Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് ഭരണം പിടിക്കുന്ന മുന്നേറ്റത്തിന്‍റെ നല്ല തുടക്കമായി ഐശ്വര്യ കേരളയാത്ര മാറി: വിഎം സുധീരന്‍

ദില്ലി: കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിനെ വൻവിജയത്തിലേക്കെത്തിക്കുന്നതിനുള്ള മുന്നേറ്റത്തിൻ്റെ നല്ല തുടക്കമായി ഐശ്വര്യ കേരളയാത്ര മാറിയിരിക്കുകയാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ജനദ്രോഹ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന വർഗീയ ഫാസിസ്റ്റുകളായ ബിജെപിയും അധികാരത്തിൻ്റെ തണലിൽ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുകയും അധികാര ദുർവിനിയോഗവും അഴിമതിയും സംഘടിതമായി നടത്തി കേരളത്തിന് തന്നെ ബാധ്യതയായി മാറിയ സിപിഎം നയിക്കുന്ന ഇടതുമുന്നണിയുമുയർത്തുന്ന വെല്ലുവിളികളെ തികച്ചും ജനാധിപത്യപരമായി അതിജീവിച്ചുകൊണ്ട് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിനെ വൻവിജയത്തിലേക്കെത്തിക്കുന്നതിനുള്ള മുന്നേറ്റത്തിൻ്റെ നല്ല തുടക്കമായി ഐശ്വര്യ കേരളയാത്ര മാറിയിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഐക്യജനാധിപത്യമുന്നണി നേതാക്കളുടെയും ആയിരക്കണക്കിന് പ്രവർത്തകരുടെയും സാന്നിധ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യകേരളയാത്ര' നാളെ ശംഖുംമുഖത്ത് രാഹുൽ ഗാന്ധിയുടെ മഹനീയ സാന്നിധ്യത്തിൽ നടക്കുന്ന മഹാസമ്മേളനത്തോടെ സമാപിക്കും. യുഡിഎഫ് പ്രവർത്തകരുടെയും ജനാധിപത്യ-മതേതര വിശ്വാസികളുടേയും ആവേശവും മനോവീര്യവുമുയർത്തി, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് അവരെയെല്ലാം സജ്ജമാക്കുന്നതിന് മഹത്തായ ഈ യാത്ര ഇടവരുത്തിയെന്നത് അഭിമാനകരമാണ്.

 vmsudheeran

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

ജനദ്രോഹ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന വർഗീയ ഫാസിസ്റ്റുകളായ ബിജെപിയും അധികാരത്തിൻ്റെ തണലിൽ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുകയും അധികാര ദുർവിനിയോഗവും അഴിമതിയും സംഘടിതമായി നടത്തി കേരളത്തിന് തന്നെ ബാധ്യതയായി മാറിയ സിപിഎം നയിക്കുന്ന ഇടതുമുന്നണിയുമുയർത്തുന്ന വെല്ലുവിളികളെ തികച്ചും ജനാധിപത്യപരമായി അതിജീവിച്ചുകൊണ്ട് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിനെ വൻവിജയത്തിലേക്കെത്തിക്കുന്നതിനുള്ള മുന്നേറ്റത്തിൻ്റെ നല്ല തുടക്കമായി ഐശ്വര്യ കേരളയാത്ര മാറിയിരിക്കുകയാണ്.

ഇതിനെല്ലാം വിജയകരമായി നേതൃത്വം നൽകിയ രമേശ് ചെന്നിത്തലയേയും യുഡിഎഫ് നേതൃത്വത്തെയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഇതിൽ സഹകരിച്ച എല്ലാ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നു

താരറാണി തമന്നയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം

Recommended Video

cmsvideo
    എന്തിന് കോൺഗ്രസിൽ ചേർന്നു..പിഷാരടി പറയുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+