കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗിന് 3 സീറ്റ് അധികം; തിരഞ്ഞെടുപ്പിന് തയ്യാര്‍ എന്ന് യുഡിഎഫ്, ചര്‍ച്ച ഒരാഴ്ചക്കകം തീരും

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫ് ഒരുങ്ങിയെന്ന് നേതാക്കള്‍. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഏറെ കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി കണ്‍ക്ലൂഡ് ചെയ്യേണ്ട കാര്യമേയുള്ളൂവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുസ്ലിം ലീഗിന് മൂന്ന് സീറ്റ് അധികം നല്‍കാന്‍ ധാരണയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ മുസ്ലിം ലീഗ് 24 സീറ്റിലാണ് മല്‍സരിച്ചിരുന്നത്. ഇത്തവണ 27 സീറ്റില്‍ മല്‍സരിക്കും. ആര്‍എസ്പി രണ്ടു സീറ്റാണ് അധികം ചോദിച്ചത്. ഇക്കാര്യത്തില്‍ ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്ന് നേതാക്കള്‍ പ്രതികരിച്ചു.

k

അതേസമയം, 12 സീറ്റ് ആവശ്യപ്പെടുന്ന കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷവുമായി ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല. ഇന്ന് സീറ്റ് ചര്‍ച്ചകള്‍ തീരുമാനിച്ചതായിരുന്നു. പക്ഷേ, അതിനിടെയാണ് ജോസഫിന് കൊറോണ രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് അദ്ദേഹം. തുടര്‍ ചര്‍ച്ചകളെല്ലാം മാറ്റിവച്ചു. അതേസമയം, ശാരീരിക അസ്വാസ്ഥ്യങ്ങള്‍ വിട്ടുമാറിയാല്‍ അദ്ദേഹം ചര്‍ച്ചയുടെ ഭാഗമാകുമെന്നാണ് വിവരം. പിജെ ജോസഫ് വിഭാഗത്തിന് 8 സീറ്റ് നല്‍കാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോട്ടയം ജില്ലയില്‍ മാത്രം മൂന്ന് സീറ്റ് നല്‍കാമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. ഈ വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.

സിപിഎം ഓഫീസ് ബിജെപി ഓഫീസാക്കി; ചെഗുവേരയുടെ ചിത്രം മായ്ച് താമര വരച്ചു, സിപിഎം പറയുന്നത്...സിപിഎം ഓഫീസ് ബിജെപി ഓഫീസാക്കി; ചെഗുവേരയുടെ ചിത്രം മായ്ച് താമര വരച്ചു, സിപിഎം പറയുന്നത്...

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ?

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

ഓരാഴ്ചക്കകം സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. അതേസമയം, ഓരോ പാര്‍ട്ടികളും സമാന്തരമായി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ് 70 ശതമാനം സീറ്റുകളുടെ കാര്യത്തില്‍ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് ധാരണയിലെത്തി. എംപിമാരോടും ഡിസിസി പ്രസിഡന്റുമാരോടും സ്ഥാനാര്‍ഥി പട്ടിക ആവശ്യപ്പെട്ടിരുന്നു. ചുരുക്കപ്പട്ടികയുമായി ഉമ്മന്‍ ചാണ്ടിയും സംഘവും ദില്ലിയിലേക്ക് പോകും. ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.

കറുപ്പിൽ തിളങ്ങി എമി ജാക്സൺ- ചിത്രങ്ങൾ കാണാം

English summary
Kerala Assembly Election 2021: UDF ready For Election, Muslim League get three more seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X