കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനില്‍ കുമാറും തിലോത്തമനും മത്സരത്തിനില്ല? സിപിഐയുടെ നീക്കത്തില്‍ സിപിഎമ്മിനും ആശങ്ക,ഇളവ് വേണമെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷം മാത്രമാവും സിപിഐയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ആരംഭിക്കുകയെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസും എല്‍ജെഡിയും വന്നതിനാല്‍ ഇവര്‍ക്ക് ഏതൊക്കെ സീറ്റുകള്‍ വിട്ടുനല്‍കേണ്ടി വരും എന്ന കാര്യത്തില്‍ എല്‍ഡിഎഫില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇതടക്കമുള്ള കാര്യങ്ങളില്‍ പരിഹാരം കണ്ടതിന് ശേഷം മാത്രമാവും സീറ്റ് ചര്‍ച്ചകള്‍ എന്നാണ് സിപിഐ നേതൃത്വം വ്യക്തമാക്കുന്നത്. അതേസമയം, മൂന്ന് തവണ മത്സരിച്ചവര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ അവസരം നല്‍കേണ്ടെന്നെ നിബന്ധന കര്‍ശനമാക്കുന്നതിനെതിരെ സിപിഐയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്ന് വരുന്നുണ്ട്.

പിണറായി മന്ത്രിസഭയില്‍

പിണറായി മന്ത്രിസഭയില്‍


2016 നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ 27 സീറ്റില്‍ മത്സരിച്ച സിപിഐ 19 സീറ്റിലാണ് വിജയിച്ചത്. പിണറായി മന്ത്രിസഭയില്‍ സിപിഐയില്‍ നിന്നും നാല് പേര്‍ മന്ത്രിമാരുമായിരുന്നു. പി തിലോത്തമന്‍, വിഎസ് സുനില്‍ കുമാര്‍, പി തിലോത്തമന്‍, ആര്‍ രാജു എന്നിങ്ങനെ മന്ത്രിസ്ഥാനം ലഭിച്ച എല്ലാവരും പുതുമുഖങ്ങള്‍ ആയിരുന്നു. എല്ലാവരും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്യുന്നു.

ഭരണത്തുടര്‍ച്ച ലക്ഷ്യം

ഭരണത്തുടര്‍ച്ച ലക്ഷ്യം

എന്നാല്‍ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ അവസരം നല്‍കേണ്ടെന്ന തീരുമാനം കര്‍ശനമായി നടപ്പിലാക്കിയ വിഎസ് സുനില്‍ കുമാര്‍ അടക്കമുള്ളവര്‍ക്ക് ഇത്തവണ അവസരം നിഷേധിക്കപ്പെട്ടേക്കും. പിണറായി വിജയന്‍ സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സിപിഎമ്മിനും സിപിഐക്ക് ഉള്ളില്‍ നിന്ന് തന്നെയും ഈ നിബന്ധന കര്‍ശനമായി നടപ്പാക്കുന്നതില്‍ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.

സിപിഐയെ അറിയിക്കും

സിപിഐയെ അറിയിക്കും


വിജയം ഉറപ്പുള്ള ജനകീയരായവരെ മാറ്റി നിര്‍ത്തി പുതുമുഖങ്ങളെ അവതരിപ്പിക്കുമ്പോള്‍ സീറ്റ് നഷ്ടമാകുമോ എന്നതാണ് സിപിഎമ്മിന്‍റെ ആശങ്ക. ഒരോ മണ്ഡലങ്ങളിലേയും സാധ്യതകള്‍ പഠിച്ച ശേഷം ഇക്കാര്യത്തിലുള്ള തങ്ങളുടെ അഭിപ്രായം അവര്‍ സിപിഐയെ അറിയിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സിപിഐയുടെ ആഭ്യന്തര വിഷയമാതിനാല്‍ ഇക്കാര്യത്തിലുള്ള ഇടപെടലിന് സിപിഎമ്മിന് പരിമിതിയുണ്ട്. രണ്ട് ടേം നിബന്ധന സിപിഎമ്മിലും ഉണ്ടെങ്കിലും ഇത്തവണ വിജയസാധ്യത ഉള്ള സിറ്റിങ് എംഎല്‍എമാര്‍ക്ക് അവര്‍ ഇളവുകള്‍ നല്‍കിയേക്കും.

നെടുമങ്ങാടും പീരുമേടും

നെടുമങ്ങാടും പീരുമേടും

കാനം രാജേന്ദ്രന്‍ പക്ഷക്കാരെ മാത്രം മത്സരിപ്പിക്കുകയെന്ന പദ്ധതിയിലേക്ക് നീങ്ങുമോയെന്ന ആശങ്കയാണ് സിപിഐയിലെ വലിയൊരു വിഭാഗത്തിന് ഉള്ളത്. തൃശൂര്‍, നെടുമങ്ങാട്, പീരുമേട് മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ളവരെ കണ്ടെത്തുക എന്നതാണ് നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി. മന്ത്രി വിഎസ് സുനില്‍ കുമാര്‍ ആണ് തൃശൂരില്‍ നിന്നുള്ള സിപിഐ അംഗം.

തൃശൂരില്‍ പകരം ആര്

തൃശൂരില്‍ പകരം ആര്

മത്സരിക്കാനില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് തവണ മത്സരിച്ചതിനാല്‍ മാറി നില്‍ക്കാനാണ് തീരുമാനമെന്നും യുവാക്കള്‍ രംഗത്ത് വരട്ടേയെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ചേര്‍പ്പ്, കയ്പമംഗലം,തൃശൂര്‍ മണ്ഡലങ്ങളില്‍ നിന്നായിരുന്നു വി.എസ് സുനില്‍കുമാര്‍ വിജയിച്ചത്. എന്നാല്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ പകരം ആരെ സ്ഥാനാര്‍ത്ഥിയാക്കും എന്ന് ചോദിച്ചാല്‍ സിപിഐക്ക് മുന്നില്‍ തല്‍ക്കാലം ഉത്തരമില്ല.

പി തിലോത്തമനും

പി തിലോത്തമനും

കെപി രാജേന്ദ്രന്‍റെ പേര് ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ടെങ്കിലും വിജയസാധ്യതയില്ലെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍. തൃശൂരില്‍ വിഎസ് സുനില്‍ കുമാറിന് തന്നെ ഒരു അവസരം കൂടി നല്‍കണമെന്നാണ് സിപിഎമ്മിന്‍റെ ആവശ്യം. മൂന്ന് തവണ നിബന്ധ നടപ്പിലാക്കിയാല്‍ അവസരം നഷ്ടപ്പെടുന്ന മറ്റൊരു സിപിഐ മന്ത്രി പി തിലോത്തമന്‍ ആണ്.

ചടയമംഗലത്ത്

ചടയമംഗലത്ത്

ചേര്‍ത്തലയില്‍ നിന്നും കഴിഞ്ഞ മൂന്ന് തവണയായി വിജയിക്കുന്ന നേതാവാണ് പി തിലോത്തമന്‍. 2016 ല്‍ കോണ്‍ഗ്രസിലെ എസ് ശരത്തിനെതിരെ 7196 വോട്ടുകള്‍ക്കായിരുന്നു പി തിലോത്തമന്‍റെ വിജയം. കെ രാജുവും പുനലൂരില്‍ നിന്നും മൂന്ന് തവണ വിജയിച്ച് കഴിഞ്ഞു. ചടയമംഗലത്ത് നിന്ന് മത്സരിച്ച വിജയിച്ച മുന്‍ മന്ത്രി മുല്ലക്കര രത്നാകരനും മുന്ന് ടേം പൂര്‍ത്തിയാക്കുന്ന നേതാവാണ്.

നാദാപുരവും ബാലുശ്ശേരിയും

നാദാപുരവും ബാലുശ്ശേരിയും


രണ്ട് തവണ മാത്രമാണ് മത്സരിച്ചതെങ്കിലും നാദാപുരത്ത് ഇ.കെ വിജയനെയും മാറ്റിയേക്കും യുവാക്കളെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വത്തില്‍ ഒരുവിഭാഗത്തിന് അഭിപ്രായമുണ്ട്. അങ്ങനെയെങ്കില്‍ എഐവൈഎഫ് നേതാവ് പി ഗവാസിനാണ് സാധ്യത. സംവരണ മണ്ഡലമായ ബാലുശ്ശേരിയുമായി സീറ്റ് വെച്ച് മാറുക എന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും തയ്യറല്ലെന്നാണ് സിപിഐ നിലപാട്.

ബിജിമോള്‍ വേണ്ട

ബിജിമോള്‍ വേണ്ട

2006, 2011, 2016 വര്‍ഷങ്ങളില്‍ പീരുമേടില്‍ നിന്നും വിജയിച്ച ഇഎസ് ബിജി മോളെ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടും സിപിഐക്ക് ഉണ്ട്. പകരം ജില്ലയില്‍ നിന്ന് തന്നേയുള്ള ഒരു വനിതാ നേതാവിനെയാണ് പരിഗണിക്കുന്നത്. നെടുമങ്ങാട് മണ്ഡലത്തില്‍ നിന്ന് സി ദിവാകരനും ഒഴിവായേക്കും. പകരം മാങ്കോട് രാധാകൃഷ്ണന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. അതേസമയം വൈക്കത്ത് സി ആശയും മുവാറ്റുപുഴയില്‍ എല്‍ദോ എബ്രഹാമും വീണ്ടും മത്സരിച്ചേക്കും.

English summary
kerala assembly election 2021; VS Sunil Kumar and P Thilothaman may not be candidates this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X