'നേതാക്കളെയും അണികളെയും ബിജെപിയ്ക്കു സംഭാവന ചെയ്യുന്നവർ എങ്ങനെ ബിജെപിയെ ചെറുക്കും?'
തിരുവനന്തപുരം; കേരളത്തിൽ കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവില്ലെന്ന കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ കോൺഗ്രസിനെ ഗ്രസിച്ചിരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയാണ് ടൈംസ് നൌ ചാനലിനോട് രാജ്മോഹൻ ഉണ്ണിത്താൻ തുറന്നു പറഞ്ഞത്. ഈ അത്യാപത്ത് തിരിച്ചറിയാതെ സ്വന്തം ഗ്രൂപ്പുണ്ടാക്കുന്ന തിരക്കിലാണ് മുതിർന്ന നേതാക്കൾ എന്ന രാജ്മോഹൻ ഉണ്ണിത്താന്റെ വെളിപ്പെടുത്തൽ ഗൌരവത്തോടെ വേണം കാണാൻ. അധികാരവും അതിന്റെ സൌകര്യങ്ങളും എന്ന ഇത്തിരിവട്ടത്തിനപ്പുറം ചിന്തിക്കാൻ കഴിവില്ലാത്തവരാണ് നേതാക്കൾ.
ബിജെപി ഉയർത്തുന്ന വർഗീയവെല്ലുവിളിയെ ചെറുക്കാൻ കോൺഗ്രസിന് കഴിയില്ല.നേതാക്കളെയും അണികളെയും ബിജെപിയ്ക്കു സംഭാവന ചെയ്യുന്നവർ എങ്ങനെ ബിജെപിയെ ചെറുക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ധനമന്ത്രി ചോദിച്ചു.പോസ്റ്റ് വായിക്കാം
കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

കേരളത്തിലെ കോൺഗ്രസിനെ ഗ്രസിച്ചിരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയാണ് ടൈംസ് നൌ ചാനലിനോട് രാജ്മോഹൻ ഉണ്ണിത്താൻ തുറന്നു പറഞ്ഞത്. കോൺഗ്രസിനെ മടുത്ത അണികളാണ് ബിജെപിയിലേയ്ക്ക് ഒഴുകുന്നത് എന്നദ്ദേഹം സാക്ഷ്യപ്പെടുത്തുമ്പോൾ, അടുത്ത ഊഴം നേതാക്കളുടേതാണ് എന്ന് നാം കൂട്ടിവായിക്കണം.പാർടി എന്ന നിലയിൽ കോൺഗ്രസിന് ഇനി ഏറെക്കാലം ആയുസില്ല. അത് ആ പാർടിയുടെ നേതാക്കൾക്കു തന്നെ ബോധ്യമുണ്ട്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയിൽ നിന്ന് ഒട്ടും ഭിന്നമല്ല കേരളത്തിലെയും കോൺഗ്രസിന്റെ സ്ഥിതി. ഇന്ത്യയിലാകെ കോൺഗ്രസിന്റെ നേതാക്കളെയും അണികളെയും ഒന്നിച്ചാണ് ബിജെപി വിഴുങ്ങുന്നത്. ഈ പ്രതിഭാസത്തെ ചെറുക്കാനുള്ള ഒരു വഴിയും രാഹുൽ ഗാന്ധി മുതൽ താഴോട്ടുള്ള ഒരു നേതാവിനുമില്ല.
കോൺഗ്രസിലെ ഗ്രസിച്ചിരിക്കുന്ന ഈ അത്യാപത്ത് തിരിച്ചറിയാതെ സ്വന്തം ഗ്രൂപ്പുണ്ടാക്കുന്ന തിരക്കിലാണ് മുതിർന്ന നേതാക്കൾ എന്ന രാജ്മോഹൻ ഉണ്ണിത്താന്റെ വെളിപ്പെടുത്തൽ ഗൌരവത്തോടെ വേണം കാണാൻ. അധികാരവും അതിന്റെ സൌകര്യങ്ങളും എന്ന ഇത്തിരിവട്ടത്തിനപ്പുറം ചിന്തിക്കാൻ കഴിവില്ലാത്തവരാണ് നേതാക്കൾ. അതുകൊണ്ടാണ് അവർ ഗ്രൂപ്പിൽ മാത്രം അഭിരമിക്കുന്നത്. ഇതേ അധികാരവും സൌകര്യങ്ങളും നാളെ ബിജെപി വെച്ചു നീട്ടിയാൽ അതു തിരസ്കരിക്കാനുള്ള ആത്മബലം സ്വാഭാവികമായും ഉണ്ടാവുകയില്ല.
ബിജെപി ഉയർത്തുന്ന വർഗീയവെല്ലുവിളിയെ ചെറുക്കാൻ കോൺഗ്രസിന് കഴിയില്ല. ആ വിമർശനം ഇടതുപക്ഷം നിരന്തരം ഉയർത്തുന്നുണ്ട്. ഞങ്ങളുടെ വിമർശനത്തെ സാധൂകരിക്കുകയാണ് രാജ് മോഹൻ ഉണ്ണിത്താനും. നേതാക്കളെയും അണികളെയും ബിജെപിയ്ക്കു സംഭാവന ചെയ്യുന്നവർ എങ്ങനെ ബിജെപിയെ ചെറുക്കും?
Recommended Video
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications