കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘ഉറപ്പാണ് എൽഡിഎഫ്': പുതിയ പ്രചാരണ വാചകം പുറത്തിറക്കി എല്‍ഡിഎഫ്

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് പുതിയ പ്രചാരണ വാചകം പുറത്തിറക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി. തിരുവനന്തപുരത്ത് എകെജി സെന്ററിൽ നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീനർ എ.വിജയരാഘവനിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഔപചാരികമായി തിരഞ്ഞെടുപ്പ് പ്രചാരണ വാചകം ഏറ്റുവാങ്ങിയത്. ഉറപ്പാണ് എല്‍ഡിഎഫ് എന്നതാണ് ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പ്രചാരണ വാചകം. എല്‍ഡിഎഫ് വീണ്ടും വരുമെന്ന ഉറപ്പാണ് മുദ്രാവാക്യം നല്‍കുന്നത്. എൽഡിഎഫ് വീണ്ടും വരുന്നതിലൂടെ കഴിഞ്ഞ അഞ്ചു വർഷം ജനങ്ങൾക്ക് ലഭ്യമാക്കിയ സേവനങ്ങൾ ഉറപ്പിക്കുന്നതിനൊപ്പം കൂടുതൽ വികസനപ്രവർത്തങ്ങൾ കേരളത്തിൽ നടത്താനും സാധിക്കുമെന്ന് എ വിജിയരാഘവന്‍ പറഞ്ഞു.

ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചു മുന്നോട്ടു പോകാൻ സാധിച്ച 5 വർഷങ്ങളാണ് കടന്നു പോയത്. പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചു എന്നത് വലിയ ചാരിതാർത്ഥ്യമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ അതിജീവനും ക്ഷേമവും ഉറപ്പു വരുത്തിക്കൊണ്ട് സർക്കാർ ഒപ്പമുണ്ടാകുമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ ഭരണകാലമായിരുന്നു ഇത്. നമ്മൾ ഒരുമിച്ച് തുടങ്ങിയ വികസനത്തിൻ്റേയും സാമൂഹ്യ പുരോഗതിയുടേയും മുന്നേറ്റങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തേണ്ടതുണ്ട്. അതിനായി, ജനങ്ങൾക്കൊപ്പം ജനങ്ങൾക്കു വേണ്ടി സ്വയം അർപ്പിക്കുമെന്ന ഉറപ്പാണ് ഈ ഘട്ടത്തിൽ നൽകാനുള്ളത്.

ldfs

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

ചെയ്യുമെന്നുറപ്പുള്ള കാര്യങ്ങൾ പറയാനും, പറഞ്ഞാൽ അതു ചെയ്യുവാനുമുള്ള ദൃഢനിശ്ചയത്തോടു കൂടി ഇടതുപക്ഷം ഇനിയും മുന്നോട്ടു പോകും. തോളോട് തോൾ ചേർന്ന് നമ്മുടെ നാടിനായി നമുക്ക് പ്രവർത്തിക്കാം. വലിയ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാനുണ്ട്. അതിനായി പ്രയത്നിക്കാം. പാലിക്കുന്ന വാക്ക് - അതാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകുന്ന ഉറപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൃശ്യത്തിലെ കൊച്ചുകുട്ടിയല്ല എസ്തര്‍ അനില്‍- പുതിയ ചിത്രങ്ങള്‍

English summary
kerala assembly election 2021; ‘urappanu ldf’: LDF releases new campaign text
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X