കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രമന്ത്രിസഭാ പുന:സംഘടന;കുമ്മനത്തിനും കൃഷ്ണദാസിനും വേണ്ടി ആർഎസ്എസ്

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കൾക്ക് ദേശീയ തലത്തിലും കേന്ദ്രമന്ത്രിസഭയിലും അവസരം ലഭിച്ചേക്കുമെന്ന് സൂചന. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരനും പികെ കൃൃഷ്ണദാസിനും അർഹമായ പരിഗണന നൽകണമെന്ന ആവശ്യം ബിജെപി നേതൃത്വത്തെ ആർഎസ്എസ് അറിയിച്ചിട്ടുണ്ടെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തു.

kummanam rajasekharan

വി മുരളീധരന് പുറമെ ഒരാൾ കൂടി മന്ത്രിസഭയിലേക്ക് സാധ്യത കൽപ്പിക്കുന്നുണ്ടെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. മിസോറാം ഗവർണർ പിഎസ് ശ്രീധരൻപിള്ളയുടെ പേരും കേരളത്തിൽ നിന്ന് ചർച്ചയാകുന്നുണ്ട്. എന്നാൽ കേരളത്തിലെ സംഘടന സംവിധാനത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ കൃഷ്ണദാസിനും കുമ്മനം രാജശേഖരനും അർഹമായ സ്ഥാനം നൽകണമെന്നാണ് ആർഎസ്എസ് ആവശ്യം.

മിസോറാം ഗവർണർ പദവി ഒഴിഞ്ഞ് വന്ന കുമ്മനം രാജശേഖരന് പദവികൾ നൽകാത്തതിൽ ആർഎസ്എസിൽ അതൃപ്തിയുണ്ട്. സാധാരണ ഗവർണർ പദവിയിൽ കാലാവധി കഴിഞ്ഞവർക്ക് ബിജെപിയിൽ പ്രത്യേക പദവികൾ നൽകുന്ന പതിവ് ഇല്ല. എന്നാൽ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ് ഗവർണർ പദവി രാജിവെച്ച് കുമ്മനം തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ പിന്നീട് പാർട്ടിയിൽ പദവികളൊന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ആദ്യം ദേശീയ നിർവാഹകസമിതിയിൽ ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കഴിഞ്ഞ് മറ്റ് പദവികളിലേക്ക് പരിഗണിച്ചേക്കുമെന്നാണ് വിവരം.

ദേശീയ നിർവാഹക സമിതി സ്ഥാനത്ത് നിലനിർത്തുക, വീണ്ടും ഏതെങ്കിലും സംസ്ഥാന ചുമതലയുമായി പ്രഭാരിയാക്കുക, അല്ലേങ്കിൽ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് കൃഷ്ണദാസിന് വേണ്ടി ആർഎസ്എസ് മുന്നോട്ട് വെച്ചിരിക്കുന്നത്. അതേസമയം ഇടഞ്ഞ് നിൽക്കുന്ന ശോഭാ സുരേന്ദ്രനെ ദേശീയ നിർവാഹക സമിതിയിൽ നിലനിർത്തിയേക്കുമെന്നാണ് വിവരം.

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

ഇന്ന് ശോഭാ സുരേന്ദ്രന്‍ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ ഇടപെടൽ തേടിയായിരുന്നു കൂടിക്കാഴ്ച.ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ഇടപെട്ടിട്ടും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാൻ സാധിച്ചിട്ടില്ലെന്ന് ശോഭാ സുരേന്ദ്രൻ മോദിയെ അറിയിച്ചിട്ടുണ്ട്.നാളെ കേരളത്തിലെത്തുന്ന മോദി സംസ്ഥാന നേതാക്കളുമായി വിഷയം ചർച്ച ചെയ്തേക്കുമെന്നാണ് സൂചന.

മുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി; പക്ഷേ നിലപാടുകളോ ശൈലിയോ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് പാർവതിമുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി; പക്ഷേ നിലപാടുകളോ ശൈലിയോ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് പാർവതി

കാപ്പനെ എൽഡിഎഫ് വഞ്ചിച്ചു; പാലായിൽ കാപ്പന്റെ വ്യക്തി സ്വാധീനം നിർണായകമെന്നും ചെന്നിത്തലകാപ്പനെ എൽഡിഎഫ് വഞ്ചിച്ചു; പാലായിൽ കാപ്പന്റെ വ്യക്തി സ്വാധീനം നിർണായകമെന്നും ചെന്നിത്തല

മോദിയെ കണ്ട് ശോഭാ സുരേന്ദ്രന്‍; കേരള നേതാക്കളെ മോദി ഞായറാഴ്ച കാണും, നദ്ദ ഇടപെട്ടിട്ടും തീര്‍ന്നില്ലമോദിയെ കണ്ട് ശോഭാ സുരേന്ദ്രന്‍; കേരള നേതാക്കളെ മോദി ഞായറാഴ്ച കാണും, നദ്ദ ഇടപെട്ടിട്ടും തീര്‍ന്നില്ല

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

English summary
Kerala Assembly Election 2021: Union Cabinet reshuffle ahead of Assembly polls; RSS for Kummanam and Krishnadas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X