കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ഐസക് ഇത്തവണ മത്സരിച്ചേക്കില്ല, സൂചിപ്പിച്ച് ധനമന്ത്രി, ആലപ്പുഴയില്‍ 3 പേര്‍ പരിഗണനയില്‍!!

Google Oneindia Malayalam News

ആലപ്പുഴ: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന സൂചന ശക്തമാകുന്നു. ധനമന്ത്രി തോമസ് ഐസക്ക് ഇത്തവണ മത്സരിച്ചേക്കില്ലെന്നാണ് സൂചന. അത്തരത്തിലാണ് മന്ത്രി പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ 20 വര്‍ഷം നീണ്ട കാലയളവാണെന്ന് ഐസക്ക് പറഞ്ഞു. ഇനി താന്‍ മത്സരിക്കണോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു തോമസ് ഐസക്ക് വ്യക്തമാക്കിയത്. ഇതോടെ അദ്ദേഹം മത്സരിക്കാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. സിപിഎമ്മിന്റെ ബ്രാന്‍ഡ് നേതാക്കളില്‍ ഒരാളാണ് ഐസക്ക്. ധനകാര്യം കൈകാര്യം ചെയ്യാന്‍ ഐസക്കിനോളം മിടുക്കരും പാര്‍ട്ടിയില്‍ ഇല്ല.

1

സിപിഎമ്മില്‍ വിഎസ് മന്ത്രിസഭയിലും പിണറായി മന്ത്രിസഭയിലും ഒരുപോലെ തിളങ്ങിയ നേതാവാണ് ഐസക്ക്. തുടര്‍ച്ചയായ നാല് തിരഞ്ഞെടുപ്പ് ജയങ്ങള്‍ ഐസക്ക് നേടിയിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലും പിണറായി വിജയന്‍ മന്ത്രിസഭയിലുമായി പത്ത് വര്‍ഷം ധനമന്ത്രി പദം ഐസക്കാണ് കൊണ്ടുനടന്നത്. ഐസക്കിനോടും കെകെ ശൈലജയോടും സിപിഎം മത്സരിക്കേണ്ടെന്ന് പറയില്ലെന്നാണ് സൂചന. പക്ഷേ ആലപ്പുഴ ജില്ലയില്‍ മൂന്ന് പേരെ മത്സര രംഗത്തേക്ക് പരിഗണിക്കുന്നുണ്ട്. ഇതോടെ ഐസക്കിന് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാകുകയാണ്. അഞ്ചാം തവണ അദ്ദേഹം മത്സരിക്കില്ലെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.

നേരത്തെ തന്നെ ചില വിഷയങ്ങളില്‍ പിണറായിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഐസക്കിനുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പാര്‍ട്ടി നിലപാട് ലംഘിച്ച് പരസ്യപ്രസ്താവനയ്ക്ക് ഐസക്ക് തയ്യാറായിരുന്നില്ല. താന്‍ മത്സരിക്കുന്ന കാര്യത്തിലും അവസാന വാക്ക് പാര്‍ട്ടിയുടേതാണെന്ന മറുപടിയാണ് ഐസക്ക് നല്‍കുന്നത്. നിലവില്‍ പിണറായി സര്‍ക്കാരിന്റെ ബജറ്റ് അടക്കമുള്ള എല്ലാ കാര്യങ്ങളും ഏറ്റവും നന്നായി ചെയ്യുന്ന വകുപ്പാണ് ധനവകുപ്പ്. സാമ്പത്തിക പ്രതിസന്ധിയിലും ധനവകുപ്പ് എല്ലാ കാര്യങ്ങളെയും കൃത്യമായി നിയന്ത്രിച്ചിരുന്നു. ഇത് ഐസക്കിന്റെ മിടുക്കായിരുന്നു.

എസ്എഫ്‌ഐ മുന്‍ കേന്ദ്ര കമ്മിറ്റിയംഗമാണ് കെടി മാത്യുവിന്റെ പേരാണ് ആലപ്പുഴയില്‍ മത്സരിക്കാന്‍ ഇറങ്ങുന്നവരില്‍ പറഞ്ഞ് കേള്‍ക്കുന്നത്. ഇയാള്‍ ഡിവൈഎഫ്‌ഐയുടെ മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും മാരാരിക്കുളം ഏരിയ കമ്മിറ്റിയംഗവുമാണ്. ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പിപി ചിത്തരഞ്ജന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. എന്നാല്‍ ഐസക്കിനെ പോലൊരു മന്ത്രിയെ മാറ്റാന്‍ കേന്ദ്ര നേതൃത്വം അടക്കം തയ്യാറാവില്ലെന്ന് ഉറപ്പാണ്. അദ്ദേഹത്തിന് ഇളവ് നല്‍കാനും സാധ്യതയുണ്ട്. 31032 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട് ഇവിടെ ഐസക്കിന്.

അത്തരമൊരു സ്ഥാനത്ത് പുതുമുഖത്തെ പരീക്ഷിക്കുന്നത് സിപിഎമ്മിന് വലിയ റിസ്‌കാണ്. ഭരണതുടര്‍ച്ചയുണ്ടായാല്‍ ഐസക്കിന് പകരം ധനമന്ത്രി പദം ഏറ്റെടുക്കുന്ന നേതാവിന് കിഫ്ബി അടക്കമുള്ള പദ്ധതികള്‍ നോക്കുക കടുപ്പമേറിയ കാര്യമാകും. അതുകൊണ്ട് ഐസക്കിനെ മാറ്റാതിരിക്കാനും സാധ്യതയുണ്ട്.

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
kerala assembly election 2021: thomas isaac may not contest from alappuzha, 3 names in fray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X