• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൂത്തുപറമ്പ് ഉള്‍പ്പടെ ലീഗിന് 3 സീറ്റുകള്‍ അധികം നല്‍കാന്‍ ധാരണ; ആര്‍എസ്പിക്കും ജോസഫിനും നിരാശ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര സമാപിക്കാനായതോടെ യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ശക്തിയേറുന്നു. ഐശ്വര കേരള യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ സീറ്റ് വിഭജന ചര്‍ച്ചകളും പൂര്‍ത്തിയാക്കണമെന്നായിരുന്നു നേരത്തെ ആലോചിച്ചിരുന്നതെങ്കിലും കൃത്യമായ ഒരു ധാരണ ഒരുമുന്നണിയുമായും ഉണ്ടാക്കാന്‍ സാധിച്ചില്ല. ലീഗുള്‍പ്പടേയുള്ളവരുടെ കാര്യത്തില്‍ ഏകദേശ ധാരണ ആയെങ്കില്‍ പിജെ ജോസഫ് വിഭാഗം അടക്കം ചിലര്‍ ഇപ്പോഴും ഇടഞ്ഞ് നില്‍ക്കുകയാണ്. തുടര്‍ ചര്‍ച്ചകള്‍ നടത്തി എത്രയും പെട്ടെന്ന് തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് ഇപ്പോള്‍ യുഡിഎഫ് ശ്രമിക്കുന്നത്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

പിജെ ജോസഫ് അയയുമോ

പിജെ ജോസഫ് അയയുമോ

സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് പുറമെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളും കോണ്‍ഗ്രസിലും യുഡിഎഫിലും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനാണ് നിലവില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. 2016 ലെ തിരഞ്ഞെടുപ്പില്‍ അവിഭക്ത കേരള കോണ്‍ഗ്രസ് എം 15 സീറ്റുകളിലായിരുന്നു മത്സരിച്ചത്. ഇത്തവണയും അത്രയും തന്നെ സീറ്റുകള്‍ വേണമെന്ന നിലപാടിലായിരുന്നു തുടക്കത്തില്‍ അദ്ദേഹം.

ജോസ് കെ മാണി പോയില്ലേ

ജോസ് കെ മാണി പോയില്ലേ

എന്നാല്‍ ജോസ് കെ മാണി നയിക്കുന്ന വലിയ വിഭാഗം മുന്നണി വിട്ട് പോയത് ഉള്‍പ്പടെ ചൂണ്ടിക്കാട്ടി അത്രയും സീറ്റുകള്‍ ചോദിക്കുന്നതിലെ ശരികേട് ജോസഫിനെ ബോധ്യപ്പെടുത്താനിയിരുന്നു കോണ്‍ഗ്രസിന്‍റെ ശ്രമം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ പോലും മുന്നണിക്ക് തിരിച്ചടി ഉണ്ടായതും ജോസഫ് വിഭാഗത്തിന് അത്രയും സീറ്റുകള്‍ നല്‍കുന്നതില്‍ നിന്നും കോണ്‍ഗ്രസിനെ പിന്തിരിച്ചു.

ആലത്തൂരും തളിപ്പറമ്പും

ആലത്തൂരും തളിപ്പറമ്പും

സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് പിടിമുറുക്കിയതോടെ ജോസഫ് അല്‍പം മയപ്പെട്ടു. മൂന്ന് സീറ്റുകള്‍ വിട്ടു നല്‍കാമെന്നും ശേഷിക്കുന്ന 12 സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുമെന്നുമാണ് ജോസഫ് ഇപ്പോള്‍ പറയുന്നു. കോട്ടയം ജില്ലയില്‍ പാലാ സീറ്റ് മാണി സി കാപ്പന് വേണ്ടി വിട്ടുകൊടുത്തു. പാലക്കാട്ടെ ആലത്തൂരും കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കൂടി വിട്ടുനല്‍കാമെന്നും ജോസഫ് അറിയിച്ചു.

തൊടുപുഴയും കടുത്തുരുത്തിയും

തൊടുപുഴയും കടുത്തുരുത്തിയും

എന്നാല്‍ എട്ട് സീറ്റിനപ്പുറം ജോസഫ് വിഭാഗത്തിന് നല്‍കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. കോട്ടയം ജില്ലയില്‍ കടുത്തുരുത്തിയും കാഞ്ഞിരപ്പള്ളിയും മാത്രമാണ് ജോസഫ് വിഭാഗത്തിന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്. ചങ്ങനാശ്ശേരി കോണ്‍ഗ്രസ് ഏറ്റെടുക്കും, ഇടുക്കിയില്‍ തൊടുപുഴ ഉറപ്പാണ്. എറണാകുളത്ത് കോതമംഗലവും ആലപ്പുഴയില്‍ കുട്ടനാടും നല്‍കും. ജില്ലയില്‍ ഒരു സീറ്റെന്ന നിലയില്‍ തിരുവല്ല സീറ്റും നല്‍കിയേക്കും.

ഇരിങ്ങാലക്കുടയും നല്‍കാം

ഇരിങ്ങാലക്കുടയും നല്‍കാം

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയും നല്‍കും. ഇതാണ് കോണ്‍ഗ്രസ് ഉറപ്പ് നല്‍കുന്ന സീറ്റുകള്‍. കേരള കോണ്‍ഗ്രസിന്‍റെ ബാക്കിയുള്ള 7 സീറ്റുകളും ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റ കടുംപിടുത്തത്തിന് നിന്ന് കൊടുക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. എട്ട് സീറ്റില്‍ തന്നെ ജോസഫിനെ പിടിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

മുസ്ലിം ലീഗിന് 3 സീറ്റ്

മുസ്ലിം ലീഗിന് 3 സീറ്റ്

മുസ്ലിം ലീഗുമായുള്ള സീറ്റ് വിഭജനം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ആറ് സീറ്റുകള്‍ അവര്‍ അധികമായി ചോദിച്ചെങ്കിലും മൂന്ന് സീറ്റുകള്‍ അധികമായി നല്‍കാനാണ് തീരുമാനം. കൊല്ലത്ത് മുന്‍പ് ലീഗ് മത്സരിച്ച ഇരവിപുരം വിട്ടുനല്‍കാനാണ് നീക്കം. ഇക്കാര്യത്തില്‍ ആര്‍എസ്പിയുടെ തീരുമാനവും നിര്‍ണ്ണായകമാണ്. അവര്‍ അയയുന്നില്ലെങ്കില്‍ പകരം ചടയമംഗലമായിരിക്കും നല്‍കുക.

പേരാമ്പ്ര സീറ്റ് കൂടി

പേരാമ്പ്ര സീറ്റ് കൂടി

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകള്‍ക്ക് പുറമെ ഒരു സീറ്റ് കൂടി അധികമായി നല്‍കും. പേരാമ്പ്ര നല്‍കാനാണ് സാധ്യത കൂടുതല്‍. പേരാമ്പ്ര ലഭിച്ചാല്‍ സിപിഎ അസീസ് മാസ്റ്റര്‍ ഇവിടെ ലീഗ് സ്ഥാനാര്‍ത്ഥിയായേക്കും. സംവരണ മണ്ഡലമായ ബാലുശ്ശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതിനാല്‍ പകരം ഒരു മണ്ഡലം നല്‍കേണ്ടതുണ്ട്.

കുന്ദമംഗലവും കണ്ണൂരും

കുന്ദമംഗലവും കണ്ണൂരും

കുന്ദമംഗലമാണ് ചോദിക്കുന്നതെങ്കിലും ഇവിടെ ടി സിദ്ധീഖിനെ മത്സരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. തിരുവമ്പാടി സീറ്റ് ഏറ്റെടുക്കണമെന്ന ആഗ്രഹം കോണ്‍ഗ്രസിനുണ്ടെങ്കില്‍ പകരം സീറ്റ് നല്‍കാന്‍ ഇല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ തുടര്‍ നീക്കങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വിരളമാണ്. കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പ് ആയിരിക്കും ലീഗിന് നല്‍കു. കഴിഞ്ഞ തവണ ജനതാ ദള്‍ മത്സരിച്ച സീറ്റാണ് കൂത്തുപറമ്പ്. അവര്‍ ഇത്തവണ മുന്നണി വിട്ടുപോയി.

മാണി സി കാപ്പന്‍

മാണി സി കാപ്പന്‍

മാണി സി കാപ്പന്‍റെ കാര്യത്തിലും ചില തീരുമാനങ്ങള്‍ വ്യക്തമാവേണ്ടതുണ്ട്. ഇദ്ദേഹം മുന്നണിയിലേക്കാണോ കോണ്‍ഗ്രസിലേക്കാണോ എന്ന കാര്യത്തിലാണ് തീരുമാനം അറിയേണ്ടത്. മാണി സി കാപ്പന്‍ കേരള കോണ്‍ഗ്രസില്‍ ചേരട്ടേയെന്ന പിടിവാശിയിലാണ് കെപിസിസി പ്രസിഡന്‍റ്. എന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നണിയില്‍ പ്രവേശിക്കാനാണ് മാണി സി കാപ്പന്‍റെ തീരുമാനം. രമേശ് ചെന്നിത്തല ഉള്‍പ്പടേയുള്ളവരുടെ പിന്തുണ കാപ്പനുണ്ട്.

ആര്‍എസ്പി, സിഎംപി

ആര്‍എസ്പി, സിഎംപി

എന്നാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാലും മുന്നണിയുടെ ഭാഗമായാലും ഒരു സീറ്റില്‍ കൂടുതല്‍ മാണി സി കാപ്പന് നല്‍കരുതെന്ന നിലപാടില്‍ കോണ്‍ഗ്രസിലെ എല്ലാവരും ഒറ്റക്കെട്ടാണ്. ആര്‍എസ്പി, സിഎംപി തുടങ്ങിയ കക്ഷികള്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ആര്‍എസ്പിയുമായി ചില സീറ്റുകള്‍ വെച്ച് മാറാന്‍ തയ്യാറാണെങ്കിലും അധികം സീറ്റുകള്‍ എന്നതിന് വഴങ്ങിയേക്കില്ല.

പിസി ജോര്‍ജ്, സിഎംപി

പിസി ജോര്‍ജ്, സിഎംപി

സിഎംപിക്ക് കഴിഞ്ഞ തവണ ഒരു സീറ്റാണ് നല്‍കിയത്. കുന്ദംകുളത്ത് മത്സരിച്ച പാര്‍ട്ടി ഭാരവാഹി സിപി ജോണ്‍ പരാജയപ്പെട്ടു. ഇത്തവണ സിപി ജോണിന്‍റെ വിജയം ഉറപ്പുള്ള ഒരു സീറ്റ് നല്‍കണമെന്നാണ് മുന്നണിയില്‍ പൊതുവേയുള്ള അഭിപ്രായം. സിപി ജോണിന്‍റെ സീറ്റിന് പുറമെ നെന്മാറ, നാട്ടിക സീറ്റുകളാണ് സിഎംപി ചോദിക്കുന്നത്. എന്നാല്‍ സിപി ജോണിന് വിജയം ഉറപ്പുള്ള സീറ്റ് നല്‍കി സിഎംപിയെ അനുനയിപ്പിച്ചേക്കും. ഫോര്‍വേഡ് ബ്ലോക്കിനും ഇത്തവണ ഒരു സീറ്റ് നല്‍കിയേക്കും. പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ തീരുമാനം ഉണ്ടായാല്‍ ഒരു സീറ്റ് അദ്ദേഹത്തിനും നല്‍കും

താരറാണി തമന്നയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം

cmsvideo
  Pre pole survey of asianet and 24 news

  English summary
  kerala assembly election 2021; uDF has agreed to give 3 more seats to the League, including Koothuparamba
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X