Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടമ്മമാർക്കും പെൻഷൻ; ക്ഷേമ പെൻഷൻ തുക വർധിപ്പിക്കുമെന്നും കോടിയേരി

സമാനതകളില്ലാത്ത വികസനമാണ് സർക്കാർ നടപ്പിലാക്കിയതെന്നു കോടിയേരി

തിരുവനന്തപുരം: ഇടത് സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ക്ഷേമ പെൻഷൻ തുക വർധിപ്പിക്കുമെന്നും സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ 60 വയസ് കഴിഞ്ഞ പെന്‍ഷനില്ലാത്ത എല്ലാവര്‍ക്കും, എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്നും കോടിയേരി പറഞ്ഞു. എൽഡിഎഫ് കഴക്കൂട്ടം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കോടിയേരി.

Kodiyeri

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ എൽഡിഎഫ് സർക്കാരിന്റെ പ്രധാന പ്രചരണ ആയുധങ്ങളിൽ ഒന്നുകൂടിയാണ് ക്ഷേമപെൻഷൻ. പിണറായി സർക്കാർ വരുമ്പോൾ 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. വിവിധ ഘട്ടങ്ങളിലായി തുക ഉയർത്തിയ സർക്കാർ ഇപ്പോൾ 1400 രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്യുന്നത്. 60 ലക്ഷത്തോളം ആളുകൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്.

സര്‍ക്കാരിന്റെ നൂറു ദിന കര്‍മപദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഒടുവിൽ ക്ഷേമ പെൻഷൻ തുക വര്‍ധിപ്പിച്ചത്. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കുമെന്നും പിന്നീടുള്ള ഓരോ വര്‍ഷവും നൂറു രൂപവീതം കൂട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുക വര്‍ധന നടപ്പിലാക്കിയിരിക്കുന്നത്.

സമാനതകളില്ലാത്ത വികസനമാണ് സർക്കാർ നടപ്പിലാക്കിയതെന്നു കോടിയേരി പറഞ്ഞു. അസാധ്യമായത് സാധ്യമാക്കി. ദേശീയപാത വികസനത്തിനുള്ള തടസം മാറ്റി. തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള ജലപാത യാഥാര്‍ഥ്യമാക്കി. മറ്റുള്ള സംസ്ഥാനങ്ങളിൽ സർക്കാരിനെ തകർത്തതുപോലെ ഇവിടെയും ചെയ്യാനാണ് കേന്ദ്ര ഏജൻസികള്‍ റാകി പറക്കുന്നതെന്നും കോടിയേരി പറഞ്ഞു.

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

ഇത്തവണ എൽഡിഎഫ് മൂന്നക്കം കടക്കണമെന്നും കോടിയേരി പറഞ്ഞു. കാലുമാറ്റം വഴിയും കൂറുമാറ്റം വഴിയും മറ്റ് സംസ്ഥാനങ്ങളില്‍ കടന്നു വരുന്നത് പോലെ ബിജെപി കടന്നു വരാതിരിക്കാന്‍ ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ധിപ്പിക്കണം. ഇടതുപക്ഷത്തിന് 95 സീറ്റുള്ളതിനാലാണ് ഈ സർക്കാർ തകരാതിരുന്നത്. ഈ തിരഞ്ഞെടുപ്പില്‍ 95 പോര. ഇടതുപക്ഷത്തിന് മൂന്നക്ക സംഖ്യയിലേക്ക് എത്തിക്കണം. തിരുവനന്തപുരം ജില്ലയിലെ 14 സീറ്റിലും ജയസാധ്യതയുണ്ടെന്നും കോടിയേരി പറഞ്ഞു. നേമത്ത് ബിജെപി ജയിക്കാതിരിക്കാൻ പാർട്ടി ഒറ്റക്കെട്ടായി മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

Recommended Video

cmsvideo
    Boby Chemmanur about chief minister Pinarayi Vijayan | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+