മേഴ്സിക്കുട്ടിയമ്മ നടത്തിയത് ചട്ടലംഘനം; തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് വിഷ്ണുനാഥ്
തിരുവനന്തപുരം; മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ കോൺഗ്രസ് നേതാവും കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർ ഗുരുതര ചട്ടലംഘനമെന്ന് പി സി വിഷ്ണുനാഥ്.ഗുരുതര ചട്ടലംഘനമാണ് മന്ത്രി നടത്തിയത്. മന്ത്രി വോട്ടർമാരെ തെറ്റിധരിപ്പിക്കാൻ നോക്കിയെന്നും വിഷ്ണുനാഥ് ആരോപിച്ചു.
ഇഎംസിസിയുടെ കാര്യത്തിൽ മേഴ്സിക്കുട്ടിയമ്മ തുടക്കം മുതൽ കള്ളം പറയുകയാണ്. ഷിജു വർഗീസ് അറസ്റ്റിലായെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ കസ്റ്റഡിയും അറസ്റ്റും ഉണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ച മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും വിഷ്ണുനാഥ് പറഞ്ഞു.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

മന്ത്രിക്കെതിരെ ഇഎംസിസിജയറക്ടറും കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ഷിജു എം വർഗീസും രംഗത്തെത്തിയിരുന്നു. താൻ കസ്റ്റഡിയിൽ അല്ലെന്നും തന്നെ അപായപ്പെടുത്തുവാനുള്ള ശ്രമമാണ് നടന്നതെന്നും ഷിജു വർഗീസ് മാധ്യമങ്ങളോട് പറഞ്ഞിപുന്നു..
കണ്ണന്നല്ലൂർ-കുരീപ്പള്ളി റോഡിൽ വെച്ചാണ് തനിക്കെതിരെ ആക്രമണം ഉണ്ടായത്. ആരാണ് പിന്നിലെന്ന് അറിയില്ല. ഇത് സംബന്ധിച്ച് പരാതി നൽകാനാണ് പോലീസ് സ്റ്റേഷനിൽ പോയത്. തന്റെ കാറിൽ നിന്ന് ഒന്നും തന്നെ പോലീസ് കണ്ടെത്തിയിട്ടില്ല. മന്ത്രി മേഴ്സിക്കുട്ടിയമ്മ ദുഷ്പ്രചരണം നടത്തുകയാണെന്നും ഷിജു വർഗീസ് പറഞ്ഞു.
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications