കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരം പിടിക്കണം; അടവ് മാറ്റി യുഡിഎഫ്.. പിസി ജോർജ് എത്തും ഒപ്പം പിസി തോമസും..സീറ്റ് സാധ്യത ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം;നിയമസഭ തിരഞ്ഞെടുപ്പിൽ മിഷൻ 60 പ്രഖ്യാപിച്ച് അങ്കകളത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് സംസ്ഥാനത്ത് കോൺഗ്സസ്. കേരളത്തിലെ സാഹചര്യം അത്യന്തം നിർണായകമാണെന്നാണ് കോൺഗ്രസ് ഹൈക്കമാന്റിന്റെ വിലയിരുത്തൽ. ജയസാധ്യത മാത്രം പരിഗണിച്ചുള്ളതാകണം സ്ഥാനാർത്ഥി നിർണയമെന്ന് നിർദ്ദേശമാണ് എഐസിസി നേതൃത്വം സംസ്ഥാന നേതാക്കൾക്ക് നൽകിയിരിക്കുന്നത്.

അതിനിടെ അധികാരം പിടിക്കാൻ കൂടുതൽ പാർട്ടികളെ മുന്നണിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ് യുഡിഎഫ് നേതൃത്വം. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

യുഡിഎഫിന് നെഞ്ചിടിപ്പ്

യുഡിഎഫിന് നെഞ്ചിടിപ്പ്

തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിന് ഭരണതുടർച്ച ലഭിക്കുമെന്ന കാര്യത്തി]ൽ തർക്കമില്ല. 101 നിയമസഭ മണ്ഡലങ്ങളിലാണ് എൽഡിഫിന് മുന്നേറാനായത്.അതായത് 2016 നെ അപേക്ഷിച്ച് 10 സീറ്റുകൾ അധികം.

കേരളം പിടിക്കാൻ

കേരളം പിടിക്കാൻ

നിലവിലെ നിലയിൽ തുടർന്നാൽ അധികാരം എന്നത് യുഡിഎഫിനെ സംബന്ധിച്ച് കിട്ടാക്കനിയാകും.ഇതോടെ കേരളം പിടിക്കാൻ കൊണ്ടുപിടിച്ചുള്ള നീക്കങ്ങളാണ് യുഡിഎഫ് നടത്തുന്നത്. ജയസാധ്യത മുൻനിർത്തിയുള്ള കർമ്മ പദ്ധതികൾ കോൺഗ്രസ് ഹൈക്കമാന്റ് ഒരുക്കി കഴിഞ്ഞു. കുറഞ്ഞത് 60 സീറ്റുകളാണ് കോൺഗ്രസ് തനിച്ച് ലക്ഷ്യം വെയ്ക്കുന്നത്.

ഘടകക്ഷികൾ

ഘടകക്ഷികൾ

ലീഗ് ഉൾപ്പെടെയുള്ള ഘടകക്ഷികൾ ബാക്കി സീറ്റുകൾ കൂടി നേടിയെടുക്കുന്നതോടെ ഭരണം പിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. അതേസമയം ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് തീർത്ത അഭാവം മറികടന്നില്ലേങ്കിൽ പ്രതീക്ഷകൾ അസ്ഥാനത്താകുമെന്നും നേതത്വം കരുതുന്നു. ഇതോടെ മധ്യതിരുവിതാംകൂറിൽ മുന്നണി വിപുലീകരിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കാനാണ് യുഡിഎഫ് തിരുമാനം.

പിസിയുടെ ജനപക്ഷം

പിസിയുടെ ജനപക്ഷം

പിസി ജോർജ്ജിൻറെ ജനപക്ഷം സെക്കുലറും പിസി തോമസും യുഡിഎഫിലെത്താനുള്ള നീക്കങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ തന്നെ സജീവമാക്കിയിരുന്നു. എന്നാൽ ഘടകകക്ഷികളായി പരിഗണിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. അതേസമയം ജോസ് കെ മാണി യുഡിഎഫ് വിട്ടത് മധ്യകേരളത്തിൽ ദോഷം ചെയ്തെന്ന അനുമാനത്തിലാണ് യുഡിഎഫ്.

ന്യൂനപക്ഷവിഭാഗങ്ങളെ

ന്യൂനപക്ഷവിഭാഗങ്ങളെ

ഇതോടെ ന്യൂനപക്ഷ വിഭാഗത്തിലെ നേതാക്കളെ കൂടെ കൂട്ടേണ്ടത് അനിവാര്യമാണെന്ന അഭിപ്രായം മുന്നണിക്കുള്ളിൽ ശക്തമായിരിക്കുകയാണ്. പാർട്ടികൾക്ക് രണ്ട് സീറ്റുകൾ വീതം നൽകിയാലും നഷ്ടമാകില്ലെന്നാണ് നേതൃത്തിന്റെ നിലപാട്. ജോസിനെ എതിർത്ത് നിൽക്കാൻ പിസി ജോർജ്ജിന്റെ പിന്തുണ ലഭിച്ചാൽ സാധിക്കുമെന്ന് നേതൃത്വം കരുതുന്നുണ്ട്.

ഓരോ സീറ്റും നിർണായകം

ഓരോ സീറ്റും നിർണായകം

ഐ വിഭാഗമാണ് പിസി ജോർജ്ജിനെ മുന്നണിയിൽ എടുക്കാനുള്ള ചർച്ചകൾ വേഗത്തിലാക്കണമെനന് നിലപാട് സ്വീകരിച്ചിരിക്കുന്നത്.അതേസമയം എ ഗ്രൂപ്പും മേഖലയിലെ എംപിയും കടുത്ത എതിർപ്പാണ് ഇതിനെതിരെ ഉയർത്തുന്നത്. എന്നാൽ ഓരോസീറ്റും നി്ർണായകമാണെന്നിരിക്കെ അനാവശ്യ കടുംപിടിത്തം വേണ്ടെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

 പാലായിലും മുന്നേറ്റം ഉണ്ടാക്കാം

പാലായിലും മുന്നേറ്റം ഉണ്ടാക്കാം

പിസി ജോർജ് മുന്നണിയിൽ എത്തിയാൽ പൂഞ്ഞാറിൽ മാത്രമല്ല പാലായിലും അത് മുന്നേറ്റമുണ്ടാക്കാൻ സഹായിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.അതേസമയം എൻസിപിയുടെ മുന്നണി പ്രവേശത്തോടെ ഇതിൽ അന്തിമ തിരുമാനം ഉണ്ടാക്കാനാണ് സാധ്യത.മാണി സികാപ്പനും പിസി ജോർജും ,സഹകരിച്ചാണ് പോകുന്നതെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടൽ.

ജോർജ്ജിന്റെ പിന്തുണ

ജോർജ്ജിന്റെ പിന്തുണ

കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായാൽ ജോർജിന്റെ പിന്തുണ ഇവിടെ നിർണായകമായേക്കും.
നിലവിൽ പിസി ജോർജ് പൂഞ്ഞാറും പാലായും ഉൾപ്പെടെ അഞ്ച് സീറ്റുകൾ ചോദിച്ചിട്ടുണ്ട്.പാലായിൽ ജോർജ് കടുംപിടിത്തം പിടിക്കാനുള്ള സാധ്യതഇല്ല.
കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറുമാകും ജനപക്ഷത്തിന് യുഡിഎഫ് നൽകിയേക്കുക.

പിസി തോമസിന്

പിസി തോമസിന്

അങ്ങനയെങ്കിൽ പൂഞ്ഞാറിൽ ഷോൺ ജോർജും കാഞ്ഞിരപ്പള്ളിയിൽ മകൻ ഷോൺ ജോർജും മത്സരിച്ചേക്കും. അതേസമയം പിസി തോമസ് മുന്നണിയിൽ എത്തിയാൽ ഏത് സീറ്റ് വിട്ടുകൊടുക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുമഅട്.കാഞ്ഞിരപ്പള്ളിയാണ് പിസി തോമസും ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം ഇക്കാര്യത്തിൽ ഉടൻ തന്നെ സമവായം ഉണ്ടായേക്കുമെന്നാണ് വിവരം.

ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച രണ്ട് പേര്‍... അഞ്ചക്കം കടക്കാതെ രണ്ട് തവണ; ഇത്തവണ ജീവന്‍മരണ പോരാട്ടംഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച രണ്ട് പേര്‍... അഞ്ചക്കം കടക്കാതെ രണ്ട് തവണ; ഇത്തവണ ജീവന്‍മരണ പോരാട്ടം

ഡോളർ കടത്തുകേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമം;സ്പീക്കർക്കെതിരെ രൂക്ഷവിമർശനവുമായി ചെന്നിത്തലഡോളർ കടത്തുകേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമം;സ്പീക്കർക്കെതിരെ രൂക്ഷവിമർശനവുമായി ചെന്നിത്തല

മിഷന്‍ 60; കോണ്‍ഗ്രസ് തനിച്ച് 60 സീറ്റ് നേടും, ബാക്കി ഘടകക്ഷികള്‍;ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കംമിഷന്‍ 60; കോണ്‍ഗ്രസ് തനിച്ച് 60 സീറ്റ് നേടും, ബാക്കി ഘടകക്ഷികള്‍;ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം

Recommended Video

cmsvideo
NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

English summary
Kerala assembly election 2021; UDF ready To welcome PC George and PC Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X