കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗുമായി സഖ്യം ബിജെപി ആലോചിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ മുസ്ലിം ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. മുസ്ലിം ലീഗുമായി യാതൊരു ധാരണയുമുണ്ടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗുമായി ധാരണയുണ്ടാക്കേണ്ട ആവശ്യമില്ല. അത്തരം സഖ്യം ബിജെപി ആലോചിച്ചിട്ടില്ല. കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും മുസ്ലിങ്ങളെയോ ക്രൈസ്തവരെയോ പ്രതിനിധീകരിക്കുന്നവരാണ് എന്ന് ബിജെപി കരുതുന്നില്ല. എല്ലാവര്‍ക്കും ബിജെപിയിലേക്ക് വരാം. മതന്യൂനപക്ഷങ്ങളെയും സ്വാഗതം ചെയ്യുന്നു. ബിജെപി ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

02

കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭാ സുരേന്ദ്രന്‍ ഉപാധികളോടെ മുസ്ലിം ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്തത്. എന്‍ഡിഎയിലേക്ക് ആര് വന്നാലും സ്വീകരിക്കും. മുസ്ലിം ലീഗ് വന്നാലും പ്രശ്മില്ല. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ദേശീയധാര സ്വീകരിച്ച് വന്നാല്‍ അവരെ അംഗീകരിക്കുമെന്നാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. ഈ വഴിയില്‍ ലീഗ് ആലോചിച്ചാല്‍ മുസ്ലിം ലീഗ് നേതൃത്വത്തിനും മുസ്ലിം സമൂഹത്തിനും ഗുണമാണ് എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ കോട്ടയം വിഭജനം ഇങ്ങനെ; 2 സീറ്റ് ഏതൊക്കെ? പിജെ ജോസഫിന് കൊറോണ, ചര്‍ച്ചകള്‍ മന്ദഗതിയില്‍കോണ്‍ഗ്രസിന്റെ കോട്ടയം വിഭജനം ഇങ്ങനെ; 2 സീറ്റ് ഏതൊക്കെ? പിജെ ജോസഫിന് കൊറോണ, ചര്‍ച്ചകള്‍ മന്ദഗതിയില്‍

ഇന്ധന വിലവര്‍ധനവിനെതിരെ ഭാരതബന്ദ്, ചിത്രങ്ങള്‍ കാണാം

ഈ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. മുസ്ലിം ലീഗുമായി ഒരു ചര്‍ച്ചയും ബിജെപി നടത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗുമായി സിപിഎം ചര്‍ച്ച നടത്തും. ഞങ്ങള്‍ അതിന് തയ്യാറല്ല. ശോഭാ സുരേന്ദ്രന്റെ പ്രസ്താവന കേട്ടിട്ട് മറുപടി നല്‍കാമെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

ഹോട്ട് ലുക്കിൽ പ്രിയ വാര്യർ- ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ?

English summary
Kerala Assembly Election 2021: V Muraleedharan response to Sobha Surendran Muslim League statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X