കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സലീം കുമാറിനേയും ധർമജൻ ബോൾഗാട്ടിയേയും കളത്തിലിറക്കാൻ യുഡിഎഫ്? പരിഗണിക്കുന്നത് ഈ മണ്ഡലങ്ങളിലേക്ക്?

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ബാക്കി.തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശം തീരും മുൻപ് തന്നെ മുന്നണികൾ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ്.അതിനിടയിൽ ഇക്കുറിയും സിനിമാ താരങ്ങളെ മത്സര രംഗത്ത് ഇറക്കുമോയെന്നുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

കേരളം പിടിക്കാൻ ഇത്തവണയും ബിജെപിയുടെ ലിസ്റ്റിൽ സിനിമാ താരങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. യുഡിഎഫും സമാന രീതിയിൽ താരങ്ങളെ ഇറക്കി മണ്ഡലം പിടിക്കാനുള്ള നീക്കത്തിലാണ്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

നേർക്ക് നേർ പോരാട്ടം

നേർക്ക് നേർ പോരാട്ടം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മലയാള സിനിമയിൽ നിന്ന് അഞ്ച് സിനിമാ താരങ്ങളായിരുന്നു തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്.എൽഡിഎഫ് മൂന്ന് പേരെ മത്സരിപ്പിച്ചപ്പോൾ യുഡിഎഫും ബിജെപിയും ഓരോ താരങ്ങളെ വീതം മത്സരിപ്പിച്ചു. ഇതിൽ പത്തനാപുരം മണ്ഡലത്തിലായിരുന്നു മൂന്ന് സിനിമാ താരങ്ങൾ നേർക്ക് നേർ ഏറ്റുമുട്ടിയത്.

ജഗദീഷും ഗണേഷ് കുമാറും

ജഗദീഷും ഗണേഷ് കുമാറും

നടൻ ജഗദീഷ് യുഡിഎഫിന് വേണ്ടി രംഗത്തിറങ്ങിയപ്പോൾ എൽഡിഎഫിനായി ഗണേഷ് കുമാറും ബിജെപിക്കായി നടൻ ഭീമൻ രഘുവുമായിരുന്നു മത്സരിച്ചത്. എന്നാൽ എൽ ഡിഎഫിനൊപ്പമായിരുന്നു പത്തനാപുരത്ത് വിജയം,.കെ.ബി ഗണേഷ് കുമാര്‍ 24562 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് മണ്ഡലത്തിൽ ജയിച്ച് കയറിയത്.

 ഇത്തവണയും മത്സരത്തിന്

ഇത്തവണയും മത്സരത്തിന്

അതേസമയം എൽഡിഎഫിനായി കൊല്ലത്ത് ആദ്യമായി അങ്കത്തിനിറങ്ങിയ മുകേഷ് വൻ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കയറുകയും ചെയ്തു. ഇത്തവണ സ്ഥാനാർത്ഥി ചർച്ചകൾ മുറുകിയതോടെ ഏതൊക്കെ താരങ്ങൾ മത്സരത്തിന് ഉണ്ടാകുമെന്നുള്ള ചർച്ചകളും കൊഴുക്കുകയാണ്.

വീണ്ടും മുകേഷ്?

വീണ്ടും മുകേഷ്?

കൊല്ലത്ത് മുകേഷ് ഇത്തവണയും എൽഡിഎഫിനായി രംഗത്തിറങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ സിപിഎം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. മണ്ഡലത്തിലെ നിലവിലെ സാഹചര്യത്തിൽ മുകേഷിന് രണ്ടാം അവസരം ലഭിക്കാനുള്ള സാധ്യത ഇല്ലെന്നാണ് വിവരം.

തൃശ്ശൂരിൽ തരംഗമായി

തൃശ്ശൂരിൽ തരംഗമായി

ഗണേഷ് കുമാറും ഇത്തവണ മത്സരത്തിന് ഉണ്ടാകും, പത്തനാപുരത്ത് നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി തന്നെ.
അതേസമയം ബിജെപിക്കായി ഇക്കുറി നടനും രാജ്യസഭ അംഗവുമായ സുരേഷ് ഗോപിയും നടൻ കൃഷ്ണകുമാറും രംഗത്തെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വലിയ തരംഗം സൃഷ്ടിക്കാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞിരുന്നു.

നേമത്ത് മത്സരിപ്പിച്ചേക്കും

നേമത്ത് മത്സരിപ്പിച്ചേക്കും

ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ ബിജെപി പരിഗണിക്കുന്നത്.
സുരേഷ് ഗോപിയെ നേമത്ത് മത്സരിപ്പിക്കാനുള്ള ആലോചനകൾ പാർട്ടിയിൽ ശക്തമാണ്. അതേസമയം കൊല്ലത്ത് മുകേഷ് മത്സരിക്കുകയാണെങ്കിൽ അവിടെ സുരേഷ് ഗോപിയെ പരിഗണിക്കണമെന്ന ആവശ്യവും പാർട്ടയിൽ ഉയരുന്നുണ്ട്

പ്രചരണത്തിനായി

പ്രചരണത്തിനായി

നടൻ കൃഷ്ണകുമാറിനെ പാർട്ടിക്ക് സ്വാധീനമുള്ള തിരുവനന്തപുരത്ത് തന്നെ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്.ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി ശക്തമായ പ്രചരണമായിരുന്നു കഷ്ണകുമാർ നടത്തിയിരുന്നത്.

ധർമ്മജനെ മത്സരിപ്പിക്കും?

ധർമ്മജനെ മത്സരിപ്പിക്കും?

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് കൃഷ്ണകുമാർ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം എൽഡിഎഫും ബിജെപിയും സിനിമാ താരങ്ങളെ പരിഗണിക്കുമ്പോൾ ആരൊക്കെയാകും യുഡിഎഫ് ഇറക്കുക.
നടൻ ധർമ്മജൻ ബോൾഗാട്ടിയെ ഇത്തവണ യുഡിഎഫ് മത്സരിപ്പിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്.

കൊച്ചിയോ വൈപ്പിനിലോ

കൊച്ചിയോ വൈപ്പിനിലോ


കൊച്ചിയിലോ വൈപ്പിനിലോ ആണ് ധർമ്മജനെ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പഠിക്കുന്ന കാലത്ത് തന്നെ ധർമ്മജൻ ബോൾഗാട്ടി കോൺഗ്രസിലും സേവാദളിലും സജീവമായി പ്രവർത്തിച്ച വ്യക്തിയാണ്.പ്രാദേശിക തലത്തിൽ ധർമ്മജനെ സ്ഥാനാർത്ഥിയാക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

സലീം കുമാറിനെയോ

സലീം കുമാറിനെയോ

നിലവിൽ എൽജിഫിന്റെ എസ് ശർമ്മയാണ് വൈപ്പിനിലെ എംഎൽഎ. കൊച്ചിയിൽ കെ ജെ മാക്സിയാണ് എംഎൽഎ. യുഡിഎഫ് സ്ഥാനാർത്ഥിയായി നടൻ സലീം കുമാറിന്റെ പേരും ഉയർന്ന് കേൾക്കുന്നുണഅട്.എറണാകുളമോ പറവൂരോ ആണ് പരിഗണിക്കുന്ന മണ്ഡലങ്ങൾ എന്നാണ് വിവരം.

പ്രതികരിച്ചിട്ടില്ല

പ്രതികരിച്ചിട്ടില്ല

വിഡി സതീശനാണ് നിലവിൽ പറവൂരിൽ നിന്നുള്ള യുഡിഎഫ് എംഎൽഎ. അതേസമയം എറണാകുളത്ത് കോൺഗ്രസിന്റെ ടിജെ വിനോദാണ് എംഎൽഎ. അതേസമയം ധർമജനും സലീം കുമാറും ഇത് സംബന്ധിച്ച വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

യുഡിഎഫില്‍ കിട്ടാത്തത് എല്‍ഡിഎഫില്‍ നേടാന്‍ ജോസും കൂട്ടരും; ലക്ഷ്യം റാന്നി, തിരുവല്ലക്കും ശ്രമംയുഡിഎഫില്‍ കിട്ടാത്തത് എല്‍ഡിഎഫില്‍ നേടാന്‍ ജോസും കൂട്ടരും; ലക്ഷ്യം റാന്നി, തിരുവല്ലക്കും ശ്രമം

പിസി ജോർജിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി..നേതാക്കൾ രാജിയിലേക്ക്..ഉടക്കിട്ട് പിജെ ജോസഫുംപിസി ജോർജിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി..നേതാക്കൾ രാജിയിലേക്ക്..ഉടക്കിട്ട് പിജെ ജോസഫും

ബിജെപിയില്‍ കടുത്ത നിലപാടുമായി ശോഭ, 10 ദിവസത്തിനുള്ളില്‍ ഒന്നും നടന്നില്ലെങ്കില്‍ മത്സരിക്കില്ല!ബിജെപിയില്‍ കടുത്ത നിലപാടുമായി ശോഭ, 10 ദിവസത്തിനുള്ളില്‍ ഒന്നും നടന്നില്ലെങ്കില്‍ മത്സരിക്കില്ല!

English summary
will Salim Kumar and Dharmajan Bolgatty contest in election as UDF candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X