കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിപ്പ് കമ്പനിയായിട്ടും ഇഎംസിസിക്കെതിരെ നടപടി എടുക്കാത്തതെന്താണ്: കെ സുരേന്ദ്രൻ

Google Oneindia Malayalam News

കൊടുങ്ങല്ലൂർ: തട്ടിപ്പ് കമ്പനിയാണെന്ന് മന്ത്രിയുള്‍പ്പടെ പറഞ്ഞിട്ടും ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഇഎംസിസിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തട്ടിപ്പ് കമ്പനി ആണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറയുന്നു. താൻ ഒന്നും അറിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കരാറുമായി ബന്ധപ്പെട്ട് രാജ്യത്തിനു അകത്തും പുറത്തും കൂടിയാലോചനകൾ നടന്നു. മുഖ്യമന്ത്രിയുമായും വ്യവസായ മന്ത്രിയുമായും ഫിഷറീസ് മന്ത്രിയുമായി കമ്പനി അധികൃതർ കൂടിക്കാഴ്ച്ച നടത്തി. സ്വർണ്ണക്കടത്ത് കേസിലും ഇങ്ങനെ തന്നെയായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. വിജയയാത്രയുടെ ഭാഗമായി കൊടുങ്ങല്ലൂരില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

എല്ലാ അഴിമതികളിലും മുഖ്യമന്ത്രി പിണറായി വിജയൻ ഇതേ നയം ആണ് സ്വീകരിച്ചത്. ആദ്യം നിഷേധിക്കും, പിന്നീട് പിൻവലിക്കും. അഴിമതിയാണ് കേരളത്തിലെ പ്രധാന പ്രശ്നം. അഴിമതിക്കെതിരായ പോരാട്ടം ഇ.ശ്രീധരൻ, ജേക്കബ് തോമസ് തുടങ്ങിയവരെ അണിനിരത്തി നേരിടും. അഴിമതി വിരുദ്ധ പോരാളികൾ നയിക്കുന്ന മുന്നണിയാണ് എൻഡിഎ. കാനം രാജേന്ദ്രൻ്റെ പാർട്ടിക്ക് എവിടെയാണ് 5000 വോട്ടുള്ളതെന്ന് സുരേന്ദ്രൻ പരിഹസിച്ചു. സിപിഐ ഈർക്കിൽ പാർട്ടിയാണെന്നും ബിജെപിക്കെതിരായ കാനത്തിൻ്റെ പരാമാർശത്തിന് മറുപടിയായി സുരേന്ദ്രൻ പറഞ്ഞു.

k surendran

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

മുസ്ലിം ലീഗ് കോൺഗ്രസിനെ വിഴുങ്ങുകയാണ്. മുല്ലപ്പള്ളി പോലും എവിടെ നിൽക്കണമെന്ന് ലീഗ് തീരുമാനിക്കുന്നു. ഇക്കാര്യം കെ മുരളീധരന് അറിയാം. വട്ടിയൂർക്കാവിൽ ആയിരുന്നപ്പോൾ മുരളി ഇക്കാര്യം പറഞ്ഞിരുന്നു. അവിടെ ലീഗിൻ്റെ വോട്ട് പ്രശ്നമല്ല. ഇപ്പൊ വടകര എത്തിയപ്പോൾ അദ്ദേഹം മിണ്ടുന്നില്ല. മുരളിക്ക് ലീഗിനെ സംശയമുണ്ട്. കൊടുവള്ളിയിൽ ലീഗ് കാലുവാരിയ അനുഭവം മുരളിക്ക് ഉണ്ട് എന്നും സുരേന്ദ്രൻ പറഞ്ഞു.

യുവനടി അഹാന കൃഷ്ണയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021; Why the government did not take action against EMCC: K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X