കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

42 മണ്ഡലങ്ങളിൽ അത് സംഭവിക്കും; ആര് സർക്കാരുണ്ടാക്കണമെന്ന് ബിജെപി തീരുമാനിക്കും; സൂചനകൾ നൽകി സുരേന്ദ്രൻ

Google Oneindia Malayalam News

കാസര്‍കോട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന വിജയയാത്ര ഇന്ന് കാസര്‍കോട് നിന്ന് ആരംഭിക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ജാഥ ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. യാത്രയുടെ പശ്ചാത്തലത്തില്‍ തകേരളത്തിലെ തിരഞ്ഞെടുപ്പ് പദ്ധതികളെ കുറിച്ചും സാധ്യതകളെ കുറിച്ച് വിശദീകരിക്കുകയാണ് സുരേന്ദ്രന്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

വിജയ യാത്ര

വിജയ യാത്ര

പുതിയ കേരളം എന്ന മുദ്രാവാക്യയവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നതെന്ന് സുരേന്ദ്രന്‍ പറയുന്നു. കേരളത്തിലെ എല്ലാ മേഖലയിലും അഴിമതിയാണ്. പണ്ട് ഉമ്മന്‍ചാണ്ടി ചെയ്തത് ഇന്ന് പിണറായി വിജയന്‍ സംഘടിതമായി ചെയ്യുന്നു എന്ന വ്യത്യാസമാണുള്ളതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ദുരവസ്ഥയ്ക്ക് കാരണം

ദുരവസ്ഥയ്ക്ക് കാരണം

കേരളത്തിലെ ദുരവസ്ഥയ്ക്ക് കാരണം മാറി മാറി ഭരിച്ച മുന്നണികളാണ്. ഇരു മുന്നണികള്‍ക്കും ദീര്‍ഘവീക്ഷണമില്ല. സംസ്ഥാനത്ത് വികസനം, ജനങ്ങളുടെ സന്തോഷം എന്നിവയെല്ലാം വര്‍ഷങ്ങളായി നിഷേധിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത രീതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് സഹായവും വികസന പദ്ധതികളും നല്‍കുന്നത്. ഇത് സാധാരണക്കാരന് പ്രയോജനപ്പെടുത്താന്‍ കേരളം ശ്രമിക്കുന്നില്ല.

ന്യൂനപക്ഷ പ്രീണനം

ന്യൂനപക്ഷ പ്രീണനം

കേരളത്തിലെ ന്യൂനപക്ഷത്തോടുള്ള വര്‍ഗീയ പ്രീണനത്തെ കുറിച്ച് ഞങ്ങള്‍ വര്‍ഷങ്ങളായി പറയുന്നു. പ്രീണനം അതിന്റെ പാരമ്യത്തിലാണിപ്പോള്‍. അതിന് തെിരെ കൂടിയാണ് ഈ യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ അഴിമതി രഹിത ഭരണമാണ് കേരളത്തില്‍ വിഭാവനം ചെയ്യുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

 മുഖ്യശത്രു

മുഖ്യശത്രു

കേരളത്തിലെ രണ്ട് മുന്നണികളെയും ഒരു പോലെ എതിര്‍ക്കുകയാണ്. മുഖ്യശത്രു അല്ല, തുല്യ എതിരാളികള്‍ രണ്ട് മുന്നണികളും. ഒരു മുന്നണിയെ തോല്‍പ്പിക്കാന്‍ രണ്ടാമത്തെ മുന്നണിയെ സഹായിക്കും എന്ന ലൈന്‍ ഇവിടെയില്ല. ശക്തമായ ത്രികോണ മത്സരം തന്നെയാണ് കേരളത്തില്‍ നടത്താന്‍ ശ്രമിക്കുന്നത്.

ഭരണം അതിമോഹമല്ലേ

ഭരണം അതിമോഹമല്ലേ

സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ ഒരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ തന്നെയാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അടുത്ത സര്‍ക്കാര്‍ അരുണ്ടാക്കണം എന്ന് തീരുമാനിക്കുന്നതില്‍ ബിജെപി ഒരു നിര്‍ണായക ഘടകമാകുമെന്നും സുരേന്ദ്രന്‍ പറയുന്നു. പുതിയ വോട്ട്‌നില അനുസരിച്ച് 42 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം ഉണ്ടാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ഒത്തുകളി ഭയയ്ക്കുന്നുണ്ടോ

ഒത്തുകളി ഭയയ്ക്കുന്നുണ്ടോ

മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ ഒത്തുകളി നടന്നിട്ടുണ്ട്. ഈ തവണയും അത്തരം ആസൂത്രണം കാണാന്‍ സാധ്യതയുണ്ടെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ഈ രീതി ഞങ്ങളും ആവര്‍ത്തിച്ചാല്‍ പലരും നിയമസഭ കണ്ടെന്നുവരില്ല. അത് ജനാധിപത്യത്തില്‍ ആശ്വാസ്യകരമായ കാര്യമല്ലെന്നും സുരേന്ദ്രന്‍ പറയുന്നു.

ശ്രീധരന്റെ വരവ്

ശ്രീധരന്റെ വരവ്

മെട്രോമാന്‍ ഇ ശ്രീധരന്റെ വരവ് വലിയൊരു സന്ദേശമാണ് നല്‍കുന്നത് ബിജെപിയുടെ ആശയങ്ങള്‍ക്കും ഇന്ത്യയുടെ ഭരണ രംഗത്ത് നല്‍കുന്ന സംഭാവനകള്‍ക്കുമുള്‌ല അംഗീകാരമാണ് ഇത്തവം വ്യക്തികളുടെ വരവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

ആര്‍എസ്പി എല്‍, സ്കറിയ തോമസ് വിഭാഗം, കേരള കോണ്‍ഗ്രസ് ബി; സമീപകാല കേരള കണ്ട 9 'വന്‍' പിളര്‍പ്പുകള്‍ആര്‍എസ്പി എല്‍, സ്കറിയ തോമസ് വിഭാഗം, കേരള കോണ്‍ഗ്രസ് ബി; സമീപകാല കേരള കണ്ട 9 'വന്‍' പിളര്‍പ്പുകള്‍

എകെ ശശീന്ദ്രന് കത്രികപ്പൂട്ട്: എലത്തൂർ നഷ്ടമാകും? എൻസിപിക്കുള്ളിൽ എതിർപ്പ് രൂക്ഷം എകെ ശശീന്ദ്രന് കത്രികപ്പൂട്ട്: എലത്തൂർ നഷ്ടമാകും? എൻസിപിക്കുള്ളിൽ എതിർപ്പ് രൂക്ഷം

ഏഷ്യാനെറ്റ് ന്യൂസ്, ട്വന്റിഫോര്‍ പ്രീ പോള്‍ സര്‍വ്വേകളില്‍ പിണറായിക്ക് ഭരണത്തുടര്‍ച്ച? സാധ്യതകള്‍ ഇങ്ങനെ...ഏഷ്യാനെറ്റ് ന്യൂസ്, ട്വന്റിഫോര്‍ പ്രീ പോള്‍ സര്‍വ്വേകളില്‍ പിണറായിക്ക് ഭരണത്തുടര്‍ച്ച? സാധ്യതകള്‍ ഇങ്ങനെ...

ടി സിദ്ധിഖിനെ മത്സരിപ്പിക്കാതിരിക്കാൻ നീക്കം, പിന്നിൽ യുവനേതാവെന്ന് ആക്ഷേപംടി സിദ്ധിഖിനെ മത്സരിപ്പിക്കാതിരിക്കാൻ നീക്കം, പിന്നിൽ യുവനേതാവെന്ന് ആക്ഷേപം

എൽഡിഎഫുമായി 5 വർഷത്തെ എഗ്രിമെന്റ്; താനിപ്പോഴും ലീഗ്, ലീഗുകാർ തനിക്കൊപ്പമെന്നും കാരാട്ട് റസാഖ്! ഇനിയെന്ത്?എൽഡിഎഫുമായി 5 വർഷത്തെ എഗ്രിമെന്റ്; താനിപ്പോഴും ലീഗ്, ലീഗുകാർ തനിക്കൊപ്പമെന്നും കാരാട്ട് റസാഖ്! ഇനിയെന്ത്?

ഹോട്ട് ലുക്കില്‍ നേഹ ശര്‍മ്മ-ചിത്രങ്ങള്‍ കാണാം

English summary
Kerala Assembly Election 2021; Triangular competition in 42 constituencies Says K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X