കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേമത്ത് ശശി തരൂർ മത്സരിക്കുമോ, കേരളത്തിൽ ബിജെപിയെ എങ്ങനെ നേരിടും; ഉമ്മൻചാണ്ടിക്ക് എല്ലാത്തിനും ഉത്തരമുണ്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ മുന്നണികള്‍ തകൃതിയായി നടത്തുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള അവസാനഘട്ടത്തിലേക്ക് മിക്ക മുന്നണികളും കടന്നിരിക്കുകയാണ്. ഇപ്പോഴിതാ കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണി മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി.

നേമത്ത് ശശി തരൂര്‍ എംപിയെ മത്സരിപ്പിക്കുമോ എന്ന ചോദ്യത്തിനും കേരളത്തില്‍ ബിജെപിയുടെ സാധ്യത എന്നീ ചോദ്യങ്ങള്‍ക്കും ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായ മറുപടിയുണ്ട്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നടി പായേല്‍ സര്‍ക്കാര്‍ ബിജെപിയില്‍ ചേര്‍ന്നു; തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബംഗാളില്‍ നിന്നുള്ള ചിത്രങ്ങള്‍

ഒരു വിട്ടുവീഴ്ചയുമില്ല

ഒരു വിട്ടുവീഴ്ചയുമില്ല

ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരു വിട്ടു വീഴ്ചയുമില്ലെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. ബിജെപിയോടും ആര്‍എസ്എസിനോടും ഒരിക്കല്‍ പോലും കൂട്ടുകൂടിയിട്ടില്ലാത്ത പാര്‍ട്ടിയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയാണ് ബിജെപിയെ നേരിടാന്‍ കഴിയുന്ന കേരളത്തിലെയും ഇന്ത്യയിലെയും ഏക പ്രസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേമം നഷ്ടപ്പെട്ടത്

നേമം നഷ്ടപ്പെട്ടത്

കോണ്‍ഗ്രസിന്റെ പിടിപ്പുകേടുകൊണ്ടാണ് നേമം പോലുള്ള ഒരു മണ്ഡലം ബിജെപിക്ക് വിട്ടുകൊടുക്കേണ്ടി വന്നതെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. നേമത്ത് മാര്‍ക്കിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും തോറ്റില്ലേ. പിന്നെ ആര് അര്‍ക്ക് വിട്ടുകൊടുത്തു എന്നാണ് പറയുന്നത്. നേമത്ത് ഇത്തവണ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുമെന്നും ബിജെപിക്ക് ഒരിടത്തും പ്രാമുഖ്യം കിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മും ആര്‍എസ്എസും ഒന്നിച്ചില്ലേ

സിപിഎമ്മും ആര്‍എസ്എസും ഒന്നിച്ചില്ലേ

മാര്‍ക്കിസ്റ്റ് പാര്‍ട്ടി എത്രയോ തവണ ആര്‍എസ്എസുമായി ചേര്‍ന്ന് മത്സരിച്ചിട്ടുണ്ട്. 1977ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം ഒന്നിച്ചല്ലേ മത്സരിച്ചത്. 1989ല്‍ അവരും ബിജെപിയും ചേര്‍ന്നല്ലേ വിപി സിംഗിനെ പ്രധാനമന്ത്രിയാക്കിയത്. ഒന്നാം യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിക്കൊപ്പം നിലകൊണ്ടെങ്കിലും പരാജയപ്പെട്ടില്ലേ? ഉമ്മന്‍ചാണ്ടി ചോദിച്ചു.

ശശി തരൂര്‍ നേമത്തോ

ശശി തരൂര്‍ നേമത്തോ

ശശി തരൂര്‍ എംപിയെ നേമത്ത് മത്സരിപ്പിക്കുമോ എന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടി വ്യക്തമായ മറുപടി നല്‍കി. ശശി തരൂര്‍ നിലവില്‍ എംപിയാണ്. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം. ശശി തരൂര്‍ ബിജെപിക്കെതിരെ ദേശീയ തലത്തില്‍ അതിശക്തമായ മത്സരം കാഴ്ചവയ്ക്കുന്ന നേതാവാണ്.

നിര്‍ണായക പങ്ക്

നിര്‍ണായക പങ്ക്

ബിജെപിക്കും ആര്‍എസ്എസിനും എതിരായ പോരാട്ടത്തില്‍ ശശി തരൂരിന്റെ പങ്ക് നിസ്തുലമാണ്. വലിയൊരു ദൗത്യത്തിലാണ് അദ്ദേഹം. എന്താലായലും ബിജെപിക്കെതിരെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് ഒരു മയവുമുണ്ടാകില്ല. അത് ജനങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല കേസുകള്‍

ശബരിമല കേസുകള്‍

യുഡിഎഫ് പറഞ്ഞതിന് ശേഷമാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഞാനുമൊക്കെ പ്രതിയായ കേസുകള്‍ ഇനിയും കിടക്കുകയാണ്. ഇതൊന്നും പിന്‍വലിക്കാന്‍ ഇതുവരെ അവര്‍ക്ക് തോന്നിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ശോഭ സുരേന്ദ്രന്‍; ലീഗ് നേതൃത്വത്തിനും മുസ്ലിങ്ങള്‍ക്കും ഗുണംലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ശോഭ സുരേന്ദ്രന്‍; ലീഗ് നേതൃത്വത്തിനും മുസ്ലിങ്ങള്‍ക്കും ഗുണം

പിസി ജോര്‍ജിനെതിരെ ജോസഫ് വാഴയ്ക്കന്‍? കോട്ടയത്ത് ചിത്രം തെളിയുന്നു, കെസി ജോസഫ് ചങ്ങനാശേരിയില്‍പിസി ജോര്‍ജിനെതിരെ ജോസഫ് വാഴയ്ക്കന്‍? കോട്ടയത്ത് ചിത്രം തെളിയുന്നു, കെസി ജോസഫ് ചങ്ങനാശേരിയില്‍

ഡിംപലിന് അവകാശപ്പെട്ട പാൽ തന്നെ ആണോ? ബിഗ് ബോസ്സിൽ പുതിയ ഉൾപ്പിരിവുകൾ; ഭാഗ്യലക്ഷ്മിയും മജസിയുംഡിംപലിന് അവകാശപ്പെട്ട പാൽ തന്നെ ആണോ? ബിഗ് ബോസ്സിൽ പുതിയ ഉൾപ്പിരിവുകൾ; ഭാഗ്യലക്ഷ്മിയും മജസിയും

'രാഹുൽ ഫാക്ടർ'..'ഞങ്ങളൊന്നും കൂട്ടിയാൽ കൂടില്ല പൊന്നു രാഹുൽജീ';മനോരമ റിപ്പോർട്ടിനെ ട്രോളി ഐസക്'രാഹുൽ ഫാക്ടർ'..'ഞങ്ങളൊന്നും കൂട്ടിയാൽ കൂടില്ല പൊന്നു രാഹുൽജീ';മനോരമ റിപ്പോർട്ടിനെ ട്രോളി ഐസക്

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Shashi tharoor has possibilities to become CM candidate

English summary
Kerala Assembly Election 2021: Will Shashi Tharoor contest in Nemam? Oommen Chandy give reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X