മൂന്ന് ഡോക്ടര്‍മാര്‍, പിഎച്ച്ഡി നേടിയ രണ്ട് പേര്‍; പവര്‍ഫുള്ളാണ് കോണ്‍ഗ്രസിന്റെ ഇത്തവണത്തെ സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മണിക്കൂറുകള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. യുവാക്കള്‍ക്കും അക്കാദമിക് പ്രാവിണ്യമുള്ളവര്‍ക്കുമാണ് ഇത്തവണ കോണ്‍ഗ്രസ് പ്രധാന്യം നല്‍കിയിരിക്കുന്നത്. മൂന്ന് ഡോക്ടര്‍മാരും പിഎച്ച്ഡി നേടിയ രണ്ട് പേര്‍ എന്നിങ്ങനെ ഉള്‍പ്പെടുന്നതാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. ബിരുദാനന്തര ബിരുദം നേടിയ 12 പേരും 42 ബിരുദധാരികളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഒറ്റപ്പാലത്ത് നിന്ന് മത്സരിക്കുന്ന പിആര്‍ സരിന്‍, കഴക്കൂട്ടത്ത് നിന്ന് മത്സരിക്കുന്ന എസ്എസ് ലാല്‍, ആലപ്പുഴയില്‍ നിന്ന് മത്സരിക്കുന്ന കെഎസ് മനോജ് എന്നിവരാണ് എംബിബിഎസ് നേടിയ സ്ഥാനാര്‍ത്ഥികള്‍. മൂവാറ്റുപുഴയിലെ സ്ഥാനാര്‍ത്ഥിയായ മാത്യു കുഴല്‍നാടന്‍, വൈക്കത്ത് മത്സരിക്കുന്ന പിആര്‍ സോന, എന്നിവരാണ് പിഎച്ച്ഡി നേടിയ സ്ഥാനാര്‍ത്ഥികള്‍.
ഇത്തവണ ഒന്‍പത് വനിതകളാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മാനന്തവാടിയില്‍ പി.കെ.ജയലക്ഷ്മി, തരൂര്‍ കെ.എ.ഷീബ, തൃശ്ശൂര്‍ പദ്മജ വേണുഗോപാല്‍, വൈക്കം ഡോ. പി.ആര്‍.സോന, കായംകുളം അരിത ബാബു, അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍, കൊല്ലം ബിന്ദു കൃഷ്ണ, കൊട്ടാരക്കര രശ്മി ആര്‍., പാറശ്ശാല അന്‍സജിത റസ്സല്‍ എന്നിവരാണ് വനിതാ സ്ഥാനാര്‍ഥികള്‍.












Click it and Unblock the Notifications