• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുഖ്യമന്ത്രിയാകാന്‍ ഒരുപാട് പേര്‍ ഷര്‍ട്ടുംതയ്ച്ച് നടക്കുന്നുണ്ട്; ആരൊക്കെ ആകുമെന്ന് പറയാനാവില്ല:വെള്ളാപ്പള്ളി

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഊർജ്ജിതമായി തുടരുമ്പോൾ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിന് ശേഷം ആർക്ക് പിന്തുണ നൽകണമെന്ന കാര്യത്തിൽ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് സാക്ഷിയാവുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ഉച്ചയ്ക്ക് മുമ്പ് 50 ശതമാനത്തിലധികം പോളിംഗ് ഉച്ചയ്ക്ക് മുന്‍പ് തന്നെ നടന്നുകഴിഞ്ഞു. എന്നാൽപ്പോലും ജനവിധി ആർക്കൊപ്പമായിരിക്കുമെന്ന് പറയാൻ സാധിക്കില്ല. എൽഡിഎഫ് സർക്കാരിന് തുടര്‍ഭരണം ലഭിക്കുമോ ഇല്ലയോ എന്ന് പറയാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വോട്ട് ചെയ്ത ശേഷമാണ് വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

തിരഞ്ഞെടുപ്പ് പ്രവചനവുമായി ജഗദീഷ്; സൈലന്റ് വേവ് താന്‍ അനുഭവിച്ചു... ഇവിടെയും കാണുന്നു...

അതേ സമയം മുഖ്യമന്ത്രിയാകാന്‍ ഒരുപാട് പേര്‍ ഷര്‍ട്ടുംതയ്ച്ച് നടക്കുന്നുണ്ട്. ആരൊക്കെ ആകും ആരൊക്കെ ആകില്ല എന്നൊന്നും ഇപ്പോള്‍ പറയാൻ കഴിയില്ല. എസ്എന്‍ഡിപി യോഗം ആര്‍ക്കും ഒരു പിന്തുണയും നല്‍കിക്കൊണ്ടുള്ള തീരുമാനം എടുത്തിട്ടില്ല. ഒരു സ്ഥാനാര്‍ത്ഥിക്കും പിന്തുണ കൊടുക്കണമെന്ന തീരുമാനം ഇതുവരെയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

cmsvideo
    വികസനം പറയാനില്ലാത്തവര്‍ മതവും പൊക്കിപ്പിടിച്ച് വരുമ്പോള്‍ | Oneindia Malayalam

    കേരളത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചേങ്കിലും എൻഡിഎ അക്കൌണ്ട് തുറക്കുമോ എന്ന് പറയാൻ സാധിക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന സുകുമാരൻ നായരുടെ പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു. സുകുമാരൻ നായർ പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും എന്നാൽ വോട്ടെടുപ്പ് ദിനത്തിലല്ല ഇത്തരത്തിലുള്ള അഭിപ്രായം പറയേണ്ടതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. സുകുമാരൻ നായർ നേരത്തെയാണ് അഭിപ്രായം പറയേണ്ടിയിരുന്നത്.

    ആമേയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    പിണറായി വിജയൻ
    Know all about
    പിണറായി വിജയൻ

    English summary
    Kerala assembly election 2021: Vellappally Natesan about assembly poll
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X