കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎം മണി ഇത്തവണ മത്സരിക്കാനില്ല?; ജലീല്‍ മുതല്‍ ഐസക് വരെയുള്ളവരുടെ കാര്യത്തില്‍ അനിശ്ചിതത്വം..സാധ്യതകൾ ഇങ്ങനെ

എംഎം മണി ഇത്തവണ മത്സരിക്കാനില്ല?; ജലീല്‍ മുതല്‍ തോമസ് ഐസക് വരെയുള്ളവരുടെ കാര്യത്തില്‍ അനിശ്ചിതത്വം..സാധ്യതകൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥി ചർച്ചകൾക്കും ചൂടുപിടിച്ച് കഴിഞ്ഞു.സിറ്റിംഗ് എംഎൽഎമാർ സ്ഥാനം ഉറപ്പിക്കാനും മുൻപ് സീറ്റ് ലഭിക്കാതിരുന്നവർ സീറ്റിനായുള്ള ചരടുവലികളും ശക്തമാക്കിയിരിക്കുകയാണ്.എൽഡിഎഎഫിനെ സംബന്ധിച്ച് ഉടൻ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അന്തിമ തിരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.പല നേതാക്കളും ഇതിനോടകം തന്നെ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.

അതേസമയം മന്ത്രിമാരിൽ പലരും ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ഇവർ സംഘടന രംഗത്തേക്ക് മാറിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ജി സുധാകരൻ മത്സരിക്കുമോ?

ജി സുധാകരൻ മത്സരിക്കുമോ?

ഏഴ് തവണ മത്സരിക്കുകയും അതില്‍ 4 തവണ വിജയിച്ച് 2 തവണ മന്ത്രിയാവുകയും ചെയ്ത നേതാവാണ് ജി സുധാകരന്‍. ഇത്തവണ സുധാകരൻ അമ്പലപ്പുഴയിൽ നിന്ന് വീണ്ടും മത്സരിക്കാനുള്ള സാധ്യത ഇല്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സുധാകരൻ കായം കുളത്ത് മത്സരിക്കാൻ സാധ്യത ഉള്ളതരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു.

മുഴുവൻ സമയം പാർട്ടി പ്രവർത്തനത്തിന്

മുഴുവൻ സമയം പാർട്ടി പ്രവർത്തനത്തിന്

ഇനി പാർട്ടി പ്രവർത്തനത്തിന് മുഴുവൻ സമയവും നീക്കിവെയ്ക്കാനാണ് സുധാകന്റെ തിരുമാനമെന്നാണ് മന്ത്രിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.അതേസമയം ഇത്തവണ തോമസ് ഐസക് ആലപ്പുഴയിൽ നിന്ന് മത്സരിക്കാനുള്ള സാധ്യത ഇല്ലെന്നാണ് റിപ്പോർട്ട്.തുടർച്ചയായി രണ്ട് തവണ മത്സരിച്ചവരെ ഇനി പരിഗണിക്കേണ്ടെന്നാണ് പാർട്ടി നിലപാട്.

 ആലപ്പുഴ മണ്ഡലത്തിൽ

ആലപ്പുഴ മണ്ഡലത്തിൽ

തോമസ് ഐസക് ഇതിനോടകം തന്നെ ആലപ്പുഴിൽ നിന്ന് നാല് തവണ മത്സരിച്ചിട്ടുണ്ട്. രണ്ട് തവണ മന്ത്രിസ്ഥാനം ലഭിച്ചിട്ടുമുണ്ട്.അതേസമയം തോമസ് ഐസകിന് പകരം ആലപ്പുഴയിൽ ആരെ പരിഗണിക്കുമെന്നുള്ള ചർച്ചകളും ശക്തമാണ്. ഇത്തവണ തദ്ദേശതിരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് എൽഡിഎഫ് കാഴ്ചവെച്ചത്.ഇടത് തരംഗത്തിൽ യുഡിഎഫ് കോട്ടകൾ തകർന്നടിയുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്.

ശക്തനായ നേതാവ്

ശക്തനായ നേതാവ്

ആലപ്പുഴയിൽ മുൻ സിപിഎം നേതാവായിരുന്ന ഡോ കെഎസ് മനോജിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്.മണ്ഡലത്തിൽ പ്രവർത്തനങ്ങൾ തുടങ്ങാൻ മനോജിനോട് കോൺഗ്രസ് നിർദ്ദേശിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ശക്തനായ സ്ഥാനാർത്ഥി തന്നെ മണ്ഡലത്തിൽ ഇറങ്ങണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്.

മന്ത്രി കെ ബാലനും

മന്ത്രി കെ ബാലനും

അതിനിടെ മന്ത്രി എകെ ബാലനും മത്സരിക്കാനുള്ള സാഝ്യത ഇല്ലെന്നാണ് റിപ്പോർട്ടുകൾ. പല തവണ മന്ത്രിയായവർക്ക് ഇക്കുറി സാധ്യത ഇല്ലെന്നിരിക്കെ ഇനി സംഘടപ്രവർത്തനങ്ങളിൽ സജീവമാകുകയെന്ന തിരുമാനത്തിലാണ് മന്ത്രിയെന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മന്ത്രി എംഎം മണിയും മാറി നിന്നേക്കും.

എംഎം മണി മാറി നിന്നേക്കും

എംഎം മണി മാറി നിന്നേക്കും

ശാരീരിക പ്രയാസങ്ങൾ നേരിടുന്നതിനാൽ മത്സരരംഗത്ത് നിന്ന് മാറി നിൽക്കുന്നതാണ് ഉചിതം എന്ന തരത്തിലുള്ള ചർച്ചകൾ ഉണ്ട്. അതേസമയം ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് മന്ത്രിയോട് അടുത്ത നേതാക്കൾ വ്യക്തമാക്കുന്നത്. ആരോപണവിധേയരായ മന്ത്രിമാർ മത്സരിക്കുന്ന കാര്യത്തിലും പാർട്ടി അന്തിമ തിരുമാനം എടുത്തിട്ടില്ല.

 ആരോപണവിധേയരായവർ

ആരോപണവിധേയരായവർ

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ,മന്ത്രി കെടി ജലീൽ എന്നിവരുടെ കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്. മത്സരരംഗത്തേക്ക് ഇനിയില്ലെന്നും അധ്യാപനത്തിലേക്ക് മടങ്ങുകയാണെന്നും ഉള്ള തരത്തിലുള്ള പ്രതികരണങ്ങൾ നേരത്തേ ജലീൽ നടത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിന് നിലവിൽ വീമഅടും മത്സരിക്കാൻ താത്പര്യം ഉണ്ടെന്ന തരത്തിലാണ് റിപ്പോർട്ടുകൾ.

ജയസാധ്യത പരിഗണിക്കും

ജയസാധ്യത പരിഗണിക്കും

അതേസമയം ആരോപണവിധേയരെ മത്സരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നും ജില്ലാ തലത്തിൽ പോലും ജയസാധ്യതയെ ബാധിക്കുമെന്നും തരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്.അതിനാൽ കേന്ദ്ര നേതൃത്വത്തിന്റെ കൂടി തിരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത് സംബന്ധിച്ച് അന്തിമ നിലപാട് പാർട്ടി സ്വീകരിച്ചേക്കുക.

കൂത്തുപറമ്പിൽ നിന്ന്

കൂത്തുപറമ്പിൽ നിന്ന്

ആരോഗ്യമന്ത്രി കെകെ ശൈലജയും മന്ത്രി ടിപി രാമകൃഷ്ണനും മണ്ഡലം മാറിയേക്കുമെന്നുള്ള ചർച്ചകൾ ശക്തമാണ്.യുഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസ് എമ്മും ലോക്‌താന്ത്രിക് ജനതാദളും(എൽ ജെഡി) ഇടതുമുന്നണിയിലെത്തിയ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി മണ്ഡലം മാറുമോ എന്ന കാര്യത്തിൽ ആശങ്ക ഉയരുന്നത്.

എൽജെഡി സീറ്റ്

എൽജെഡി സീറ്റ്

ലോക്താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റുമായ കെപി മോഹനെ പരാജയപ്പെടുത്തിയാണ് ശൈലജ കഴിഞ്ഞ തവണെ കൂത്തുപറമ്പിൽ നിന്ന് വിജയിച്ചത്.കെപി മോഹനന് വേണ്ടി എൽജെഡി മണ്ഡലം ആവശ്യപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. സിപിഎം ഇതിന് തയ്യാറേയക്കും. അതേസമയം എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ ചർച്ചകളോ നീക്കുപോക്കോ നടന്നിട്ടില്ല.

യുഡിഎഫിലായിരിക്കുമ്പോൾ

യുഡിഎഫിലായിരിക്കുമ്പോൾ

യുഡിഎഫിലായിരിക്കുമ്പോള്‍ 1977 മുതല്‍ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച മണ്ഡലമാണ് പേരാമ്പ്ര. ടിപി രാമകൃഷ്ണന്റെ സിറ്റിംഗ് മണ്ഡലത്തിനായി കേരള കോൺഗ്രസ് രംഗത്തുണ്ടെങ്കിലും കടുംപിടുത്തം വേണ്ടെന്ന നിലപാടാണ് നേതൃത്വത്തിന് ഉള്ളത്.അങ്ങനെയെങ്കിലും പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടി കേരള കോൺഗ്രസ് വിഭാഗം ചോദിച്ചേക്കും.

ആദ്യം ഗുജറാത്ത് നോക്കി കരഞ്ഞു, ഇപ്പോൾ പാലക്കാട്, ജയിക്കില്ലെന്ന് പറഞ്ഞിടത്തും ബിജെപിയെന്ന് കൃഷ്ണകുമാർആദ്യം ഗുജറാത്ത് നോക്കി കരഞ്ഞു, ഇപ്പോൾ പാലക്കാട്, ജയിക്കില്ലെന്ന് പറഞ്ഞിടത്തും ബിജെപിയെന്ന് കൃഷ്ണകുമാർ

ആര്‍എസ്പി യുഡിഎഫ് വിടുമോ? പാര്‍ട്ടിയെ പരസ്യമായി എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോവൂര്‍ കുഞ്ഞുമോന്‍ആര്‍എസ്പി യുഡിഎഫ് വിടുമോ? പാര്‍ട്ടിയെ പരസ്യമായി എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോവൂര്‍ കുഞ്ഞുമോന്‍

Recommended Video

cmsvideo
P K Kunhalikutty Won't Resign From MP Post

English summary
Kerala assembly election 2020; These LDF ministers won't contest in coming election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X