സംവരണ മണ്ഡലങ്ങൾ ഇക്കുറി ആർക്കൊപ്പം? കൈപ്പിടിയിലാക്കാൻ തുനിഞ്ഞിറങ്ങി മുന്നണികൾ

കേരളത്തിലെ ആകെയുള്ള 140 മണ്ഡലങ്ങളിൽ 16 സീറ്റുകൾ പട്ടികജാതി (എസ് സി), പട്ടികവർഗ്ഗ (എസ് ടി) വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതിൽ 14 സീറ്റുകളാണ് എസ് സി വിഭാഗങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നത്. 2 സീറ്റുകൾ എസ് ടി വിഭാഗത്തിനും.

സംവരണ മണ്ഡലങ്ങൾ കൈപ്പിടിയിലാക്കുകയെന്നത് മൂന്ന് മുന്നണികളെ സംബന്ധിച്ചും പ്രധാനമാണ്. അതുകൊണ്ട് തന്നെ ഈ സീറ്റുകൾ കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾ പാർട്ടികൾ ശക്തമാക്കിയിട്ടുണ്ട്. 2011 ,2016 , 2021 വർഷങ്ങളിലെല്ലാം സംവരണ മണ്ഡലങ്ങളിൽ വ്യക്തമായ മുന്നേറ്റം നേടാണ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 140-ൽ 99 എന്ന വിജയസംഖ്യ നേടാൻ മുന്നണിയെ സഹായിച്ചതും ഇവിടുത്തെ വിജയങ്ങൾ ആണ്. 2016 ൽ എൽഡിഎഫിനെ 90 കടത്തിയതിലും ഈ മണ്ഡലങ്ങൾക്ക് നിർണായക പങ്കുണ്ട്.

eservedseats2-

വയനാട്ടിലാണ് രണ്ട് എസ് ടി മണ്ഡലങ്ങൾ വരുന്നത്, മാനന്തവാടിയും സുൽത്താൻ ബത്തേരിയും. ഇതിൽ
മാനന്തവാടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഒ ആർ കേളുവാണ് വിജയിച്ചത്. ഐസി ബാലകൃഷ്ണനിലൂടെ ബത്തേരി യു.ഡി.എഫ് നേടി. .

ബാലുശ്ശേരി, വണ്ടൂർ, തരൂർ, ചേലക്കര, നാട്ടിക, കുന്നത്തുനാട്, ദേവികുളം, വൈക്കം, മാവേലിക്കര, കുന്നത്തൂർ, അടൂർ, ചിറയിൻകീഴ്,ആറ്റിങ്ങൽ, കോങ്ങാട് എന്നിവയാണ് കേരളത്തിലെ പട്ടികജാതി മണ്ഡലങ്ങൾ. ഇവിടങ്ങളിലെ കഴിഞ്ഞ തവണത്തെ ഫലം ഇങ്ങനെ

1. ബാലുശ്ശേരി

വിജയി: കെ.എം. സച്ചിൻദേവ് (എൽഡിഎഫ് - സിപിഐ(എം)) - 91,839 വോട്ടുകൾ

യുഡിഎഫ്: ധർമ്മജൻ ബോൾഗാട്ടി (ഐഎൻസി) - 71,467

എൻഡിഎ: ലിബിൻ രാജ് (ബിജെപി) - 16,490

വണ്ടൂർ

വിജയി: എ.പി. അനിൽകുമാർ (യുഡിഎഫ് - ഐഎൻസി) - 87,415

എൽഡിഎഫ്: പി. മിഥുൻ (സിപിഐ(എം)) - 71,852

എൻഡിഎ: ഡോ. പി.സി. വിജയൻ (ബിജെപി) - 7,057

ചേലക്കര

വിജയി: കെ. രാധാകൃഷ്ണൻ (എൽഡിഎഫ് - സിപിഐ(എം)) - 83,415

യുഡിഎഫ്: സി.സി. ശ്രീകുമാർ (ഐഎൻസി) - 44,015

എൻഡിഎ: ഷാജുമോൻ വട്ടേക്കാട് (ബിജെപി) - 24,045

തരൂർ

വിജയി: പി.പി. സുമോദ് (എൽഡിഎഫ് - സിപിഐ(എം)) - 3,415

യുഡിഎഫ്: കെ.എ. ഷീബ (ഐഎൻസി) - 44,015

എൻഡിഎ: ജയപ്രകാശ് കെ.പി (ബിജെപി) - 43,213

നാട്ടിക

വിജയി: സി.സി. മുകുന്ദൻ (എൽഡിഎഫ് - സിപിഐ) - 72,930+

യുഡിഎഫ്: അഡ്വ. സുനിൽ ലാലൂർ (ഐഎൻസി) - 44,499

എൻഡിഎ: ലോചനൻ അമ്പാട്ട് (ബിജെപി) - 33,716

കുന്നത്തുനാട്

വിജയി: പി.വി. ശ്രീനിജിൻ (എൽഡിഎഫ് - സിപിഐ(എം)) - 51,180

യുഡിഎഫ്: വി.പി. സജീന്ദ്രൻ (ഐഎൻസി) - 48,463

എൻഡിഎ: ഡോ. സുജിത് പി. സുരേന്ദ്രൻ (ബിജെപി) - 41,890

ദേവികുളം

വിജയി: എ. രാജ (എൽഡിഎഫ് - സിപിഐ(എം)) - 59,049

യുഡിഎഫ്: ഡി. കുമാർ (ഐഎൻസി) - 51,201

എൻഡിഎ: എസ്. ഗണേശൻ (ബിജെപി) - 4,717

വൈക്കം

വിജയി: സി.കെ. ആശ (എൽഡിഎഫ് - സിപിഐ) - 71,388

യുഡിഎഫ്: പി.ആർ. സോന (ഐഎൻസി) - 42,266

എൻഡിഎ: അജിത സാബു (ബിഡിജെഎസ്) - 12,000

മാവേലിക്കര

വിജയി: എം.എസ്. അരുൺകുമാർ (എൽഡിഎഫ് - സിപിഐ(എം)) - 71,743

യുഡിഎഫ്: കെ.കെ. ഷാജു (ഐഎൻസി) - 47,026

എൻഡിഎ: കെ. സഞ്ജു (ബിജെപി) - 30,955

അടൂർ

വിജയി: ചിറ്റയം ഗോപകുമാർ (എൽഡിഎഫ് - സിപിഐ) - 66,569

യുഡിഎഫ്: എം.ജി. കണ്ണൻ (ഐഎൻസി) - 63,650

എൻഡിഎ: പന്തളം പ്രതാപൻ (ബിജെപി) - 23,980

കുന്നത്തൂർ

വിജയി: കോവൂർ കുഞ്ഞുമോൻ (എൽഡിഎഫ് - ആർഎസ്പി) - 69,436+

യുഡിഎഫ്: ഉല്ലാസ് കോവൂർ (ഐഎൻസി) - 66,646

എൻഡിഎ: റെജി പ്രസാദ് (ബിജെപി) - 21,760

ചിറയിൻകീഴ്

വിജയി: വി. ശശി (എൽഡിഎഫ് - സിപിഐ) - 62,634

യുഡിഎഫ്: ബി.എസ്. അനൂപ് (ഐഎൻസി) - 48,617

എൻഡിഎ: ജി.എസ്. ആശാവാഥ് (ബിജെപി) - 30,986

കോങ്ങാട്

വിജയി: കെ. ശാന്തകുമാരി (എൽഡിഎഫ് - സിപിഐ(എം)) - 67,881

യുഡിഎഫ്: യു.സി. രാമൻ (ഐയുഎംഎൽ) - 40,662

എൻഡിഎ: എം. സുരേഷ് ബാബു (ബിജെപി) - 27,661

ആറ്റിങ്ങൽ

വിജയി: ഒ.എസ്. അംബിക (എൽഡിഎഫ് - സിപിഐ(എം)) - 69,898

എൻഡിഎ: പി. സുധീർ (ബിജെപി) - 38,262

യുഡിഎഫ്: എ. ശ്രീധരൻ (ആർഎസ്പി) - 36,938

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+