Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറിയാൻ ഫിലിപ്പ് എൽഡിഎഫ് സ്ഥാനാർത്ഥിയാകും? ഉറച്ച് സീറ്റ് തേടി സിപിഎം

തിരുവനന്തപുരം; വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ചെറിയാൻ ഫിലിപ്പ് സ്ഥാനാർത്ഥിയായേക്കുമെന്ന് റിപ്പോർട്ട്. നവകേരള മിഷൻ കോർഡിനേറ്റൻ സ്ഥാനം അദ്ദേഹം ഉടൻ ഒഴിയുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സ്ഥാനാർത്ഥി ചർച്ചകളും ചൂടുപിടിച്ചത്. പദവി ഒഴിയുകയാണെന്ന് വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.

cheriyan philip

ദൗത്യം പൂർത്തിയായതിനാൽ നവ കേരള മിഷൻ കോർഡിനേറ്റർ മിഷനുകളുടെ കോർഡിനേറ്റർ സ്ഥാനം ഉടൻ ഒഴിയും. സെക്രട്ടറിയേറ്റിൽ നിന്നും എകെജി സെന്ററിലേക്ക് എന്നായിരുന്നു ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചത്.
ദീർഘകാലം ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളുന്ന ചെറിയാൻ ഫിലിപ്പിനായി വിജയ സാധ്യത ഉള്ള മണ്ഡലങ്ങളാണ് സിപിഎം പരിഗണിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ സീറ്റ് നൽകിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതല്ലേങ്കിൽ തെക്കൻ ജില്ലകളിൽ ചിലത് പരിഗണിക്കുന്നുണ്ട്. അതേസമയം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകണമോ എന്നത് പാർട്ടി തിരുമാനിക്കുമെന്ന് അദ്ദേഹം ട്വന്റി ഫോർ ന്യൂസിനോട് പ്രതികരിച്ചു.

നേരത്തേ ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും വട്ടിയൂർക്കാവിൽ കെ മുരളീധരനെതിരേയും ചെറിയാൻ ഫിലിപ്പ് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് രാജ്യസഭയിലേക്ക് ചെറിയാനെ മത്സരിപ്പിക്കാനുള്ള നീക്കങ്ങൾ സിപിഎം നടത്തിയിരുന്നുവെങ്കിലും ഘടകകക്ഷികൾ സമ്മർദ്ദം ശക്തമാക്കിയതോടെ സിപിഎം നീക്കം ഉപേക്ഷിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+