• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിപിഎമ്മിന് ഏഴോളം സിറ്റിങ് സീറ്റുകള്‍ നഷ്ടമാകുമോ; ടേം നിബന്ധന കര്‍ശനമാക്കുമ്പോള്‍ യുഡിഎഫില്‍ ചിരി

തിരുവനന്തപുരം: രണ്ട് ടേം നിബന്ധന കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചതോടെ അഞ്ച് മന്ത്രിമാര്‍ ഉള്‍പ്പടെ ഇരുപതിലേറേപ്പേര്‍ക്കാണ് സിപിഎമ്മില്‍ ഇത്തവണ അവസരം നഷ്ടമാവുന്നത്. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകാരന്‍, സി രവീന്ദ്രനാഥ്, ഇപി ജയരാജന്‍ എന്നിവരുള്‍പ്പടെയുള്ളഴവരാണ് ഇത്തവണ മാറി നില്‍ക്കുന്നത്. എല്‍ജെഡിക്ക് സീറ്റ് കൊടുക്കേണ്ടതിനാല്‍ സികെ ശശീന്ദ്രനും ഇത്തവണ മത്സരരംഗത്ത് ഉണ്ടാവില്ല. ഇതോടെ ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥികളായി ഇരുപതിലേറെ പുതുമുഖങ്ങള്‍ വരുമെന്ന കാര്യം ഉറപ്പായി. എന്നാല്‍ ടേം നിബന്ധന കര്‍ശനമായി നടപ്പിലാക്കുന്നത് രണ്ട് ഡസനിലേറെ സീറ്റുകളിലെ വിജയ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമോയെന്ന ആശങ്കയും പാര്‍ട്ടിയില്‍ ശക്തമാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

തുടര്‍ഭരണം ലക്ഷ്യം

തുടര്‍ഭരണം ലക്ഷ്യം

തുടര്‍ഭരണം ലക്ഷ്യമിടുന്ന തിരഞ്ഞെടുപ്പായതിനാല്‍ ഇത്തവണ മന്ത്രിമാര്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് ഇളവ് ഉണ്ടാവുമെന്ന പ്രതീക്ഷ ലഭിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും പ്രത്യേക ഇളവ് നല്‍കേണ്ടെന്ന് കര്‍ശന നിലപാടിലേക്ക് പാര്‍ട്ടി പോവുകയായിരുന്നു. പല മണ്ഡലങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

ബംഗാളിലെ അവസ്ഥ

ബംഗാളിലെ അവസ്ഥ

പിബിക്കും ഇതേ നിലപാടാണ്. തുടര്‍ച്ചയായി ജയിച്ചവര്‍ തുടര്‍ന്നതാണ് പാര്‍ട്ടിയുടെ ബംഗാളിലെ അടിത്തറ ഇളക്കിയതെന്നാണ് വിലയിരുത്തുന്നത്. ബംഗാളില്‍ ഒരു നിര നേതാക്കള്‍ക്ക് പ്രായമായപ്പോള്‍ പാര്‍ട്ടിയെ നയിക്കാന്‍ അടുത്ത തലമുറയില്‍ ആരും ഉണ്ടായില്ലെന്ന അവസ്ഥയുണ്ടായി. ഈ സാഹചര്യം കേരളത്തില്‍ ഉണ്ടാവരുതെന്ന് വിശദീകരിച്ചാണ് ടേം നിബന്ധനയില്‍ ഉറച്ച് നില്‍കുന്നത്.

പിണറായി പറഞ്ഞത്

പിണറായി പറഞ്ഞത്

രണ്ട് ടേം നിബന്ധനയ്ക്കെതിരെ പാര്‍ട്ടി സംസ്ഥാന സമിതിയിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ നിബന്ധ തനിക്കും ബാധകമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശദീകരണം. അടുത്ത തവണ തനിക്കും ഈ നിബന്ധന ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ താഴേക്കിടയില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ രൂപപ്പെട്ട അതൃപ്തിയെ മാറ്റിയെടുക്കുക എന്നുള്ളത് സിപിഎമ്മിന് വെല്ലുവിളി നിറഞ്ഞ കാര്യമാണ്.

വിജയ സാധ്യത

വിജയ സാധ്യത

ഭരണത്തുടര്‍ച്ച ലക്ഷ്യമിടുമ്പോള്‍ ടേം നിബന്ധനയില്‍ ഇത്തവണ പിടിമുറുക്കേണ്ടതിന്‍റെ ആവശ്യം എന്താണെന്നാണ് അണികള്‍ ചോദിക്കുന്നത്. തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയുന്നെങ്കില്‍ കൂടുതല്‍ വിജയ സാധ്യത കൂടുമായിരുന്നെന്നും അവര്‍ അഭിപ്രായപ്പെട്ടുന്നു. പ്രചരണത്തിന് വലിയ സമയം ഇല്ലാത്തതും ചൂണ്ടിക്കാട്ടുന്നുണ്ട്.

ആലപ്പുഴ, അമ്പലപ്പുഴ

ആലപ്പുഴ, അമ്പലപ്പുഴ

തോമസ് ഐസക്കിനേയും ജി.സുധാകരനേയും മാറ്റി നിര്‍ത്തിയാല്‍ ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങള്‍ ഇടതിന്റെ ഉറച്ച കോട്ടകളല്ല. ഇരുവരേയും മാറ്റി നിര്‍ത്താനുള്ള തീരുമാനത്തിനെതിരെ ജില്ലയില്‍ നിന്നും മണ്ഡലങ്ങളില്‍ നിന്നുമുള്ള വലിയ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. 1996 മുതല്‍ 2006 വരെ തുടര്‍ച്ചയായി കോണ്‍ഗ്രസ് വിജയിച്ചിരുന്ന ആലപ്പുഴ മണ്ഡലം ഇടതുപക്ഷം നേടുന്നത് 2011 ല്‍ തോമസ് ഐസക് സ്ഥാനാര്‍ത്ഥിയായി വന്നതോടെയാണ്.

അമ്പലപ്പുഴ

അമ്പലപ്പുഴ

ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ച് പിടിക്കുമെന്നുറപ്പിച്ച് കോണ്‍ഗ്രസ് കൂടി രംഗത്ത് ഇറങ്ങുമ്പോള്‍ തോമസ് ഐസക്കിനെ മാറ്റുന്ന വിജയ സാധ്യതയെ ബാധിക്കുമോയെന്ന ആശങ്ക ജില്ലാ ഘടകത്തിന് വരേയുണ്ട്. അമ്പലപ്പുഴയിലും കാര്യം വ്യത്യസ്തമല്ല. മൂന്ന് തവണയായി ജി സുധാകരന്‍ വിജയിക്കുന്ന മണ്ഡലമാണെങ്കിലും ഇടതിന്‍റെ ഉറച്ച കോട്ടയെന്ന് മണ്ഡലത്തെ വിലയിരുത്താന്‍ സാധിക്കില്ല.

റാന്നിയും രാജു എബ്രഹാമും

റാന്നിയും രാജു എബ്രഹാമും

രാജു എബ്രഹാം കുത്തകയായി കൊണ്ടു നടക്കുന്ന റാന്നിയുടെ കാര്യവും സമാനം. തദ്ദേശ-ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് അനുകൂലമായ ചിന്തിക്കുന്ന റാന്നി മണ്ഡലത്തെ കഴിഞ്ഞ അഞ്ച് തവണയായി നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടുപക്ഷത്തിനൊപ്പം നിര്‍ത്തുന്നത് രാജു എബ്രഹാം ആണ്. ഇത്തവണ അദ്ദേഹത്തെ മാറ്റി കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയിരിക്കുകയാണ് സിപിഎം.

ചാലക്കുടി

ചാലക്കുടി

യുഡിഎഫിന്‍റെ സ്വാധീന മണ്ഡലമായ ചാലക്കുടി ഇടതുപാളയത്തിലേക്ക് എത്തുന്നത് 2006 ല്‍ ബിഡി ദേവസ്സി മത്സരിക്കാന്‍ എത്തുന്നതോടെയാണ്. തുടര്‍ന്നുള്ള മുന്ന് തീരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ബിഡി ദേവസ്സി മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ചു. എന്നാല്‍ ഇത്തവണ സീറ്റ് കേരള കോണ്‍ഗ്രസിനാണ്. ബി.ഡി.ദേവസ്സിയില്ലാത്ത ചാലക്കുടി എങ്ങനെ പെരുമാറുമെന്നതും വലിയ ആശങ്കയാണ്.

വൈപ്പിനും പൊന്നാനിയും

വൈപ്പിനും പൊന്നാനിയും

യുഡിഎഫ് അനുകൂല മണ്ഡലമായ വൈപ്പിന്‍ നിലനിര്‍ത്തുന്നത് എസ് ശര്‍മ്മയുടെ തിരഞ്ഞെടുപ്പ് മികവാണ്. ആറ് തവണ മത്സരിച്ച കഴിഞ്ഞ അദ്ദേഹത്തിന് പകരം പുതിയ ഒരാള്‍ വരുമ്പോള്‍ വിജയം എത്രത്തോളം കൂടെ നില്‍ക്കും എന്നതും കണ്ടറിയണം. പൊന്നാനിയില്‍ പ്രതിഷേധങ്ങള്‍ നോക്കാതെ പി ശ്രീരാമകൃഷ്ണനെ മറ്റാനും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പകരം ആര് എന്നതിലും വലിയ തര്‍ക്കമാണ് ഉടലെടുത്തിരിക്കുന്നത്.

പൊന്നാനിയിലെ തര്‍ക്കം

പൊന്നാനിയിലെ തര്‍ക്കം

പൊന്നാനിയില്‍ പി നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാനാണ് സിപിഎം തീരുമാനം. എന്നാല്‍ ഇതിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധവുമായി രംഗത്ത് എത്തി. ജില്ലാ കമ്മിറ്റി അംഗം ടി.എം സിദിഖിന് അവസരം നൽകണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. നേരത്തെ പി ശ്രീരാമകൃഷ്ണന്‍ തന്നെ വീണ്ടും മത്സരിച്ചേക്കുമെന്ന അഭ്യുഹവും ശക്തമായിരുന്നു.

കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി

കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി

യുഡിഎ​ഫ് അനുകൂല മണ്ഡലമായിരുന്ന കോഴിക്കോട് നോര്‍ത്ത് ഇടതുപക്ഷ അനുകൂല മണ്ഡലമാക്കുന്നത് പ്രദീപ് കുമാറിലൂടെയാണ്. മികച്ച പ്രതിച്ഛായയുള്ള പ്രദീപ് കുമാറിന് പകരം ആരെ കണ്ടെത്തും എന്നതാണ് ആശങ്ക. കൊയിലാണ്ടിയില്‍ കെ ദാസന്‍ മാറുമ്പോഴും പ്രതിസന്ധി ശക്തമാണ്. ഈ വെല്ലുവിളികയെല്ലാം ശക്തമായ പ്രചരണപ്രവര്‍ത്തനങ്ങളിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ.

സാറ അലി ഖാന്റെ മനോഹരമായ ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021; Term conditions may setback on the CPM in the sitting seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X