കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സർക്കാരിന് തുടർഭരണം ലഭിക്കുമോ? നടൻ ടൊവിനോ തോമസിന്റെ മറുപടി വൈറൽ

Google Oneindia Malayalam News

കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച് കൊണ്ട് ഇത്തവണ ഒരു തുടര്‍ഭരണം ഉണ്ടാകുമോ? അതറിയാന്‍ മെയ് 2 വരെ കാത്തിരിക്കണം. വോട്ടെടുപ്പിന് മുന്‍പ് ഇതുവരെ പുറത്ത് വന്നിരിക്കുന്ന അഭിപ്രായ സര്‍വ്വേകള്‍ എല്ലാം തന്നെ പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ഭരണം ആണ് പ്രവചിച്ചിരിക്കുന്നത്.

ഈ തിരഞ്ഞെടുപ്പ് കാലത്തെ ഒരു പ്രത്യേകത സിനിമാ രംഗത്ത് നിന്ന് നിരവധി പേര്‍ രാഷ്ട്രീയത്തിലേക്കും മത്സര രംഗത്തേക്കും ഇറങ്ങി എന്നുളളതാണ്. തുടര്‍ഭരണം സംബന്ധിച്ചുളള ചോദ്യത്തിന് നടന്‍ ടൊവിനോ തോമസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ ഉത്തരം വൈറലാവുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

അത് നിര്‍ബന്ധം ഇല്ലല്ലോ

അത് നിര്‍ബന്ധം ഇല്ലല്ലോ

സിനിമാ രംഗത്ത് ഇന്ന് പുതുതായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയവരില്‍ നടന്മാരായ ധര്‍മ്മജന്‍, രമേഷ് പിഷാരടി, കൃഷ്ണകുമാര്‍ എന്നിവരടക്കമുണ്ട്. ധര്‍മ്മജനും കൃഷ്ണ കുമാറും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുമുണ്ട്. സിനിമാ രംഗത്ത് നിന്ന് പലരും ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായി മാറുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അത് നിര്‍ബന്ധം ഇല്ലല്ലോ എന്നാണ് ടൊവിനോ തോമസ് നല്‍കിയ മറുപടി.

പ്രത്യേക ആഭിമുഖ്യം ഇല്ല

പ്രത്യേക ആഭിമുഖ്യം ഇല്ല

തന്റെ പുതിയ ചിത്രമായ കളയുടെ പ്രമോഷന് വേണ്ടി നടത്തിയ പത്രസമ്മേളനത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടൊവിനോയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ന്നത്. തനിക്കൊരു രാഷ്ട്രീയ പാര്‍ട്ടിയിലും പോകണമെന്ന് നിര്‍ബന്ധമില്ലെന്ന് ടൊവിനോ പറഞ്ഞു. തനിക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടായി പ്രത്യേക ആഭിമുഖ്യം ഇല്ല. തന്റെ രാഷ്ട്രീയം എന്നത് കൃത്യമായി മുന്‍പും പറഞ്ഞിട്ടുളളതാണ്.

വോട്ട് വ്യക്തികള്‍ക്ക് അധിഷ്ഠിതം

വോട്ട് വ്യക്തികള്‍ക്ക് അധിഷ്ഠിതം

വ്യക്തികള്‍ക്ക് അധിഷ്ഠിതമായിരിക്കും തന്റെ രാഷ്ട്രീയം. അല്ലാതെ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ അടങ്കലും വാരിക്കൊണ്ട് പോകാന്‍ തനിക്കാവില്ല. തന്റെ വോട്ട് വ്യക്തികള്‍ക്ക് അധിഷ്ഠിതമായിരിക്കും. താന്‍ എപ്പോഴും അങ്ങനെ ആണ് ചെയ്തിട്ടുളളത്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. തനിക്ക് ഒരു ആശയവും സാമാന്യ ബോധവും ഉണ്ട്. അത് വെച്ച് ചിന്തിച്ച് തന്റെ യുക്തിക്ക് നിരക്കുന്ന കാര്യങ്ങളാണ് ചെയ്യുന്നത് എന്നും ടൊവിനോ പറഞ്ഞു.

എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യും

എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യും

ഏതെങ്കിലും ഒരു പാര്‍ട്ടിയോട് കൂടുതല്‍ സ്‌നേഹമോ ഏതെങ്കിലും പാര്‍ട്ടിയോട് വെറുപ്പോ ഉളള ആളല്ല താന്‍. നമുക്ക് കണ്ണ് കൊണ്ട് കാണാവുന്ന കാര്യങ്ങള്‍ മുന്നില്‍ വെച്ചും സാമാന്യ ബുദ്ധി ഉപയോഗിച്ചും ആണ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് ഉറപ്പ് വരുത്താറുണ്ട്. എല്ലാ തിരഞ്ഞെടുപ്പിലും പോയി വോട്ട് ചെയ്യാറുണ്ട്. അതെന്റെ അവകാശവും കടമയുമാണ് എന്നുളള കൃത്യമായ ധാരണ തനിക്കുണ്ട്.

സ്വാതന്ത്ര്യമാണ് തനിക്ക് വേണ്ടത്

സ്വാതന്ത്ര്യമാണ് തനിക്ക് വേണ്ടത്

ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ആളായി അറിയപ്പെടാനോ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് എതിരെ നില്‍ക്കുന്ന ആളായി അറിയപ്പെടാനോ താല്‍പര്യമില്ല. അങ്ങനെ വന്നാല്‍ തനിക്ക് തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാനുളള സ്വാതന്ത്ര്യം നഷ്ടപ്പെടും. ആര് നല്ലത് ചെയ്താലും നല്ലതെന്ന് പറയാനും ആര് മോശം ചെയ്താലും മോശം എന്ന് പറയാനുളള ഉളള സ്വാതന്ത്ര്യമാണ് തനിക്ക് വേണ്ടത് എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

ദുര്‍വ്യാഖ്യാനം ചെയ്തു

ദുര്‍വ്യാഖ്യാനം ചെയ്തു

ഒരു സംഘടനയുടെ പരിപാടിക്ക് പോയത് സംബന്ധിച്ച ചോദ്യത്തിന് അതിന് എന്താണ് കുഴപ്പമെന്ന് ടൊവിനോ തിരിച്ച് ചോദിച്ചു. ഈ പറഞ്ഞ കാര്യങ്ങളൊക്കെയാണ് താന്‍ അവിടെയും പറഞ്ഞത്. തനിക്ക് അവിടെ കയ്യടിയാണ് കിട്ടിയത്. അതാ സംഘടനയുടേയും തന്റെയും ഗുണമാണ്. മറ്റ് ചിലരാണ് അതിനെ ദുര്‍വ്യാഖ്യാനം ചെയ്തത്. താന്‍ പറഞ്ഞതിന് മാത്രമേ തനിക്ക് ഉത്തരവാദിത്തമെടുക്കാന്‍ പറ്റുകയുളളൂ എന്നും ടൊവിനോ പറഞ്ഞു.

ഓരോരുത്തര്‍ക്കും അവരവരുടെ രാഷ്ട്രീയം

ഓരോരുത്തര്‍ക്കും അവരവരുടെ രാഷ്ട്രീയം

രമേഷ് പിഷാരടിയെ പോലുളളവര്‍ രാഷ്ട്രീയത്തിലേക്ക് വന്നതിനെ കുറിച്ചുളള ചോദ്യത്തിന് അത് നല്ല കാര്യമെന്ന് ടൊവിനോ മറുപടി നല്‍കി. ഓരോരുത്തര്‍ക്കും അവരവരുടെ രാഷ്ട്രീയമൊക്കെ ഉണ്ടാവും. അത് പോലെ തനിക്കുമുണ്ടാവും. അത് ഏത് പാര്‍ട്ടിയാകണം ആകരുത് എന്ന് പറയാനുളള അവകാശം ആര്‍ക്കുമില്ല. ഇതൊരു ജനാധിപത്യ രാജ്യമാണ് എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയം പറയാന്‍ വന്നതല്ല

രാഷ്ട്രീയം പറയാന്‍ വന്നതല്ല

ചില രാഷ്ട്രീയ സംഘടനകള്‍ ഐക്കണ്‍ ആയി കാണിക്കാന്‍ ശ്രമിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, മറ്റുളളവര്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കേണ്ട കാര്യമുണ്ടോ എന്ന് താരം ചോദിച്ചു. താന്‍ ചെയ്യുന്ന കാര്യങ്ങളുടെയും പറയുകയും ഉത്തരവാദിത്തമല്ലേ താന്‍ ഏറ്റെടുക്കേണ്ടതുളളൂ. താന്‍ രാഷ്ട്രീയം പറയാന്‍ വന്നതല്ലെന്നും രാഷ്ട്രീയം എന്തിനാണ് സിനിമാ നടനോട് ചോദിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ടൊവിനോ പറഞ്ഞു

തുടര്‍ഭരണം ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ ?

തുടര്‍ഭരണം ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ ?

താന്‍ ഇത് കഴിഞ്ഞ് രാഷ്ട്രീയ പ്രചരണത്തിന് അല്ല പോകുന്നത്, പൊള്ളാച്ചിയില്‍ മിന്നല്‍ മുരളിയുടെ ഷൂട്ടിനാണ്. തനിക്ക് രാഷ്ട്രീയമുണ്ട്, അത് വ്യക്തമായി പറഞ്ഞിട്ടും ഉണ്ട്. താന്‍ തിരഞ്ഞെടുപ്പിന് നില്‍ക്കുന്നില്ല. പ്രചാരണത്തിന് വന്നതുമല്ല. ഇടത് സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ സര്‍വ്വേയോ നിരീക്ഷണോ ഒന്നും നടത്തിയിട്ടില്ല. തുടര്‍ഭരണം ഉണ്ടാകാനോ ഉണ്ടാകാതിരിക്കാനോ സാധ്യത ഉണ്ടെന്ന് ടൊവിനോ തമാശ രൂപത്തില്‍ ഉത്തരം നല്‍കുകയായിരുന്നു.

ട്രെൻഡി ലുക്കിൽ നേഹ - ചിത്രങ്ങൾ കാണാം

English summary
Kerala Assembly Election 2021:Tovino Thomas replies to the question of second term for left govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X