Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ

തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയപ്പോൾ മുതൽ എല്ലാ മുന്നണികളിലും കലാപക്കൊടിയും ഉയർന്നിരിക്കുകയാണ്. സീറ്റ് ലഭിക്കാത്തതിന് പ്രതികാരമായും നിലപാടുകളിൽ പ്രതിഷേധിച്ചും പാർട്ടി വിടുന്നവരുടെ എണ്ണം കൂടി വരികയാണ്. അമ്പലപ്പുഴയിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സിപിഎം വിട്ട മുൻ മന്ത്രി ജി. സുധാകരന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതിൽ ആലപ്പുഴയിലെ പ്രാദേശിക കോൺഗ്രസ് ഘടകത്തിൽ അതൃപ്തി രൂക്ഷമായി. സുധാകരന് പിന്തുണ നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ആലപ്പുഴയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ എം.ജെ. ജോബ് പാർട്ടിയിൽനിന്ന് രാജിവെച്ചു. നാല് പതിറ്റാണ്ടോളം കോൺഗ്രസ് നേതാക്കളെ വേട്ടയാടാൻ നേതൃത്വം നൽകിയ ആളാണ് സുധാകരനെന്നും സ്ഥാനാർഥി നിർണയത്തിൽ പാർട്ടിയും മുന്നണിയും മര്യാദ കാണിക്കണമെന്നും പറഞ്ഞാണ് ജോബ് പാർട്ടി വിട്ടത്. കുട്ടനാട് പോലുള്ള സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകരെ രാഷ്ട്രീയപ്രവർത്തനം നടത്താൻപോലും സമ്മതിക്കാത്ത സിപിഎം നേതാവായിരുന്നു സുധാകരൻ. ഇക്കാലത്തോളം കോൺഗ്രസിനോട് ചെയ്തതിനെല്ലാം ജി. സുധാകരൻ മാപ്പ് പറയുമോയെന്നും എം.ജെ. ജോബ് ചോദിക്കുന്നു.

എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ അമ്പലപ്പുഴയിൽ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമായിരുന്നുവെന്നും ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള ഇടങ്ങളിൽ വിജയിക്കാൻ സാധിച്ചിരുന്നുവെന്നും എം.ജെ. ജോബ് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ജയിക്കാൻ സാധ്യതയുള്ള ഒരു സീറ്റ് എന്തിനാണ് ജി. സുധാകരന് താലത്തിൽ വെച്ച് നൽകുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. നിലവിൽ മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും, എം.ജെ. ജോബ് ബിജെപിയിൽ ചേരാനാണ് സാധ്യത കൂടുതൽ എന്നാണ് സൂചന. കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രനും പാർട്ടി വിട്ട് പോയത് ബിജെപിയിലേക്കാണ്. കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാൻ ആയിരുന്നു തൊടിയൂർ രാമചന്ദ്രൻ. കാർഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാർ, കോവളം സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗം എൻ എ റഷീദ് എന്നിവരും ബിജെപിയിൽ ചേർന്നു. സിപിഐ വിട്ട് കോൺഗ്രസിൽ ചേക്കേറാൻ ശ്രമിച്ച നാട്ടിക എംഎൽഎ സി.സി. മുകുന്ദനും, ആ ശ്രമം പരാജയപ്പെട്ടതോടെ ചെന്നെത്തിയത് ബിജെപിയിലാണ്.

Kerala Assembly Election 2026

ആലപ്പുഴയിൽ ജി. സുധാകരനിൽ നിന്ന് നേരിട്ടതിന് സമാനമായ പ്രതിസന്ധിയാണ് കണ്ണൂരിൽ മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദനിൽ നിന്നും സിപിഎം നേരിടുന്നത്. തളിപ്പറമ്പ് മണ്ഡലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയ തീരുമാനമാണ് കണ്ണൂരിൽ പാർട്ടിക്കുള്ളിൽ വൻ പൊട്ടിത്തെറിക്ക് കാരണമാകുന്നത്. മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടു. നിലവിൽ ഹാൻഡ്‌വീവ് ചെയർമാനായ ഗോവിന്ദൻ വിമതനായി മത്സരിക്കാൻ സാധ്യത തെളിയുന്നുണ്ട്. ഈ സാഹചര്യം കോൺഗ്രസ് സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. തളിപ്പറമ്പിൽ കഴിഞ്ഞ തവണ മത്സരിച്ച വി.പി. അബ്ദുൾ റഷീദിനെ ആദ്യം തീരുമാനിച്ചെങ്കിലും പുതിയ സാഹചര്യത്തിൽ ടി.കെ. ഗോവിന്ദൻ മത്സരിച്ചാൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്താതെ അദ്ദേഹത്തെ പിന്തുണച്ചേക്കുമെന്നും സൂചനയുണ്ട്‌.

നേരത്തെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരേ കമ്മിറ്റിയിൽ എതിർപ്പ് അറിയിച്ച നേതാവാണ് ഗോവിന്ദൻ. ഇക്കഴിഞ്ഞ ദിവസങ്ങളിലെ യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നുമില്ല. പ്രചാരണം ആരംഭിച്ചെങ്കിലും പ്രവാസി വ്യവസായി ആന്തൂരിലെ സാജന്റെ ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങൾ ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ വിവാദത്തിലാക്കുകയാണ്. എം.വി ഗോവിന്ദൻ മത്സരിക്കാത്ത സാഹചര്യത്തിൽ ഭാര്യയെ പകരം സ്ഥാനാർഥിയാക്കി എന്ന ആക്ഷേപമാണ് പാർട്ടി അണികളിൽ നിന്ന് ഉയരുന്നത്‌. പാർട്ടിയുടെ കോട്ടയായ മണ്ഡലത്തിൽ ഇത്തരത്തിൽ വിവാദങ്ങളുണ്ടാകുന്നത് സിപിഎമ്മിന് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല.

കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ​ഗോവിന്ദൻ പാർട്ടി വിട്ടു
ചാലക്കുടി മണ്ഡലത്തിൽ കോൺഗ്രസിന് തിരിച്ചടിയായി എൽഡിഎഫിന്‍റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമുണ്ടായി. കോൺഗ്രസ് കൗൺസിലറായ ബിജു ചിറയത്ത് ആണ് ചാലക്കുടിയിൽ ഇടത് സ്ഥാനാർഥി ആകുക. കോൺഗ്രസ് നേതാവും നിലവിലെ മുനിസിപ്പൽ കൗൺസിലറുമായ ബിജു എസ്. ചിറയത്ത് എൽഡിഎഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) വിഭാഗത്തിന് അനുവദിച്ച സീറ്റിലാണ് മത്സരിക്കുക. ഈ നീക്കത്തിൽ കേരള കോൺഗ്രസ് എം തൃശൂർ ജില്ലാ നേതൃത്വത്തിന്റെ കടുത്ത എതിർപ്പുണ്ട്. പക്ഷേ, ഇത് മറികടന്നാണ് ബിജു ചിറയത്തിനെ സ്ഥാനാർത്ഥിയാക്കുന്നത്.

കഴിഞ്ഞ 25 വർഷമായി ചാലക്കുടിയിൽ കോൺഗ്രസ് കൗൺസിലറാണ് ബിജു ചിറയത്ത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ചാലക്കുടി നഗരസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ച കൗൺസിലറായ ബിജു ഇടത് പാളയത്തിലേക്ക് പോകുന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ജനകീയനായ കൗൺസിലർ എന്ന നിലയിൽ ബിജുവിനെ രംഗത്തിറക്കുന്നതിലൂടെ ചാലക്കുടി തിരിച്ചുപിടിക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്.

കൊടുങ്ങല്ലൂർ സീറ്റ് വേണമെന്ന് ട്വന്റി ട്വന്റിയും ബിഡിജെഎസും ആവശ്യപ്പെട്ടതോടെ എൻഡിഎയിലും പൊട്ടിത്തെറിയുണ്ടായിരിക്കുകയാണ്. കൊടുങ്ങല്ലൂരിൽ ബി. ഗോപാലകൃഷ്ണൻ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ചിരുന്നതിനാൽ ഇതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. ബി. ഗോപാലകൃഷ്ണനായി ചുവരെഴുത്ത് പ്രചാരണവും തുടങ്ങിയിരുന്നു. ഇതിനിടയിലാണ് സീറ്റിനായി ഘടകകക്ഷികൾ രം​ഗത്തെത്തിയത്. അതേസമയം, ഗോപാലകൃഷ്ണനായി തുടങ്ങിയ ചുമരെഴുത്തുകൾ നിർത്തിവെച്ചിട്ടുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+