കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിനെ കുറിച്ച് ഒന്നും മിണ്ടാതെ വിജയരാഘവന്‍, യുഡിഎഫിന്റെ ശബരിമല തന്ത്രം ജനം തള്ളും!!

Google Oneindia Malayalam News

തിരുവനന്തപുരം: മുസ്ലീം ലീഗിനെ കുറിച്ച് ഒന്നും മിണ്ടാതെ സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്റെ വാര്‍ത്താസമ്മേളനം. എന്നാല്‍ യുഡിഎഫിനും കെ സുധാകരനുമെതിരെ കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. ശബരിമല ചര്‍ച്ചാവിഷയമാക്കാനുള്ള യുഡിഎഫ് നീക്കം ജനങ്ങള്‍ തള്ളിക്കളയുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ജയിക്കാനായി എളുപ്പ വഴിയായിട്ടാണ് യുഡിഎഫ് ശബരിമലയെ ഉപയോഗിക്കുന്നത്. ഉമ്മന്‍ ചാണ്ടി നേതൃത്വം ഏറ്റെടുത്തതോടെയാണ് ശബരിമല ചര്‍ച്ചയാക്കാന്‍ തുടങ്ങിയതെന്നും വിജയരാഘവന്‍ പറഞ്ഞു.

1

ശബരിലയില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. എന്നാല്‍ നിയമം നിര്‍മിക്കുമെന്ന യുഡിഎഫ് നിലപാട് ജനങ്ങളെ വഞ്ചിക്കലാണ്. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്ന പ്രചാരണവേല യുഡിഎഫ് ആരംഭിച്ചിരിക്കുകയാണ്. ബിജെപിയും യുഡിഎഫും വര്‍ഗീയതയ്ക്കാണ് താല്‍പര്യപ്പെടുന്നത്. ഇവര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആരംഭിച്ച അപവാദ പ്രചാരണം അതിന്റെ തുടക്കമാണെന്നും വിജയരാഘവന്‍ പറഞ്ഞു. അതേസമയം കേരള സന്ദര്‍ശത്തിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ പ്രസംഗം സുരേന്ദ്രന്റെയും വി മുരളീധരന്റെയും പ്രസംഗത്തിന്റെ വലിയ രൂപമാണെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.

സിപിഎമ്മില്‍ ഇതുവരെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. അതേസമയം മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ നടത്തിയ പരാമര്‍ശം അപലപനീയമാണെന്നും വിജയരാഘവന്‍ പറഞ്ഞു. പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് വിശദീകരണം നല്‍കണം. സുധാകരന്‍ കേരളം കടന്നുപോകുന്ന കാലത്തിന്റെ വഴികളെ കുറിച്ചുള്ള ബോധക്കുറവില്‍ നിന്നായിരിക്കും സംസാരിക്കുന്നതെന്നും, നാം ഒരുപാട് മുന്നോട്ട് പോയി കഴിഞ്ഞെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

കര്‍ഷക സമരം: റിഹാനയെ തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍, കോലിയും രോഹിതും വരെകര്‍ഷക സമരം: റിഹാനയെ തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍, കോലിയും രോഹിതും വരെ

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജാതീയ അധിക്ഷേപം പിന്‍വലിക്കാന്‍ സുധാകരന്‍ തയ്യാറായിട്ടില്ല. ജാതി തൊഴിലിനെ കുറിച്ച് പറയുന്നത് എങ്ങനെയാണ് അപമാനമാവുകയെന്നും സുധാകരന്‍ ചോദിച്ചു. തന്റെ പരാമര്‍ശത്തെ ഷാനിമോള്‍ ഉസ്മാന്‍ വിമര്‍ശിച്ചതിനെതിരെയും സുധാകരന്‍ വിമര്‍ശിച്ചു. കെപിസിസിയില്‍ പരാതിയും നല്‍കി. സിപിഎമ്മിന് ഇല്ലാത്ത പ്രശ്‌നം കോണ്‍ഗ്രസിന് ഉള്ളില്‍ ഉള്ളവര്‍ക്ക് തോന്നുന്നത് എന്തിനാണെന്നും സുധാകരന്‍ ചോദിച്ചു. സിപിഎമ്മാണ് ഇത് വിഷയമാക്കേണ്ടത്. അവര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. പക്ഷേ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ താല്‍പര്യം എന്താണ്. ഇക്കാര്യത്തില്‍ അവര്‍ നയം വ്യക്തമാക്കണമെന്നും സുധാകരന്‍ പറഞ്ഞു.

വനിതകള്‍ക്ക് എല്ലാ ജില്ലയിലും സീറ്റ്, വീണയ്ക്കും ജോയ്‌സ് ജോര്‍ജിനും സിപിഎം ഇളവുണ്ടായേക്കും!!വനിതകള്‍ക്ക് എല്ലാ ജില്ലയിലും സീറ്റ്, വീണയ്ക്കും ജോയ്‌സ് ജോര്‍ജിനും സിപിഎം ഇളവുണ്ടായേക്കും!!

Recommended Video

cmsvideo
Actor krishnakumar joins bjp

English summary
kerala assembly election 2021: vijayaraghavan against k sudhakaran, rejects casteist remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X