സുധാകരന് അധ്യക്ഷനാവണമെന്ന് വയലാര്‍ രവി, മുല്ലപ്പള്ളിക്ക് ആരെയും അറിയില്ല, ദില്ലി നിയമനം
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളില്‍ അതൃപ്തി അറിയിച്ച് മുതിര്‍ന്ന നേതാവ് വയലാര്‍ രവി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പോരെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളിക്ക് കേരളത്തിലെ നേതാക്കളെയും ഇവിടത്തെ അന്തരീക്ഷവും അറിയില്ല. കാരണം അദ്ദേഹത്തെ ദില്ലിയില്‍ നിന്ന് നിയമിച്ചതാണ്. മുല്ലപ്പള്ളിയുടെ പരിചയക്കുറവ് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മാറുമെന്നും വയലാര്‍ രവി പറഞ്ഞു. മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാന്‍ വലിയ ശ്രമം കോണ്‍ഗ്രസില്‍ നടക്കുന്നുണ്ട്. അതിനെ പിന്തുണച്ചുള്ള നിലപാടാണ് വയലാര്‍ രവിയും പ്രകടിപ്പിക്കുന്നത്.
അതേസമയം കെ സുധാകരന്‍ അധ്യക്ഷനായി വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ആന്റണി നേരത്തെ പരസ്യമായി തന്നെ സുധാകരനെ പിന്തുണച്ചിരുന്നു. മുല്ലപ്പള്ളി മത്സരിക്കുമ്പോള്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് സുധാകരന് കൈമാറണമെന്നാണ് ആവശ്യം. എന്നാല്‍ ഇതിനെ കെസി വേണുഗോപാലാണ് എതിര്‍ത്തത്. സുധാകരനെ അധ്യക്ഷനാക്കാനുള്ള ശ്രമങ്ങള്‍ സീനിയര്‍ നേതാക്കള്‍ ശക്തമാക്കിയിരിക്കുകയാണ്. മുല്ലപ്പള്ളിക്ക് കേരളം നന്നായി അറിയണമെന്നും വയലാര്‍ രവി പറഞ്ഞു. മുല്ലപ്പള്ളി കണ്ണൂരില്‍ നിന്നാണ് വന്നത്. കേരളം മുഴുവന്‍ നടന്ന് പരിചയം അദ്ദേഹത്തിനില്ലെന്നും വയലാര്‍ രവി പറഞ്ഞു.
ഞാനോ ആന്റണിയോ ഉമ്മന്‍ ചാണ്ടിയോ മുല്ലപ്പള്ളിയെ പോലെയല്ല. കേരളം മുഴുവന്‍ യാത്ര ചെയ്തവരാണ്. ഞങ്ങള്‍ക്ക് സ്ഥലങ്ങളും രാഷ്ട്രീയവും അറിയാം. എന്നാല്‍ മുല്ലപ്പള്ളിയെ ദില്ലിയില്‍ നിന്ന് നേരിട്ട് നിയമിച്ചതാണ്. സുധാകരന്‍ വരട്ടെയെന്ന് അതുകൊണ്ടാണ് പറയുന്നത്. അതേസമയം ഉമ്മന്‍ ചാണ്ടിയെ കൂടെ നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രശ്‌നമാണ്. അദ്ദേഹമാണ് കേരളത്തില േെകാണ്‍ഗ്രസിലെ ജനപ്രിയ നേതാവ്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വം കോണ്‍ഗ്രസിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മുന്നില്‍ വരേണ്ടത് അദ്ദേഹമാണ്. കാരണം ജനങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയില്‍ വിശ്വാസമുണ്ട്. അദ്ദേഹം ജനകീയനാണെന്നും വയലാര്‍ രവി പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു
ഉമ്മന്‍ ചാണ്ടി പിന്നോട്ട് പോകുന്നത് കോണ്‍ഗ്രസിന് ഒരിക്കലും ഗുണം ചെയ്യില്ല. കോണ്‍ഗ്രസിനും യുഡിഎഫിനും എന്തെങ്കിലും നേട്ടമുണ്ടാകണമെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നിലുണ്ടാവണം. ഒരാളെ മാത്രമായി സംഘടനാ ചുമതല ഏല്‍പ്പിക്കരുത്. ആരെയും മാറ്റാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനമാണ് പാര്‍ട്ടിയില്‍ വേണ്ടത്. അത്തരത്തില്‍ വേണം കമ്മിറ്റികള്‍ രൂപീകരിക്കേണ്ടത്. കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലെന്ന് ഒന്നും പറയാന്‍ സാധിക്കില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടതെന്നും വയലാര്‍ രവി പറഞ്ഞു. അതേസമയം കോണ്‍ഗ്രസില്‍ സീറ്റ് വിഭജനം ഇപ്പോഴും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടക്കുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്.
ഷാലിന്‍ സോയയുടെ പുതിയ ലേറ്റസ്റ്റ് ഫോട്ടോകള്‍