Get Updates
Get notified of breaking news, exclusive insights, and must-see stories!

3 കൊടുത്താലും 10 സീറ്റില്‍ വിജയം ഉറപ്പിക്കാം; ജോസിന് കൊടുത്തതില്‍ സിപിഎം നഷ്ടം കാണാത്തിന് പിന്നില്‍

തിരുവനന്തപുരം: സീറ്റ് വിഭജനം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫില്‍ ഏറ്റവും സംതൃപ്തരായ ഘടകക്ഷി ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളു. അത് ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം ആണ്. പാര്‍ട്ടി പിളര്‍ന്നാണ് മുന്നണി പ്രവേശനം നേടിയതെങ്കിലും എല്‍ഡിഎഫിന്‍റെ ഭാഗമായി 13 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്നത്. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ 15 സീറ്റിലായിരുന്നു മത്സരിച്ചത്. ജോസഫ് വിഭാഗം ഇല്ലാതെ വന്നിട്ടും കേരള കോണ്‍ഗ്രസിന് 13 സീറ്റുകള്‍ വിട്ടുനല്‍കാന്‍ സിപിഎം തയ്യാറായത് മുന്നണിയിലെ മറ്റ് ഘടകക്ഷികളെയെല്ലാം അമ്പരിപ്പിച്ചു. എന്നാല്‍ സിറ്റിങ് സീറ്റുകള്‍ അടക്കം ജോസിന് വിട്ടുകൊടുത്തതില്‍ നഷ്ടക്കച്ചവടം ഇല്ലെന്നാണ് സിപിഎം വിലയിരുത്തുന്നത്.

തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

ലയനത്തിന് മുമ്പ്

ലയനത്തിന് മുമ്പ്

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുമായുള്ള ലയനത്തിന് മുമ്പ് യുഡിഎഫില്‍ 9 സീറ്റിലായിരുന്നു കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്നത്. ലയനത്തിന് ശേഷം ഇത് 15 ആയി ഉയര്‍ന്നു. എന്നാല്‍ പാര്‍ട്ടി വീണ്ടും പിളര്‍ന്ന് ഇരു വിഭാഗങ്ങളും ഇരുമുന്നണിയിലും ആയപ്പോള്‍ ഇരുവര്‍ക്കും കൂടി ആകെ ലഭിക്കുന്നത് 22 ഓളം സീറ്റുകളാണ്. യുഡിഎഫില്‍ ജോസഫിന് കിട്ടുന്ന സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും 9 ല്‍ കുറയില്ലെന്നാണ് പ്രതീക്ഷ.

റാന്നിയും ചാലക്കുടിയും

റാന്നിയും ചാലക്കുടിയും

ഇടതുമുന്നണിയിലേക്ക് വരുമ്പോള്‍ കേരള കോണ്‍ഗ്രസിന് വേണ്ടി ഏറ്റവും വലിയ വിട്ടു വീഴ്ച നടത്തിയത് സിപിഎം തന്നെയാണ്. തങ്ങളുടെ രണ്ട് സിറ്റിങ് സീറ്റുകള്‍ അടക്കം അഞ്ച് സീറ്റുകളാണ് സിപിഎം കേരള കോണ്‍ഗ്രസിന് വേണ്ടി വിട്ടു നല്‍കിയത്. റാന്നിയും ചാലക്കുടിയുമാണ് സിപിഎം വിട്ട് നല്‍കിയ സിറ്റിഹ് സീറ്റുകള്‍.

പിറവം, പെരുമ്പാവൂര്‍

പിറവം, പെരുമ്പാവൂര്‍

കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ എറണാകുളം ജില്ലയിലെ പിറവം, പെരുമ്പാവൂര്‍, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി കൂടെ സിപിഎം ജോസ് വിഭാഗത്തിന് നല്‍കി. കുറ്റ്യാടി വിട്ടുനല്‍കാനുള്ള തീരുമാനത്തില്‍ പ്രാദേശിക തലത്തില്‍ നിന്നടക്കം വലിയ വികാരം ഉയര്‍ന്നെങ്കിലും നിലപാട് മാറ്റാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല.

എന്‍സിപി

എന്‍സിപി

ജോസ് മുന്നണിയിലേക്ക് വന്നപ്പോള്‍ സിറ്റിങ് സീറ്റ് നഷ്ടമായ മറ്റൊരു കക്ഷി എന്‍സിപിയാണ്. പാലാ സീറ്റാണ് അവര്‍ക്ക് നഷ്ടമായത്. സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പാലാ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ മാണി സി കാപ്പന്‍ മുന്നണി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിലേക്ക് പോവുകയും ചെയ്തു.

കാഞ്ഞിരിപ്പള്ളിയും ഇരിക്കൂറും

കാഞ്ഞിരിപ്പള്ളിയും ഇരിക്കൂറും

സിപിഐക്ക് കാഞ്ഞിരിപ്പള്ളിയും ഇരിക്കൂറുമാണ് കേരള കോണ്‍ഗ്രസിന് വേണ്ടി വിട്ടുകൊടുക്കേണ്ടി വന്നത്. രണ്ടും സിറ്റിങ് സീറ്റുകള്‍ അല്ലെങ്കിലും ഇരിക്കൂര്‍ വിട്ടുകൊടുത്തതോടെ കണ്ണൂര്‍ ജില്ലയില്‍ സിപിഐക്ക് മത്സരിക്കാന്‍ സീറ്റില്ലാതായി. കാഞ്ഞിരപ്പള്ളി പകരം ചങ്ങനാശ്ശേരി നല്‍കണമെന്ന ആവശ്യം സിപിഐ ഉന്നയിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.

ജനാധിപത്യ കേരള കോണ്‍ഗ്രസിന്

ജനാധിപത്യ കേരള കോണ്‍ഗ്രസിന്


ജനാധിപത്യ കേരള കോണ്‍ഗ്രസിന് നഷ്ടമായത് മൂന്ന് സീറ്റുകളാണ്. ചങ്ങനാശ്ശേരി, പൂഞ്ഞാര്‍, ഇടുക്കി സീറ്റുകളാണ് അവരില്‍ നിന്നും എടുത്ത് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയത്. ഇതോടെ കഴിഞ്ഞ തവണ നാല് സീറ്റുകളില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ചത് തിരുവനന്തപുരം സീറ്റ്.

സിപിഎം പ്രതീക്ഷ

സിപിഎം പ്രതീക്ഷ

ഇത്തരത്തില്‍ സിറ്റിങ് സീറ്റുകള്‍ അടക്കം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തെങ്കിലും മുന്നണിക്ക് അത് വലിയ നേട്ടം ചെയ്യുമെന്നാണ് സിപിഎം പ്രതീക്ഷ. കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വന്നതോടെ മധ്യകേരളത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ ഇടതുമുന്നണിക്ക് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി

ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി

തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം മേഖലയില്‍ ഉണ്ടാക്കിയ മുന്നേറ്റവും സീറ്റ് വീതം വെപ്പില്‍ പ്രതിഫലിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയില്‍ അടക്കം എല്ലാ മണ്ഡലത്തിലും മേല്‍ക്കൈ നേടാന്‍ ഇടതുമുന്നണി സാധിച്ചിരുന്നു. ഈ മേധാവിത്വം തുടരാന്‍ സാധിച്ചാല്‍ സിറ്റിങ് സീറ്റുകള്‍ക്ക് പുറമെ ഏഴോളം സീറ്റുകള്‍ ഇത്തവണ അധികമായി നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

റാന്നി, പാലാ,

റാന്നി, പാലാ,

റാന്നി, പാലാ, ചാലക്കുടി സീറ്റുകല്‍ നിലനിര്‍ത്താം. ഇതിന് പുറമെ കോട്ടയം ജില്ലയില്‍ മാത്രം കടുത്തുരത്തി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകള്‍ ഉറപ്പായും പിടിക്കാമെന്നാണ് പ്രതീക്ഷ. ഇടുക്കിയില്‍ ഇടുക്കിയും എറണാകുളത്ത് പെരുമ്പാവൂരിലാണ് വിജയ സാധ്യത.

കുറ്റ്യാടി പിടിക്കാന്‍

കുറ്റ്യാടി പിടിക്കാന്‍

പ്രാദേശിക എതിര്‍പ്പ് ഉണ്ടാക്കിയെങ്കിലും ഇത് പരിഹരിച്ച് മുന്നേറിയാല്‍ കുറ്റ്യാടി പിടിക്കാന്‍ സാധിക്കും. ഇതിന് പുറമെ ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണ് ഇരിക്കൂരും പിറവും. കേരള കോണ്‍ഗ്രസ് പിന്തുണയില്‍ വൈക്കവും ഏറ്റുമാനൂരും ഉറപ്പിക്കാന്‍ സിപിഐക്കും സിപിഎമ്മിനും സാധിച്ചേക്കും.

കേരള കോണ്‍ഗ്രസ് വോട്ടുകള്‍

കേരള കോണ്‍ഗ്രസ് വോട്ടുകള്‍

ശക്തായ മത്സരം നടക്കുന്ന പുതുപ്പള്ളി, കോട്ടയം തുടങ്ങിയ ഏതാനും സീറ്റുകളിലും കേരള കോണ്‍ഗ്രസ് വോട്ടുകള്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഫലത്തില്‍ 3 സിറ്റിങ് സീറ്റുകള്‍ കൊടുത്താലും മുന്നണിക്ക് പത്തോളം സീറ്റുകളില്‍ വിജയിക്കാന്‍ സാധിക്കുമെന്നും ഇടതുനേതാക്കള്‍ അവകാശപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+