കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് വിഭജനം വിലങ്ങുതടി: ജോസഫ് വിട്ടുവീഴ്ച ചെയ്തേ പറ്റൂവെന്ന് യുഡിഎഫ്,രണ്ട് തവണ തോറ്റവർക്ക് ഇത്തവണ സീറ്റില്ല

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകള്‍ തുടരുന്നതിനിടെ പിജെ ജോസഫ് വിട്ടുവീഴ്ച ചെയ്യണമെന്ന് കോൺഗ്രസ്. സ്ഥാനാർത്ഥി നിർണ്ണയത്തിനോട് അനുബന്ധിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേർന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെ നാളെ തന്നെ സ്ക്രീനിംഗ് കമ്മറ്റി യോഗം ചേരും. യോഗത്തിന് പിന്നാലെ പ്രതികരിച്ച ഉമ്മൻചാണ്ടി വ്യക്തമാക്കിയത് യുഡിഎഫിന്റെ പ്രാഥമിക സ്ഥാനാർത്ഥിപ്പട്ടിക തയ്യാറായിക്കഴിഞ്ഞെന്നും കൂട്ടിച്ചേർത്തിരുന്നു.

ഡോളര്‍ കടത്ത് കേസ്: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ കസ്റ്റംസ്, 12ന് ഹാജരാകാൻ നോട്ടീസയച്ചുഡോളര്‍ കടത്ത് കേസ്: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ കസ്റ്റംസ്, 12ന് ഹാജരാകാൻ നോട്ടീസയച്ചു

ഇന്ത്യന്‍ ആര്‍മി- തുര്‍ക്ക്‌മെനിസ്ഥാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സംയുക്ത സ്‌കൈഡൈവിങ് പരിശീലനം, ചിത്രങ്ങള്‍ കാണാം

 യുവാക്കള്‍ക്ക് പരിഗണന

യുവാക്കള്‍ക്ക് പരിഗണന


നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കുമാണ് 50 ശതമാനത്തിലധികം സീറ്റുകള്‍ നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ മാനദണ്ഡം അനുസരിച്ചായിരിക്കും സ്ഥാനാർത്ഥി നിർണ്ണയവുമായി മുന്നോട്ടുപോകുന്നതെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. എന്നാൽ തിരഞ്ഞെടുപ്പിൽ രണ്ട് മത്സരിച്ച് പരാജയപ്പെട്ടവർക്ക് ഇത്തവണ സീറ്റ് നൽകില്ലെന്ന നിലപാടാണ് കോൺഗ്രസിന്റേത്.

 ചട്ടം തിരിച്ചടിക്കും

ചട്ടം തിരിച്ചടിക്കും


പന്തളം സുധാരകരനും എം ലിജുവിനും, പിടി അജയമോഹനനുമാണ് ഈ നിർദേശം തിരിച്ചടിയാവുക. ഇവരിൽ തന്നെ രണ്ട് പേർ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കരുനീക്കങ്ങള്‍ നടത്തിയവരാണ്. എന്നാൽ മത്സരിക്കാനില്ലെന്ന് പിടി അജയമോഹൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആർക്കെല്ലാം ഇക്കാര്യത്തിൽ ഇളവ് ലഭിക്കാനുള്ള സാധ്യതയുണ്ടായേക്കാം.

അന്തിമ പട്ടിക പുറത്തേക്ക്?

അന്തിമ പട്ടിക പുറത്തേക്ക്?

കോൺഗ്രസിന്റെ പ്രകടന പത്രിക സംബന്ധിച്ച് വരും ദിവസങ്ങളിൽ തീരുാമനമുണ്ടായേക്കും. പ്രകടന പത്രിക തയ്യാറാക്കുന്നിൽ ഘടക കക്ഷികളുടെ അഭിപ്രായം കൂടി പരിഗണിക്കും. തിരുവനന്തപുരത്ത് ചേരുന്ന സ്ക്രീനിംഗ് കമ്മറ്റി യോഗത്തിൽ തയ്യാറാക്കുന്ന പട്ടികയാണ് പിന്നീട് ഹൈക്കമാൻഡിന് കൈമാറുക. എന്നാൽ ഹൈക്കമാൻഡിന്റെ സ്ക്രൂട്ടിനി കമ്മറ്റിയാണ് അന്തിമ പട്ടിക തയ്യാറാക്കുക. തുടർന്ന് എഐസിസിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഈ മാസം പത്തിന് മുമ്പായി പ്രഖ്യാപിക്കാനാണ് സാധ്യത.

 ജോസഫ് വിഭാഗത്തിന് ധാരണയായില്ല

ജോസഫ് വിഭാഗത്തിന് ധാരണയായില്ല

യുഡിഎഫിന്റെ സീറ്റ് വിഭജനത്തിൽ പ്രതിസന്ധിയായി തുടരുന്നത് പിജെ ജോസഫ് ഉന്നയിക്കുന്ന ആവശ്യങ്ങളാണ്. കോട്ടയത്ത് ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളുടെ പേരിലാണ് കോൺഗ്രസും കേരള കോൺഗ്രസും തമ്മിലുള്ള തർക്കം. എന്നാൽ കോൺഗ്രസിന് കോട്ടയത്ത് കൂടുതൽ സീറ്റുകളാണ് ലക്ഷ്യം. കൂടുതൽ സീറ്റില്ലാതെ പറ്റില്ലെന്ന് ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞുവരികയാണ് പിജെ ജോസഫ്. 15 സീറ്റുകള്‍ ജോസഫ് വിഭാഗം ആവശ്യപ്പെട്ടെങ്കിലും പരമാവധി ഒമ്പത് സീറ്റുകള്‍ മാത്രമാണ് നൽകുകയെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

ഓവിയ ഹെലന്റ് ഫോട്ടോ ഷൂട്ട്: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
Kerala assembly election 2021: UDF in deadlock over seat division for the poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X