കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17 സീറ്റ് യൂത്ത് കോണ്‍ഗ്രസിന്, ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ് ഇങ്ങനെ, പതിനെട്ടടവും പയറ്റി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

പത്തനംതിട്ട: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്ന സൂചനകള്‍ ശക്തമാക്കി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് മോഡിലേക്ക് കോണ്‍ഗ്രസ് ഒന്നടങ്കം മാറിയിരിക്കുകയാണ്. ശബരിമല വിഷയം മുതല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ വരെ പറഞ്ഞ് വോട്ട് നേടാനുള്ള തന്ത്രമാണ് ഒരുക്കിയിരിക്കുന്നത്. ഇതുപ്രകാരമുള്ള ഭൂരിപക്ഷ-ന്യൂനപക്ഷ താല്‍പര്യങ്ങള്‍ സമന്വയിപ്പിച്ചുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും കോണ്‍ഗ്രസില്‍ നിന്നുണ്ടാവും.

17 സീറ്റ് യൂത്ത് കോണ്‍ഗ്രസിന്

17 സീറ്റ് യൂത്ത് കോണ്‍ഗ്രസിന്

നിയമസഭാ തിരഞ്ഞെടുപ്പിന മുമ്പ് തന്നെ യൂത്ത് കോണ്‍ഗ്രസ് കടുപ്പിച്ചിരിക്കുകയാണ്. 17 സീറ്റുകളാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടാനാണ് സാധ്യത. നിലവിലെ കമ്മിറ്റിയിലെയും കഴിഞ്ഞ കമ്മിറ്റിയിലേതുമായവരെയാണ് സ്ഥാനാര്‍ത്ഥികളാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ തോല്‍ക്കുന്ന മണ്ഡലങ്ങള്‍ ഏറ്റെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പിലും യുവപ്രാതിനിധ്യം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ പരിഗണന ഉണ്ടാവാറില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.

കഴിഞ്ഞ തവണ സംഭവിച്ചത്

കഴിഞ്ഞ തവണ സംഭവിച്ചത്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എട്ട് സീറ്റ് കോണ്‍ഗ്രസ് വിട്ടു നല്‍കിയിരുന്നു. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് സമയത്ത് യൂത്ത് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായിരുന്ന സിആര്‍ മഹേഷ്, കെഎസ്‌യു പ്രസിഡന്റ് ആയിരുന്ന വിഎസ് ജോയി, എന്നിവരടങ്ങുന്ന വന്‍ സന്നാഹം തന്നെ മത്സരിച്ചിരുന്നു. എന്നാല്‍ ഒരാള്‍ പോലും ഇത്തവണ വിജയിച്ചില്ല. വലിയ നാണക്കേടായിരുന്നു ഇത്. ഇത്തവണ മുന്‍കാല ചരിത്രം ആവര്‍ത്തിക്കരുതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യം. ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റ് തന്നെ വാങ്ങിയെടുക്കും.

ഇവര്‍ മത്സരിക്കും

ഇവര്‍ മത്സരിക്കും

സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥനും ഇത്തവണ മത്സരിക്കുമെന്ന് ഉറപ്പാണ്. ഇതിനൊപ്പം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി, എന്‍എസ് നുസൂര്‍, എസ്എം ബാലു, അഖിലേന്ത്യാ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍, നാല് ജില്ലാ പ്രസിഡന്റുമാര്‍ എന്നിവര്‍ക്ക് ജയസാധ്യതയുള്ള സീറ്റ് ഉറപ്പിക്കുകയാണ് ലക്ഷ്യം. കോട്ടയം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് മത്സരിക്കാനായി ഇവരുടെ ശ്രമം. അതല്ലെങ്കില്‍ ഹൈറേഞ്ച് സീറ്റുകള്‍ ആവശ്യപ്പെടും.

കുട്ടനാടും നാട്ടികയും

കുട്ടനാടും നാട്ടികയും

കുട്ടനാട്ടില്‍ കടുത്ത മത്സരം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസിനുണ്ട്. ഇവിടെ സജി ജോസഫിനെ ഇറക്കിയേക്കും. അതിനായുള്ള സമ്മര്‍ദം ശക്തമാണ്. മുന്‍ മാവേലിക്കര്‍ പാര്‍ലമെന്റ് പ്രസിഡന്റാണ് സജി ജോസഫ്്. മുന്‍ സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരിനെ നാട്ടികയിലാണ് കളത്തിലിറക്കുക. ഇത് കോണ്‍ഗ്രസ് അംഗീകരിച്ചേക്കും. സ്ഥിരമായി ഘടകകക്ഷി തോല്‍ക്കുന്ന കുട്ടനാട് അടക്കമുള്ള സീറ്റുകള്‍ തിരിച്ചെടുത്ത് യുവാക്കള്‍ക്ക് നല്‍കിയാല്‍ വിജയിച്ച് കാണിക്കാമെന്നാണ് യൂത്ത് കോണ്‍ഗ്രസ് വാദം.

ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്

ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാധാന്യം ലഭിക്കുമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ കൂടിയായ ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കുന്നു. പുതുമുഖങ്ങളും പരിചയസമ്പന്നരും ഉള്‍പ്പെട്ട മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് വരാന്‍ പോകുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതോടെ എ ഗ്രൂപ്പിലോ ഐ ഗ്രൂപ്പിലോ വരാത്ത യുവപ്രാതിനിധ്യം നോക്കി സീറ്റ് നല്‍കുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക ഇടപെടല്‍ ഉള്ളത് കൊണ്ട് അധികം സീനിയര്‍ നേതാക്കള്‍ക്ക് ഇത്തവണ സീറ്റുണ്ടാവില്ല.

തിരഞ്ഞെടുപ്പ് സമിതിയിലും...

തിരഞ്ഞെടുപ്പ് സമിതിയിലും...

യുവാക്കള്‍ക്ക് തന്നെ എല്ലായിടത്തും പ്രാധാന്യമുണ്ടാവും. നാല്‍പ്പത് അംഗ തിരഞ്ഞെടുപ്പ് സമിതിയിലും യുവാക്കളുടെ പ്രാധാന്യമുണ്ട്. വിദ്യാ ബാലകൃഷ്ണന്‍, പിസി വിഷ്ണുനാഥ്, രമ്യാ ഹരിദാസ്, ഷാഫി പറമ്പില്‍, കെഎം അഭിജിത്ത്, ലതിക സുഭാഷ്, അബു സലാം തുടങ്ങിയവരും സമിതിയില്‍ ഇടംപിടിച്ചു. ഇടഞ്ഞ് നിന്ന കെവി തോമസ് തിരിച്ചെത്തിയതാണ് ഏറ്റവും സുപ്രധാന മാറ്റം. എകെ ആന്റണി, വയലാര്‍ രവി, പിപി തങ്കച്ചന്‍, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളും സമിതിയില്‍ അംഗങ്ങളാണ്.

ഹൈക്കമാന്‍ഡ് ഇടപെടല്‍

ഹൈക്കമാന്‍ഡ് ഇടപെടല്‍

ഹൈക്കമാന്‍ഡിന്റെ സ്പര്‍ശം എല്ലാ തീരുമാനത്തിലും പ്രകടമാണ്. സംസ്ഥാനത്തെ പ്രമുഖരെ അവരുടെ വീടുകളിലെത്തി കാണാന്‍ താരിഖ് അന്‍വര്‍ തുടങ്ങിയിട്ടുണ്ട്. ഇത് മുമ്പൊന്നും ഇല്ലാത്ത പഴക്കമാണ്. അതേസമയം ശബരിമല വിഷയം ഉയര്‍ത്തി ഭൂരിപക്ഷ വോട്ടുകളും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു. അധികാരത്തിലെത്തിയാല്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് കോണ്‍ഗ്രസ് പറയുന്നു. മുസ്ലീം ലീഗിനെ വെച്ച് ഹിന്ദു വോട്ടുകള്‍ നേടുന്ന സിപിഎം തന്ത്രത്തെ പൊളിക്കാനുള്ള നീക്കം കൂടിയാണിത്.

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

English summary
kerala assembly election 2021: youth congress asks congress for 17 seats to contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X