കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് 90 സീറ്റ്; ലീഗിന് രണ്ട് സീറ്റ് കൂടുതല്‍, പിണറായിക്കെതിരെ ദേവരാജന്‍, യുഡിഎഫിലെ ചര്‍ച്ച

Google Oneindia Malayalam News

തിരുവനന്തപുരം: സീറ്റ് ചര്‍ച്ചകളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും പാതിവഴിയില്‍ എത്തി നില്‍ക്കെയാണ് കേരളത്തില്‍ ഏപ്രില്‍ ആറിന് നിയമസഭ തിരഞ്ഞെടുപ്പെന്ന പ്രഖ്യാപനം ഉണ്ടാവുന്നത്. ഇതോടെ എത്രയും പെട്ടെന്ന് തന്നെ സഖ്യ കക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. പതിവുപോലെ യുഡിഎഫില്‍ ഇക്കുറിയും തര്‍ക്കങ്ങളും പിടിവാശികളും ഏറെയാണ്. എന്നാല്‍ തിരഞ്ഞെടുപ്പിന് അധികം നാളുകള്‍ ഇല്ലാത്തതിനാല്‍ എത്രയും പെട്ടെന്ന് തന്നെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് കടക്കാന്‍ കഴിയുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

ഭരണം കിട്ടിയില്ലെങ്കില്‍

ഭരണം കിട്ടിയില്ലെങ്കില്‍

ഭരണം കിട്ടിയില്ലെങ്കില്‍ മുന്നണി സംവിധാനം തന്നെ അപ്രസക്തമാവുമെന്നതാണ് യുഡിഎഫിന് മുന്നിലെ പ്രധാന ആശങ്ക. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തോല്‍വി നല്‍കിയ പാഠവും യുഡിഎഫിന് മുന്നിലുണ്ട്. സര്‍ക്കാര്‍ വലിയ പ്രതിരോധത്തില്‍ നിന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പോലും വിജയം കൂടെ വരാത്ത സാഹചര്യം വിശദമായി പഠിച്ചാണ് യുഡിഎഫ് പോരിനിറങ്ങുന്നത്.

ഹൈക്കമാന്‍ഡ് മേല്‍നോട്ടം

ഹൈക്കമാന്‍ഡ് മേല്‍നോട്ടം

പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ കൂടുതല്‍ പിന്തുണയും മേല്‍നോട്ടവും കേരളത്തിലുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ച് വരാന്‍ ഏറ്റവും സാധ്യതയുള്ള സംസ്ഥാനം കേരളം ആണെന്നുള്ളതും എഐസിസിയുടെ ശ്രദ്ധ കേരളത്തില്‍ പതിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമാവുന്നു.

വയനാട് എംപി

വയനാട് എംപി


വയനാട് എംപി എന്ന നിലയിലെ രാഹുല്‍ ഗാന്ധിയുടെ സംസ്ഥാനത്തെ മികച്ച പ്രകടനവും അവര്‍ക്ക് നിര്‍ണ്ണായകമാണ്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ ഗാന്ധിയെ തന്നെ തുറുപ്പ് ചീട്ടാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും കോണ്‍ഗ്രസ് അതീവ ശ്രദ്ധ ചെലുത്തുന്നു. പകുതിയിലേറെ സീറ്റുകളില്‍ പുതുമുഖ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ആലോചന.

കെട്ടിയിറക്കില്ല

കെട്ടിയിറക്കില്ല

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഹൈക്കമാന്‍ഡിന്‍റെ സജീവ ഇടപെടലും ഉണ്ടാവും. അകന്നു പോയ സാമുദായിക വിഭാഗങ്ങളെ മുന്നണിയോട് അടുപ്പിക്കാനുള്ള ശ്രമവും കാര്യമായി നടന്ന് വരികയാണ്. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന നിര്‍ദേശം നേതാക്കള്‍ക്ക് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി നല്‍കിയിട്ടുണ്ട്. അരേയും കെട്ടിയിറക്കാനും അനുവദിക്കില്ല.

സിറ്റിങ് എംഎല്‍എമാര്‍

സിറ്റിങ് എംഎല്‍എമാര്‍

സിറ്റിങ് എംഎല്‍എമാര്‍ തന്നെ വീണ്ടും മത്സരിക്കും. അല്ലാത്ത മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍ക്കായിരിക്കും പിന്തുണ. 40-നും 50-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം കൂടുതല്‍ സ്ഥാനാര്‍ത്ഥികളും എന്നതാണ് പൊതു ധാരണ. മാധ്യമങ്ങളിലൂടെയുള്ള പരസ്യ ചര്‍ച്ച കര്‍ശനമായി ഒഴിവാക്കണം. സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ക്കും എംപിമാര്‍ക്കും കെപിസിസി പ്രസിഡന്‍റിന് ഏഴുതി നല്‍കാം.

വയലാര്‍ രവിയുടെ നിര്‍ദേശം

വയലാര്‍ രവിയുടെ നിര്‍ദേശം


നേതാക്കള്‍ നിര്‍ദേശിക്കുന്നതും വിവിധ സര്‍വേകളില്‍ നിന്നും ജില്ലകളില്‍ നിന്നും ലഭിക്കുന്ന പേരുകള്‍ കൂടി ചര്‍ച്ച ചെയ്തായിരിക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. സ്ഥാനാര്‍ഥിത്വ നിര്‍ദേശങ്ങള്‍ പ്രസിഡന്‍റി കൈമാറിയാല്‍ മതിയെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത് മുതിര്‍ന്ന നേതാവ് വയലാര്‍ രവിയാണ്. തിരഞ്ഞെടുപ്പ് സമിതിയില്‍ വയലാര്‍ രവിയുടെ സജീവ സാന്നിധ്യമാണ് ഉള്ളത്. ബൂത്ത് പുനഃസംഘടന ഇതുവരെ പാതി ഇടങ്ങളില്‍ പോലും പിന്നിട്ടിട്ടില്ല എന്നതും വെല്ലുവിളിയാണ്.

കോണ്‍ഗ്രസ് 90 സീറ്റില്‍

കോണ്‍ഗ്രസ് 90 സീറ്റില്‍

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഒഴികേയുള്ള എല്ലാ ഘടകക്ഷികളുമായി സീറ്റ് വിഭജനം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. 90 സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. അന്തിമ സീറ്റ് വിഭജനം പൂര്‍ത്തിയാവുന്നതോടെ ചിലപ്പോള്‍ ഇത് ഉയര്‍ന്നേക്കാം. 2016 ലെ തിരഞ്ഞെടുപ്പില്‍ 87 സീറ്റിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. വിജയം 21 സീറ്റില്‍ ഒതുങ്ങി.

കോഴിക്കോടും കണ്ണൂരും

കോഴിക്കോടും കണ്ണൂരും

ആറ് സീറ്റിനായി അവകാശവാദം ഉന്നയിച്ചെങ്കിലും ലീഗിന് രണ്ട് സീറ്റുകള്‍ അധികം നല്‍കാനാണ് ധാരണ. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായിരിക്കും ഇത് നല്‍കുക. ഇതോടെ മുസ്ലിം ലീഗ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 26 ആകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 24 സീറ്റിലായിരുന്നു മുസ്ലിം ലീഗ് മത്സരിച്ചത്. ഇതില്‍ 18 സീറ്റിലും വിജയിക്കാന്‍ സാധിച്ചു.

പിറവം അനൂപ് ജേക്കബിന്

പിറവം അനൂപ് ജേക്കബിന്


സിഎംപിക്കും കേരള കോണ്‍ഗ്രസ് ജേക്കബിനും ഇത്തവണയും ഒരോ സീറ്റുകള്‍ ലഭിച്ചേക്കും. സിഎംപിയില്‍ സിപി ജോണിനായിരിക്കും സീറ്റ്. അദ്ദേഹത്തിന് വിജയ സാധ്യതയുള്ള സീറ്റ് നല്‍നാകാനാണ് ആലോചന. കഴിഞ്ഞ തവണ കുന്നംകുളത്ത് മത്സരിച്ച സിപി ജോണിനെ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കാനുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ മുസ്ലിം ലീഗ് ഇതുവരെ തയ്യാറായിട്ടില്ല.

പിണറായിക്കെതിരെ ദേവരാജന്‍

പിണറായിക്കെതിരെ ദേവരാജന്‍

കേരള കോണ്‍ഗ്രസ് ജേക്കബിന് ഇത്തവണയും പിറവം നല്‍കും. ഫോര്‍വേര്‍ഡ് ബ്ലോക്കിന് കണ്ണൂര്‍ ജില്ലയില്‍ ഏതെങ്കിലും സീറ്റായിരിക്കും നല്‍കുക. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജനെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. കണ്ണൂര്‍ ഇല്ലെങ്കില്‍ കൊല്ലത്ത് സീറ്റ് നല്‍കും. പാലായില്‍ മാണി സി കാപ്പന്‍ ഉറപ്പിച്ചു. മൂന്ന് സീറ്റുകള്‍ വേണമെന്ന അദ്ദേഹത്തിന്‍റെ വാദം മുന്നണി മുഖവിലയ്ക്ക് എടുത്തിട്ടില്ല.

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ? | Oneindia Malayalam
ആര്‍എസ്പിയും ജോസഫും

ആര്‍എസ്പിയും ജോസഫും

സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഇപ്പോഴും കീറാമുട്ടിയായി നില്‍ക്കുന്ന ജോസഫ് വിഭാഗവുമായുള്ള ചര്‍ച്ചകളാണ്. 12 സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അവര്‍ ഇപ്പോഴും. കൊവിഡ് ബാധിച്ചതിനാല്‍ ജോസഫുമായുള്ള ചര്‍ച്ച ഇന്നലെ നടന്നിരുന്നില്ല. ആർഎസ്പിക്ക് കഴിഞ്ഞ പ്രാവശ്യം മത്സരിച്ച 5 സീറ്റുകൾ നൽകാമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ചില സീറ്റുകള്‍ വെച്ച് മാറണമെന്ന നിര്‍ദേശവും അവര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

ക്യൂട്ട് ലുക്കിൽ പാർവ്വതി നായർ- ചിത്രങ്ങൾ കാണാം

English summary
kerala assembly election 2021; UDF to contest G Devarajan against Pinarayi vijayan in Dharmadam constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X