കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവില്‍ എതിര്‍പ്പില്ലെന്ന് പികെ ഫിറോസ്, യൂ ടേണടിച്ച് യൂത്ത് ലീഗ്!!

Google Oneindia Malayalam News

കോഴിക്കോട്: പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവില്‍ നിലപാട് മാറ്റി യൂത്ത്‌ലീഗ്. നേരത്തെ എംപി രാജിവെച്ച് വരുന്നതില്‍ കടുത്ത എതിര്‍പ്പറിയിച്ചിരുന്നു യൂത്ത് ലീഗ്. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ മത്സരിക്കുന്നതിനെ യൂത്ത് ലീഗ് സ്വാഗതം ചെയ്തിരിക്കുകയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. നേരത്തെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരാദബ് ശിഹാബ് തങ്ങളുടെ മകനുമായി മൊയീന്‍ അലി തങ്ങള്‍ കുഞ്ഞാലിക്കുട്ടി തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1

നേരത്തെ നിയമസഭയിലേക്ക് മത്സരിക്കുമെന്ന സൂചനകള്‍ കുഞ്ഞാലിക്കുട്ടി നല്‍കിയിരുന്നു. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം കോണ്‍ഗ്രസിന്റേത് മാത്രമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ലീഗിന് ഞങ്ങളുടേതായ ചില തീരുമാനമുണ്ട്. ഇതില്‍ നേരത്തെ തന്നെ തങ്ങള്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അതേസമയം തന്നെ എംപി സ്ഥാനം രാജിവെക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാനും കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകളെ കുഞ്ഞാലിക്കുട്ടി ഓരോന്നായി അനുനയിപ്പിച്ച് ഇല്ലാതാക്കുന്നുവെന്ന സൂചന നേരത്തെ തന്നെ ലഭിച്ചിരുന്നു.

എംകെ മുനീറിന് സുരക്ഷിതമായ മറ്റൊരു സീറ്റ് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഈ എതിര്‍പ്പുകളെ മറികടക്കാനുള്ളതായിരുന്നു. പികെ ഫിറോസിനെ ഇത്തവണ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാവാം കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കാന്‍ യൂത്ത് ലീഗ് തയ്യാറായത്. കോഴിക്കോട് നിന്ന് ഫിറോസ് മത്സരിക്കാനാണ് സാധ്യത. അതേസമയം കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്ന ഉറപ്പായതോടെ ഏത് സീറ്റിലായിരിക്കും മത്സരമെന്ന ചോദ്യവും ബാക്കിയാണ്. ഇത്രയൊക്കെയാണെങ്കിലും ലീഗിനുള്ളില്‍ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുന്നതിനോട് പൂര്‍ണമായ യോജിപ്പില്ല.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത് തെറ്റാണെന്ന് പികെ ഫിറോസ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വര്‍ഗീയവാദവും തീവ്രവാദവും പ്രചരിപ്പിക്കുന്നവരാണ്. ഒരു രാഷ്ട്രീയ ബന്ധവും അവരുമായി പാടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം പാടില്ലെന്നും ഫിറോസ് പറഞ്ഞു. മതേതര വിശ്വാസികള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് നില്‍ക്കണം. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ സിപിഎം ഒരുപോലെ ഉപയോഗിക്കുകയാണ്. റാന്നിയില്‍ ഇടത് സഹായത്തോടെയാണ് ബിജെപി ഭരിക്കുന്നതെന്നും യൂത്ത് ലീഗ് ആരോപിച്ചു.

English summary
kerala assembly election 2021: youth league supports pk kunhalikutty's re entry to kerala politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X