സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലില്‍; അന്തിമ വോട്ടര്‍ പട്ടിക തയാര്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 15നും 30നും ഇടയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ ധാരണ. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ അടുത്തയാഴ്‌ച്ച കേരളത്തിലെത്തും. അഞ്ചു സംസ്ഥാനങ്ങളിലും ഏപ്രില്‍ 30ന് മുന്‍പ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. കേരളത്തില്‍ അന്തിമ വോട്ടര്‍ പട്ടിക തയ്യാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പേര് ചേര്‍ക്കാനും വിലാസം മാറ്റാനും തെറ്റ് തിരുത്താനുമായി 9.67ലക്ഷം അപേക്ഷകളാണ് കമ്മിഷന് ലഭിച്ചത്. ഇതില്‍ 7.58 ലക്ഷം അപേക്ഷകളും പുതിയതായി പേര് ചേര്‍ക്കാനുള്ളതായിരുന്നു. നിലവിലെ കരട് വോട്ടര്‍പട്ടികയില്‍ 2,63,08,087 വോട്ടര്‍മാരാണുള്ളത്. പുതിയ അപേക്ഷകള്‍ പരിശോധിച്ച് ഇതില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിക്കുക.

പുതിയ വോട്ടര്‍മാര്‍ക്കും സ്ഥലംമാറ്റവും തിരുത്തലും വരുത്തിയ വോട്ടര്‍മാര്‍ക്കും തിരിച്ചറിയില്‍ കാര്‍ഡ് നല്‍കും. അപേക്ഷിച്ച് 60 ദിവസത്തനുള്ളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) തിരിച്ചറിയല്‍ കാര്‍ഡ് കൈമാറണമെന്നാണ് ചട്ടം. കാര്‍ഡ് ലഭിച്ചില്ലെങ്കില്‍ വോട്ടര്‍മാര്‍ക്ക് ബിഎല്‍ഒമാരെ വിളിക്കാം.
ഈ മാസം 1മുതല്‍ ലഭിച്ച പേരുചേര്‍ക്കല്‍, തിരുത്തല്‍ അപേക്ഷകള്‍ ഇന്ന് പരിശോധിച്ച് തുടങ്ങും. ഇവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അനുബന്ധ പട്ടിക നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി 10 ദിവസം മുന്‍പ് പ്രസിദ്ധീകരിക്കും.












Click it and Unblock the Notifications