കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളീധരന്‍ മത്സരിക്കേണ്ടെന്ന് ബിജെപിയില്‍ ഒരു വിഭാഗം, പകരം സുരേന്ദ്രന്‍, തീരുമാനം വൈകുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന്‍ മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തീരുമാനം വൈകുന്നു. കഴക്കൂട്ടത്ത് അദ്ദേഹത്തെ മത്സരിപ്പിക്കുന്നതിലൂടെ രാജ്യസഭാ സീറ്റ് നഷ്ടമാണ് വരികയെന്ന് നേതാക്കള്‍ പറയുന്നു. അതേസമയം കെ സുരേന്ദ്രനെയാണ് ഈ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്. മഞ്ചേശ്വരത്ത് അടക്കം സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുരളീധരന്‍ മത്സരിക്കട്ടെയെന്ന് നേതാക്കളില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവരാണ് അതിനെ എതിര്‍ക്കുന്നത്. അടുത്ത ദിവസം തന്നെ ഇക്കാര്യത്തില്‍ ബിജെപിയുടെ അന്തിമ തീരുമാനമുണ്ടാകും.

1

മുരളീധരനെ മത്സരിപ്പിക്കണമെന്നാണ് സംസ്ഥാനത്ത് നിന്നുള്ള ആവശ്യം. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ആവേശം പകരുമെന്നും വിലയിരുത്തലുണ്ടായി. ദേശീയ നേതൃത്വം ആദ്യം മുരളീധരനെ കഴക്കൂട്ടത്ത് തന്നെ മത്സരിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ഇതില്‍ നിന്ന് ദേശീയ നേതൃത്വം പിന്നോക്കം പോവുകയായിരുന്നു. വിദേശകാര്യ സഹമന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് മുരളീധരന്‍ നടത്തുന്നതെന്നാണ് ബിജെപി ദേശീയ നേതൃത്വം വിലയിരുത്തിയത്. അതാണ് മാറ്റത്തിന് തടസ്സമാകുന്നില്ല. ഇപ്പോള്‍ അദ്ദേഹത്തെ മത്സരിക്കുന്നത് ഉചിതമാകില്ലെന്നാണ് വിലയിരുത്തല്‍.

അതേസമയം സുരേന്ദ്രനെ അഞ്ച് മണ്ഡലങ്ങളിലേക്കാണ് പരിഗണിക്കുന്നത്. വി മുരളീധരന്‍ പിന്മാറുന്ന സാഹചര്യത്തില്‍ കഴക്കൂട്ടത്ത് പ്രഥമ പരിഗണനയുണ്ടെങ്കിലും സുരേന്ദ്രന്‍ തന്നെ മത്സരിക്കുന്നതാണ് നല്ലതെന്നാണ് വിലയിരുത്തല്‍. ശോഭാ സുരേന്ദ്രന്‍, സുരേഷ് ഗോപി, ടിപി സെന്‍കുമാര്‍ തുടങ്ങിയവര്‍ ജനവിധി തേടണമെന്നും ആവശ്യമുണ്ട്. കെ സുരേന്ദ്രന്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കളും പിന്തുണയ്ക്കുന്നുണ്ട്. മഞ്ചേശ്വരം അടക്കമുള്ള മണ്ഡലങ്ങളാണ് പരിഗണനയിലുള്ളത്. എന്നാല്‍ സുരേന്ദ്രന്‍ മത്സരിക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. അദ്ദേഹത്തിന്റെ നിലപാട് കൂടി അറിഞ്ഞ ശേഷമാണ് എല്ലാം തീരുമാനിക്കുക.

ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അത് നടക്കട്ടെ, ബാക്കി കാര്യം ഫലം വന്നശേഷം ആലോചിക്കാമെന്നാണ് ആര്‍എസ്എസ് അടക്കമുള്ളവര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അമിത് ഷാ ഇതുവരെ മുരളീധരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് നിരവധി വിദേശ പദ്ധതികളുടെ ചുമതല നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ സീറ്റ് ഇല്ലാതാക്കേണ്ടെന്നാണ് പൊതുവേയുള്ള അഭിപ്രായം. സുരേന്ദ്രന്‍ മത്സരിച്ചാല്‍ പാര്‍ട്ടിയുടെ ഏകോപനം താളം തെറ്റുമെന്നുള്ള ഭയവും ബിജെപിക്കുണ്ട്. മുരളീധരന്‍ മത്സരിക്കുമെങ്കില്‍ സുരേന്ദ്രന്‍ മത്സര രംഗത്തുണ്ടാവില്ല.

കടലോരത്തെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി റിച്ച ചദ്ദ: ചിത്രങ്ങള്‍

Recommended Video

cmsvideo
തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി രഞ്ജിത് | Oneindia Malayalam

English summary
kerala assembly election 2021: v muraleedharan may not contest this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X