വോട്ട് ചെയ്യാന്‍ പോകുന്നോ? മൊബൈല്‍ വീട്ടില്‍ വച്ചേക്ക്, ഈ രേഖ സൂക്ഷിക്കണം, വോട്ടര്‍മാര്‍ ചെയ്യേണ്ടത്
ഏപ്രില്‍ 9 വ്യാഴാഴ്ചയാണ് കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. ബിഎല്‍ഒ വോട്ടേഴ്സ് സ്ലിപ്പ് ഇതിനകം വീട്ടില്‍ എത്തിച്ചിരിക്കും. സ്ലിപ്പിന് പുറമെ 12 തിരിച്ചറിയല്‍ രേഖയില്‍ ഏതെങ്കിലും ഒന്ന് കൈവശമുണ്ടാകണം. പോളിങ് ബൂത്തില്‍ ആദ്യമെത്തുന്നവര്‍ ആദ്യം എന്ന രീതിയില്‍ ക്യൂ പാലിച്ചാണ് വോട്ട് ചെയ്യേണ്ടത്.
പ്രായം കൂടിയവര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും ക്യൂ നില്ക്കുന്നതില് ഇളവുണ്ടാകും. പോളിങ് ബൂത്തില്‍ കയറിയാല്‍ ആദ്യം വോട്ടേഴ്സ് സ്ലിപ്പിലെ നമ്പര്‍ പരിശോധിച്ച് പേര് വിളിച്ചു പറയും. തിരിച്ചറിയല്‍ രേഖ പരിശോധിക്കുകയും ചെയ്യും. ഓരോ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഈ സമയം വോട്ടരെ നിരീക്ഷിക്കും. ശരിയായ വോട്ടറാണ് എന്ന് ഉറപ്പ് വരുത്തും.

രണ്ടാമത്തെ ഉദ്യോഗസ്ഥന്റെ മുന്നിലെത്തുമ്പോള്‍ ഇടതുകൈയ്യുടെ ചൂണ്ടുവിരലില്‍ മഷി പുരട്ടും. ശേഷം വോട്ടേഴ്സ് രജിസ്റ്ററില്‍ അടയാളപ്പെടുത്തും. വോട്ടര്‍ രജിസ്റ്ററില്‍ ഒപ്പിടണം. വോട്ടിങ് മെഷീന്റെ ചുമതലയുള്ള ഓഫീസര്‍ ഈ വേളയില്‍ കണ്ട്രോള് യൂണിറ്റിലെ ബട്ടന് അമര്‍ത്തും. ഈ വേളയില്‍ വോട്ടര്‍ക്ക് കൗണ്ടറില്‍ കയറി ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്താം. ബീപ് ശബ്ദം കേട്ടാല്‍ പുറത്തിറങ്ങാം.
വോട്ട് രേഖപ്പെടുത്തിയ ഉടനെ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും സീരിയല്‍ നമ്പറും ഈ വേളയില്‍ വിവിപാറ്റ് യന്ത്രത്തില്‍ നിന്ന് പുറത്തുവരും. ഏതാനും നിമിഷം മാത്രമാണ് ഇത് കാണാന്‍ സാധിക്കുക. താന്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയല്ലേ വോട്ട് ചെയ്തത് എന്ന് ഇതില്‍ നിന്ന് ഉറപ്പിക്കാം. വിവിപാറ്റില്‍ ഈ സ്ലിപ്പ് കണ്ടില്ലെങ്കില്‍ പ്രിസൈഡിങ് ഓഫീസറെ അറിയിക്കണം.
വോട്ടര്‍ കൈവശം കരുതേണ്ട രേഖ
വൈകീട്ട് ആറ് മണി വരെയാണ് പോളിങ്. ഈ വേളയില്‍ ക്യൂവില്‍ എത്തിയവര്‍ക്കെല്ലാം വോട്ട് ചെയ്യാം. ആറ് മണി കഴിഞ്ഞ് വരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ഫോട്ടോ പതിച്ച സര്‍ക്കാര്‍-സ്വകാര്യ കമ്പനി ഐഡി കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജനസംഖ്യയുമായി ബന്ധപ്പെട്ട സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി കാര്‍ഡ്, സര്‍ക്കാര്‍ നല്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, പെന്ഷന് രേഖ, മറ്റു ഔദ്യോഗിക തിരിച്ചറയല്‍ രേഖ എന്നിവയെല്ലാം ഉപയോഗിക്കാം. ഏത് രേഖയാണെങ്കിലും ഫോട്ടോ പതിച്ചതാകണം.
മൊബൈല്‍ വീട്ടില്‍ വച്ചേക്ക്
വോട്ട് ചെയ്യാന്‍ വരുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. വാഹനത്തില്‍ വരുന്നവര്‍ ഫോണ്‍ വാഹനത്തില്‍ വച്ച് പുറത്തിറങ്ങുന്നത് നന്നാകും. പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ഓണ്‍ ആയിരിക്കരുത്. മൊബൈലുമായി വരുന്നവര്‍ ഓഫ് ചെയ്ത് ഫോണ്‍ കീപ്പിങ് പൗച്ചില്‍ ഏല്‍പ്പിച്ച് വോളണ്ടിയര്‍മാരില്‍ നിന്ന് ടോക്കണ്‍ വാങ്ങണം.
വോട്ട് രേഖപ്പെടുത്തി മടങ്ങുമ്പോള്‍ ടോക്കണ്‍ നല്കി മൊബൈല്‍ ഫോണ്‍ കൈപ്പറ്റാം. ഈ വേളയില്‍ മറ്റു വോട്ടര്‍മാരുടെ മൊബൈലും ഇവിടെ സൂക്ഷിക്കാന്‍ സാധ്യതയുണ്ട്. മൊബൈല്‍ മാറിപ്പോകുന്നതിനോ സ്ക്രീന്‍ കേടാകുന്നതിനോ സാധ്യത വരാം. അതുകൊണ്ടുതന്നെ ഏറ്റവും ഉചിതം വോട്ട് ചെയ്യാന്‍ വരുമ്പോള്‍ ഫോണ്‍ വീട്ടില്‍ വയ്ക്കുന്നതാണ്.
-
പിന്തുടരുന്നത് ക്രിമിനലുകൾ; വീഡിയോ ചിത്രീകരിച്ചവർക്കെതിരെ ആരോപണങ്ങളുമായി ശോഭ സുരേന്ദ്രൻ! -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
'പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ കഴിയുന്നതല്ല'; ശോഭ സുരേന്ദ്രനോട് രാഹുൽ മാങ്കൂട്ടത്തിൽ -
സ്വ‘തന്ത്ര’ നേട്ടങ്ങളിൽ കണ്ണുംനട്ട്- ഇടത് വിമതരിൽ യുഡിഎഫിന് പ്രതീക്ഷ, 12ൽ എത്രയെന്ന് നോക്കി എൽഡിഎഫ് -
2018ലെ പ്രളയം വീണ്ടും! തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിവാദം- ദുരന്തം മനുഷ്യനിർമിതമോ? ശബ്ദരേഖ എഐ നിർമിതമോ? -
അമിത് ഷായുടെ വസതിയിലെ കൂടിക്കാഴ്ച ഏത് ഡീൽ ഉറപ്പിക്കാൻ? പിണറായിയോട് 10 ചോദ്യങ്ങളുമായി കെസി -
എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് റിപ്പോര്‍ട്ടര്‍ ടിവി പ്രീപോള്‍ സര്‍വേ; യുഡിഎഫിന് പരമാവധി 71 സീറ്റ്! -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
70 ലക്ഷം രൂപ വരെ കണക്കിൽ പെടുത്തിയില്ല.മിനുട്സ് ബുക്ക് മധുസൂദനൻ ഒളിച്ചുകടത്തി'; വി കുഞ്ഞികൃഷ്ണൻ -
യുഡിഎഫ് ഭരണം പിടിക്കും; 85 സീറ്റ് വരെ കിട്ടും, മുഖ്യമന്ത്രി രമേശ് ചെന്നിത്തല- സര്‍വെ ഫലം -
വോട്ടർ ഐഡി കാർഡ് എളുപ്പത്തിൽ വീട്ടിൽ കിട്ടും, ഓൺലൈനായി ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ? -
കൊട്ടിക്കയറിയ ആവേശം, നാടും നഗരവും ഇളക്കിയ ആഘോഷം; പരസ്യ പ്രചാരണം അവസാനിച്ചു, ഇനി നിശബ്ദം -
സതീശന് വനവാസത്തിന് പോകണോയെന്ന് ചോദ്യം; വാക്ക് പാലിക്കണമല്ലോയെന്ന് കെ സുധാകരൻ -
'പിണറായി രേവന്തിന് നൽകിയ മറുപടിയിൽ തെറ്റില്ല, ബഹുമാനം കൊടുത്താലേ തിരിച്ചുകിട്ടൂ'; സന്തോഷ് പണ്ഡിറ്റ് -
'വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കി, ലൈഫ് വഴി 5 ലക്ഷം വീടുകൾ'; പ്രോഗ്രസ് കാർഡുമായി മുഖ്യമന്ത്രി












Click it and Unblock the Notifications