കോട്ടകള്‍ തകര്‍ത്തവര്‍; മണ്ഡലം നിലനിര്‍ത്തിയവര്‍: 2021-ലെ പൊന്നുംവിലയുള്ള സ്വതന്ത്രര്‍
കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇടം പിടിച്ച ശ്രദ്ധേയമായ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു 2021-ലേത്. ജനങ്ങള്‍ എല്‍ഡിഎഫിന് തുടര്‍ഭരണം നല്കിയ അന്നത്തെ തിരഞ്ഞെടുപ്പില്‍ ആറ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗിക ചിഹ്നത്തിലല്ലാതെ സ്വതന്ത്രരായിട്ടാണ് മത്സരിച്ചതെങ്കിലും എല്‍ഡിഎഫ് പിന്തുണയോടെയാണ് അഞ്ചു പേര് നിയമസഭയില്‍ എത്തിയത് എന്നത് ശ്രദ്ധേയമാണ്.
സിപിഎമ്മിന്റെ പിന്തുണയോടെ മത്സരിക്കാന്‍ ഇറങ്ങിയ ഒന്‍പത് സ്ഥാനാര്‍ത്ഥികല്‍ അഞ്ചു പേരാണ് അന്ന് വിജയിച്ചത്. 2021-ല്‍ കെടി ജലീല്‍, വി. അബ്ദുറഹിമാന്, പിവി അന്‍വര്‍, പിടിഎ റഹീം, ഡോ. സുജിത്ത് വിജയന് പിള്ള, മാണി സി കാപ്പന് എന്നിവരാണ് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചവര്‍. ഇതില്‍ മാണി സി കാപ്പന് മാത്രമാണ് യുഡിഎഫ് പിന്തുണയോടെ നിയമസഭയില്‍ എത്തിയത്. 2021-ല്‍ സ്വതന്ത്രരായി വിജയിച്ച പ്രമുഖരുടെ ഭൂരിപക്ഷം നോക്കാം:

കെടി ജലീല്‍
മലപ്പുറം തവനൂര്‍ മണ്ഡലത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ മുന്‍ മന്ത്രി കെടി ജലീല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് തന്റെ സീറ്റ് നിലനിര്‍ത്തിയത്. തവനൂരില്‍ നിന്ന് കെടി ജലീല്‍ ഇത് മൂന്നാം തവണയാണ് സ്വതന്ത്ര ചിന്തത്തില് മത്സരിച്ചു വിജയിക്കുന്നത്. സന്നദ്ധ സംഘടന പ്രവര്‍ത്തകനും യുഡിഎഫ് സ്ഥാനാര്‍ത്ഥിവുമായ ഫിറോസ് കുന്നംപറമ്പീലിനെ തോല്‍പ്പിച്ചാണ് കെടി ജലീല്‍ നിയമസഭയില്‍ എത്തിയത്. 2564 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജലീല്‍ ജയിച്ചത്.
വി. അബ്ദുറഹിമാന്
മലപ്പുറം താനൂര്‍ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ വി. അബ്ദുറഹിമാന് കടുത്ത മത്സരത്തിനൊടുവിലാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ 985 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2021-ല്‍ വി. അബ്ദുറഹിമാന് പരാജയപ്പെടുത്തിയത്.
പിവി അന്‍വര്‍
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും പിവി അന്‍വര്‍ തുടര്‍ച്ചയായ രണ്ടാം തവണയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയം നേടി. അന്ന് നിലമ്പൂരിലെ സിറ്റിങ് എംഎല്‍എയായിരുന്ന പിവി അന്‍വര്‍ 2700 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിന്റെ വിവി പ്രകാശിനെയാണ് അന്‍വര്‍ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ഫലം അറിയുന്നതിന് രണ്ടു ദിവസം മുന്‍പ് വിവി പ്രകാശ് അന്തരിച്ചു. മണ്ഡലത്തെ സംബന്ധിച്ച് ഈ മരണം അപ്രതീക്ഷിതമായ ആഘാതമായി.
പിടിഎ റഹീം
കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തില്‍ പിടിഎ. റഹീം ആണ് സ്വതന്ത്രനായി നിന്ന് വിജയിച്ച മറ്റൊരു പ്രമുഖന്. ഇത് മൂന്നാമത്തെ തവണയാണ് പിടിഎ റഹീം സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുന്നത്. 10276 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വിജയം. യുഡിഎഫിന്റെ ദിനേശ് പെരുമണ്ണയെയാണ് പരാജയപ്പെടുത്തിയത്.
സുജിത്ത് വിജയന് പിള്ള
കൊല്ലം ജില്ലയിലെ ചവറ മണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സുജിത്ത് വിജയന് പിള്ളയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എംഎല്‍എ ആയിരിക്കെ മരണപ്പെട്ട വിജയന് പിള്ളയുടെ മകനാണ് സുജിത്ത് വിജയന് പിള്ള. യുഡിഎഫിന്റെ ഷിബു ബേബി ജോണിനെയാണ് പരാജയപ്പെടുത്തിയത്. 1096 വോട്ടായിരുന്നു ഭൂരിപക്ഷം.
മാണി സി കാപ്പന്
പാലായില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പനാണ് സ്വതന്ത്രനായി മത്സരിച്ച മറ്റൊരു സ്ഥാനാര്‍ത്ഥി. യുഡിഎഫ് പിന്തുണയോടു കൂടിയാണ് ഇദ്ദേഹം മത്സരിച്ചത്. അന്ന് 15378 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാലായിലെ അതികായനായ ജോസ് കെ മാണിയെയാണ് മാണി സി കാപ്പന് പരാജയപ്പെടുത്തിയത്.
ഈ ആറ് നേതാക്കളും സ്വന്തം നിലയിലുള്ള ജനസ്വാധീനവും ഇടത് മുന്നണിയുടെ ശക്തമായ പിന്തുണയും മുന്‍നിര്‍ത്തിയാണ് നിയമസഭയിലെത്തിയത്. ഇവര്‍ക്ക് പുറമെ ഔദ്യോഗിക മുന്നണികളുടെ പിന്തുണയില്ലാതെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാരും ആ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നില്ല.
-
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം












Click it and Unblock the Notifications