കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെമാല്‍ പാഷയ്ക്ക് പുനലൂര്‍ ഓഫര്‍ ചെയ്ത് യുഡിഎഫ്, മത്സരിക്കാന്‍ ആവശ്യം, ജസ്റ്റിസിന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് മത്സരിക്കാന്‍ മണ്ഡലം വാഗ്ദാനം ചെയ്ത് യുഡിഎഫ്. നേരത്തെ താന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണെന്ന് കെമാല്‍ പാഷ പറഞ്ഞിരുന്നു. ഇതിനോടാണ് യുഡിഎഫ് പ്രതികരിച്ചത്. പാഷയ്ക്കായി പുനലൂര്‍ മണ്ഡലം നല്‍കാമെന്നാണ് യുഡിഎഫ് വാഗ്ദാനം. അതേസമയം തൃക്കാകര മണ്ഡലത്തില്‍ മത്സരിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് കെമാല്‍ പാഷ പ്രതികരിച്ചിട്ടുണ്ട്. ഈ സീറ്റ് യുഡിഎഫ് വിട്ടുകൊടുക്കുമോ എന്നറിയില്ല. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച കെമാല്‍ പാഷയുമായി കോണ്‍ഗ്രസ് നേതൃത്വം അടക്കമുള്ളവര്‍ നടത്തിയേക്കും.

1

നേരത്തെ എറണാകുളം നഗരമേഖലയിലുള്ള ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് അറിയിച്ചിരുന്നു. കേരളത്തില്‍ വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം എല്‍ഡിഎഫിനോടും ബിജെപിയോടും തനിക്ക് താല്‍പര്യമില്ലെന്നും, എംഎല്‍എയായാല്‍ തനിക്ക് ശമ്പളം വേണ്ടെന്നും കെമാല്‍ പാഷ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് സീറ്റ് വാഗ്ദാനവുമായി എത്തിയത്. സത്യസന്ധമായ മുഖമായി കെമാല്‍ പാഷയെ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

അതേസമയം യുഡിഎഫ് ക്ഷണിച്ചാല്‍ പാര്‍ട്ടി ബാനറില്‍ തന്നെ മത്സരിക്കാനാണ് കെമാല്‍ പാഷയുടെ തീരുമാനം. സര്‍ക്കാരിനെതിരെ പല വിഷയങ്ങളിലും രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് കെമാല്‍ പാഷ പൊതു മണ്ഡലത്തില്‍ ശക്തമായത്. വൈറ്റില ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് യാത്രയ്ക്കായി തുറന്ന് കൊടുത്ത സംഭവത്തിലും അദ്ദേഹം പ്രതികരിച്ചിരുന്നു. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉദ്ഘാടനത്തിന് കാത്തുനില്‍ക്കേണ്ട കാര്യമില്ലെന്നും, അത് തുറന്ന് കൊടുക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ സമയം നോക്കി ഉദ്ഘാടനം വൈകിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
യഥാർഥ അയ്യപ്പ ഭക്തകൾ ശബരിമലയിൽ കയറില്ല | Oneindia Malayalam

ഇതിനിടെ പിണറായിയുടെ വിമര്‍ശനങ്ങള്‍ക്കും കെമാല്‍ പാഷ മറുപടിയുമായെത്തി. സാധാരണ പൗരനെന്ന നിലയിലാണ് താന്‍ പ്രതികരിച്ചത്. താന്‍ പ്രതികരിച്ചത് കൊണ്ടാണ് പാലം ഇപ്പോഴെങ്കിലും തുറന്നുകൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വിമര്‍ശനത്തിന്റെ പേരില്‍ ഫോണില്‍ കെമാല്‍ പാഷയ്‌ക്കെതിരെ തെറിയഭിഷേകമാണ് നടക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ അടക്കം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഈ അസഭ്യവര്‍ഷം നടക്കുന്നത്. പോലീസ് ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പിണറായിയുടെ പോലീസില്‍ നിന്ന് പ്രതികളെ പിടിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

English summary
kerala assembly election 2021: udf offered punalur seat to kemal pasha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X