കല്‍പ്പറ്റയെ കാണുന്നത്. നേരത്തെ മുസ്ലിം ലീഗും സീറ്റിനായി അവകാശവാദം ഉന്നയിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് വയനാട് സീറ്റ് രാഹുല്‍ ഗാന്ധിക്കായി വിട്ടുകൊടുത്തതും ടി സിദ്ധീഖിന് അനുകൂലമാവുകയായിരുന്നു.

നിലമ്പൂരില്‍
കഴിഞ്ഞ തവണ നഷ്ടപ്പെട്ട മലപ്പുറത്തെ നിലമ്പൂരില്‍ ഡിസിസി അധ്യക്ഷനായ വിവി പ്രകാശനാണ് സാധ്യത. കഴിഞ്ഞ തവണ എല്‍ഡിഎഫിലെ പിവി അന്‍വറിനോട് മത്സരിച്ച തോറ്റ ആര്യാടന് ഷൗക്കത്തും സീറ്റിനായി ശക്തമായി രംഗത്തുണ്ട്. ഷൗക്കത്തിന് വേണ്ടി മണ്ഡലത്തിന്റെ പല ഭാഗത്തും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ വിജയ സാധ്യത പ്രകാശിനാണെന്നാണ് വിലയിരുത്തല്‍.

വൈക്കം സംവരണ സീറ്റിൽ
വൈക്കം സംവരണ സീറ്റിൽ വനിതാ സ്ഥാനാർത്ഥി മത്സരിക്കുമെന്ന സൂചന പുറത്തുവന്നു. പിആര്‍ സോനയുടെ പേരാണ് പട്ടികയില്‍ ഉള്ളത്. വൈക്കത്ത് വനിതാ സ്ഥാനാർത്ഥിയാണെങ്കിൽ കാഞ്ഞിരപ്പള്ളിയിൽ ലതിക സുഭാഷിൻ്റ സാധ്യത മങ്ങും. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയ്ക്ക് തന്നെ സീറ്റില്ലാത്ത സ്ഥിതി വരുന്നത അവരെ എങ്ങനെ ബോധ്യപ്പെടുത്തും എന്നത് വെല്ലുവിളിയാണ്.

മാനന്തവാടിയില്‍
മാനന്തവാടിയില്‍ പികെ ജയലക്ഷ്മിയാണ് പട്ടികയിലുള്ളത്. പൊന്നായില്‍ എഎം രോഹിത്തു തരൂരില്‍ കെഎ ഷീബയുമാണ് സാധ്യത ലിസ്റ്റിലുള്ളത്. തൃശൂരില്‍ പത്മജ വേണുഗോപാലിന്റെ പേര് മാത്രമാണ് ഉള്ളത്. കെസി ജോസഫിന് പകരം ആര് എന്ന ചോദ്യത്തില്‍ രണ്ട് പേരുകളാണ് കോണ്‍ഗ്രസിന്റെ പട്ടികയില്‍ ഉള്ളത് സജീവ് ജോസഫും സോണി സെബാസ്റ്റ്യനും.

സിപി മുഹമ്മദിന്റെ പേരും
കഴക്കൂട്ടം-ജെ.എസ്.അഖില്‍ ഉദുമ-ബാലകൃഷ്ണന് പെരിയ കൊച്ചി-ടോണി ചമ്മിണി പട്ടാമ്പി- കെ.എസ്.ബി.എ തങ്ങള്‍ കൊടുങ്ങല്ലൂര്‍-സി.എസ്.ശ്രീനിവാസന് എന്നിവരുടെ പേരാണ് ഉള്ളത്. പട്ടാമ്പിയില്‍ സിപി മുഹമ്മദിന്റെ പേരും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്തെത്തി.

കൊയിലാണ്ടിയും പേരാമ്പ്രയും
കൊയിലാണ്ടിയില്‍ കെപി അനില്‍ കുമാര്‍/എന്‍ സുബ്രഹ്മണ്യന് എന്നിവരുടെ പേരാണ് ഉള്ളത്. പേരാമ്പ്ര സീറ്റ് ലീഗിന് വിട്ടുകൊടുത്തില്ലെങ്കില്‍ കെഎം അഭിജിത് അവിടെ മത്സരിക്കും. വിട്ടുകൊടുത്താല്‍ അഭിജിത്ത് കോഴിക്കോട് നോര്‍ത്തിലേക്ക് മാറിയേക്കും. ബാലുശ്ശേരിയില്‍ ധര്മ്മജന് ബോള്‍ഗാട്ടിയും കണ്ണൂരില്‍ സതീശന് പാച്ചേനിയുമാണ് സാധ്യത ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.
ബോള്‍ഡ് ലുക്കില്‍ നടി മഹേശ്വരി: ഏറ്റവും പുതിയ ചിത്രങ്ങള്‍
Recommended Video
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില












Click it and Unblock the Notifications