‘യു ടേണും’ ‘ഓവർടേക്കും’ തുണയാകുമോ? ആർക്കും പിടികൊടുക്കാത്ത ചെങ്ങന്നൂർ
ശബരിമല യുവതീപ്രവേശന വിഷയത്തിലെ പൊടുന്നനെയുള്ള 'യു ടേണും' ആഗോള അയ്യപ്പസംഗമം നടത്തിയുള്ള 'ഓവർേടക്കിങും' ചെങ്ങന്നൂരിൽ ഇടതുമുന്നണിക്ക് തുണയാകുമോയെന്നും പതിവായ രാഷ്ട്രീയ സ്വഭാവമില്ലാത്ത ഇവിടത്തെ കാറ്റ് ഇത്തവണ മാറിമറിയുമോയെന്നുമാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ശബരിമല വിഷയം നന്നായി പ്രതിഫലിക്കുന്ന മണ്ഡലമെന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട സർക്കാറിന്റെ നയപരിപാടികളും നിലപാടുകളുമെല്ലാം ഇക്കുറി നിർണായകമാകും.
ശബരിമല സ്വർണക്കൊള്ളയിലെ പാർട്ടി ബന്ധം അൽപം ക്ഷീണം ഏൽപ്പിച്ചെങ്കിലും ആഗോള അയ്യപ്പ സംഗമവും യുവതീപ്രവേശന വിഷയത്തിൽ ആചാരവും വിശ്വാസവും സംരക്ഷിക്കുമെന്നുള്ള നിലപാടുമാറ്റവും രക്ഷക്കെത്തുമെന്ന പ്രതീക്ഷ ഇടതുമുന്നണിക്കുണ്ട്. പക്ഷേ, ഈ നിലപാടുമാറ്റത്തെക്കുറിച്ച് അണികളോട് വിശദീകരിക്കാൻ സിപിഎം നന്നായി വിയർക്കേണ്ടി വരും. അയ്യപ്പ സംഗമവും ശബരിമല സ്വർണക്കൊള്ള വിവാദവും കത്തിനിന്ന സമയത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം കൊയ്യാനായില്ലെന്നത് വസ്തുതയാണ്.
നവോഥാന സമിതി രൂപവത്കരിച്ചും വനിതാ മതിൽ തീർത്തുമൊക്കെ നേരിട്ട ലോക്സഭ തെരഞ്ഞെടുപ്പിലും യുഡിഎഫ് ആണ് നേട്ടം കൊയ്തത് എന്ന അനുഭവവും മുന്നിലുണ്ട്. അതിന് പുറമേ, സിപിഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരൻ ഇഫക്ട് പാർട്ടിയിലെ എതിരാളിയായ മന്ത്രി സജി ചെറിയാൻ മത്സരിക്കുന്ന ചെങ്ങന്നൂരിൽ ഉണ്ടാകുമോയെന്നും കാത്തിരുന്ന് കാണണം.

ഇക്കുറിയും സിറ്റിങ് എം.എൽ.എ സജി ചെറിയാൻ തന്നെ ഇവിടെ ജനവിധി തേടുമെന്ന് ഉറപ്പായിട്ടുണ്ട്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും പാർട്ടിയുടെ ശക്തമായ അടിത്തറയും വ്യക്തിപരമായ സ്വാധീനവുമാണ് എൽഡിഎഫ് കരുത്തായി ഉയർത്തിക്കാട്ടുന്നത്. മണ്ഡലം തിരിച്ചുപിടിക്കാൻ കരുത്തനായ സാരഥിയെ കളത്തിലിറക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
യൂത്ത് കോൺഗ്രസ് നേതാക്കളായ ബിനു ചുള്ളിയിൽ, അബിൻ വർക്കി, ഡിസിസി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ്, ജ്യോതി വിജയകുമാർ എന്നിവരുടെ പേരുകളാണ് യുഡിഎഫ് പരിഗണനയിൽ. അബിൻ വർക്കിയെ ആറന്മുളയിൽ മത്സരിപ്പിക്കുമെന്നും സൂചനയുണ്ട്. അബിൻ വർക്കിയെ മത്സരിപ്പിക്കുന്നതിനെതിരെ ജില്ലയിൽ പലയിടത്തും പോസ്റ്റുകൾ പതിച്ചതും വിവാദമായിരുന്നു. സന്ദീപ് വചസ്പതി, കുമ്മനം രാജശേഖരൻ, അഡ്വ. പി.എസ്. ശ്രീധരൻപിള്ള എന്നിവരുടെ പേരുകളാണ് ബിജെപി പട്ടികയിലുള്ളതെന്നറിയുന്നു.
പ്രാദേശിക വിഷയങ്ങൾ നിർണായകമാകുന്ന മണ്ഡലം
പമ്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളാൽ ചുറ്റപ്പെട്ടതും ഐതിഹ്യ പെരുമകളാൽ പുകൾപെറ്റതുമായ മണ്ഡലമാണ് ചെങ്ങന്നൂർ. ശബരിമലയുടെ പ്രധാന പ്രവേശന കവാടം, തന്ത്രി കുടുംബം, വിഗ്രഹ നിർമാണ കേന്ദ്രം, പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ എന്നിവയുടെ ചരിത്രവുമുണ്ട്. ഒരു മുന്നണിയോടും ഒരു പാർട്ടിയോടും സ്ഥിരമായ ഇഷ്ടം ഇല്ലാത്ത മണ്ഡലം കൂടിയാണ്. തുടർച്ചയായി അഞ്ചുതവണ കോൺഗ്രസ് കൈയടക്കിവെച്ച ചരിത്രവുമുണ്ട്.
2016ലാണ് എൽഡിഎഫിന്റെ കൈകളിലെത്തിയത്. തുടർന്ന് മൂന്ന് തെരഞ്ഞെടുപ്പുകളിൽ ഉറച്ച കോട്ടയായി. 1951ൽ കോൺഗ്രസിന്റെ സി.പി. രാമസ്വാമി അയ്യരായിരുന്നു വിജയി. 1991 മുതൽ തുടർച്ചയായി മൂന്നുവട്ടം ശോഭന ജോർജ് വിജയിച്ചു. 2006ലും 2011ലും പി.സി. വിഷ്ണുനാഥ് (കോൺഗ്രസ്) വിജയിച്ചു. 2016ൽ അഡ്വ. കെ.കെ. രാമചന്ദ്രൻ നായരും (സിപിഎം) അദ്ദേഹത്തിന്റെ വേർപാടിനെത്തുടർന്ന് 2018ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാനും വിജയിച്ചു. 2021ൽ സജി ചെറിയാൻ മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ എംഎൽഎയായി, മന്ത്രിയുമായി.
ശബരിമല സ്വർണക്കൊള്ള, യുവതീ പ്രവേശനം, മന്ത്രി സജി ചെറിയാന്‍റെ വിവാദപരമായ പ്രസ്താവനകൾ, സാമുദായിക പ്രീണന നയങ്ങൾ, പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന അസംതൃപ്തി ഉൾപ്പെടെ സർക്കാറിന്‍റെ ഭരണവിരുദ്ധ വികാരവും പ്രാദേശികമായ വിഷയങ്ങളും ഈ തെരഞ്ഞെടുപ്പിൽ ഉയർന്നുവരും. ബ്ലോക്ക് പഞ്ചായത്തിനു പുറമെ എൽഡിഎഫിന് മുളക്കുഴ, വെൺമണി, മാന്നാർ എന്നിവയാണുള്ളത്.
യുഡിഎഫിന് നഗരസഭ കൈവിടാതെ പുലിയൂരിൽ ഭരണത്തിൽ മേൽക്കൈ നേടാനായി. സംവരണമായതിനാൽ ഭൂരിപക്ഷം ലഭിച്ചിട്ടും പാണ്ടനാട്ടിൽ പ്രസിഡൻറ് സ്ഥാനം നഷ്ടപ്പെട്ടു. ചെറിയനാട്ട് നറുക്കെടുപ്പിൽ പ്രസിഡൻറ് സ്ഥാനവും തിരുവൻവണ്ടൂരിലും പാണ്ടനാട്ടിലും വൈസ് പ്രസിഡൻറു പദവികളും വോട്ടെടുപ്പിലൂടെ കരസ്ഥമാക്കി. ബിജെപിക്ക് ബുധനൂരിൽ ഒറ്റക്ക് ഭരണം നേടാനായി. ആലായിൽ നറുക്കെടുപ്പിലൂടെ രണ്ടു സ്ഥാനങ്ങളും തിരുവൻവണ്ടൂരിലും ചെന്നിത്തലയിലും പ്രസിഡൻറ് പദവികളും നേടാനായി.
വികസനപ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ രണ്ടാമത്തെ മണ്ഡലമാണ് ചെങ്ങന്നൂർ. റോഡുകൾ, പാലങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രി അടക്കമുള്ള മേഖലകളിൽ ഏറെ മുന്നിലാണ്. എന്നാൽ, സമ്പൂർണ കുടിവെള്ള പദ്ധതികളിൽ ഇതുവരെ പ്രവർത്തനസജ്ജമായിട്ടില്ല. കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിനായി കെട്ടിടം പൊളിച്ചുനീക്കി ഒരു വർഷം പിന്നിട്ട ശേഷമാണ് കഴിഞ്ഞ മാസം കല്ലിട്ടത്. രാത്രികാലത്തുണ്ടായിരുന്ന വിവിധ സ്ഥലങ്ങളിലേക്കുള്ള സ്റ്റേ സർവിസുകൾ പുനഃസ്ഥാപിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ ഉദ്ഘാടനങ്ങളിൽ പലതും പ്രവൃത്തി പൂർത്തിയാകാതെ നടത്തിയെന്നാണ് പ്രധാന ആക്ഷേപം.
-
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍













Click it and Unblock the Notifications