"നാടുനന്നാകാനായി, നാട്ടാരും ഒന്നാകാനായി"; യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണ ഗാനം പുറത്തിറക്കി
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിൻ്റെ പ്രചരണ ഗാനം ഇന്ന് പുറത്തിറക്കി. പ്രമുഖ ഗായകരായ വൈക്കം വിജയലക്ഷ്മിയും, ശ്രീറാമുമാണ് ആലാപനം. "നാടുനന്നാകാനായി, നാട്ടാരും ഒന്നാകാനായി..."എന്ന് തുടങ്ങുന്ന പ്രചരണ ഗാനത്തിൻ്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ലോറൻസ് ഫെർണാണ്ടസാണ്. പ്രശാന്ത് പ്രഭാകര്‍ ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചലച്ചിത്ര സംവിധായകന്‍ സന്തോഷ് ഖാനാണ് രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള പ്രചരണ ഗാന വീഡിയോയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതെന്ന് മീഡിയ കമ്മിറ്റി ചെയർമാൻ പാലോട് രവി അറിയിച്ചു.
കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍
Recommended Video

ശബരിമലയും പിഎസ്സി നിയമന വിവാദവും ആഴക്കടല്‍ മത്സ്യബന്ധന വിവാദവും അടക്കമുളള വിഷയങ്ങളെ പരാമര്‍ശിക്കുന്നതാണ് തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം. യുഡിഎഫ് അണികള്‍ ഗാനം ഏറ്റെടുത്ത് കഴിഞ്ഞു. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഇടതുപക്ഷത്തെ തടഞ്ഞ് അധികാരത്തിൽ തിരിച്ചെത്താനാണ് യുഡിഎഫ് ശ്രമം. നാട് നന്നാകാൻ യുഡിഎഫ് എന്നതാണ് ഇത്തവണ യുഡിഎഫ് തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെയ്ക്കുന്ന മുദ്രാവാക്യം.

നികേഷ പട്ടേലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications