യുഡിഎഫിന് 100 സീറ്റ് വരെ, എൽഡിഎഫ് തകരും, ബിജെപി നിലം തൊടില്ല, ചെറിയാൻ ഫിലിപ്പിന്റെ പ്രവചനം ഇങ്ങനെ
നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം ഉറപ്പിച്ചിരിക്കുന്ന ഇടതുപക്ഷത്തിനേറ്റ ഇരുട്ടടിയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവി. ഗ്രാമപഞ്ചായത്തുകൾ മുതൽ കോർപ്പറേഷനുകൾ വരെ എല്ലായിടത്തും ഇടതുപക്ഷത്തിന് തിരിച്ചടിയേറ്റു. യുഡിഎഫിനാകട്ടെ അവർ പോലും പ്രതീക്ഷിക്കാത്ത വിജയം ആണ് ലഭിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ? വിഡി സതീശനാണോ പിണറായി വിജയൻ ആണോ സർക്കാരുണ്ടാക്കുക? തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടം ആവർത്തിക്കാൻ ബിജെപിക്ക് സാധിക്കുമോ? ചെറിയാൻ ഫിലിപ്പ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെയാണ്:
''തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രതിഫലനം നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകും. ചരിത്രം നോക്കുമ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം.യുഡി എഫിന് ഒരിക്കലും മുന്നോട്ട് വരാന്‍ സാധിക്കാറില്ല. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് മുന്‍തൂക്കം ലഭിക്കാറുളളത്.

5 വര്‍ഷം കഴിയുമ്പോള്‍ ഭരണം മാറുക എന്നത് മാറി. പിണറായി സര്‍ക്കാര്‍ തിരിച്ച് വന്നു. കേരളത്തിലെ ഒരു പ്രതിഭാസം സര്‍ക്കാര്‍ 5 വര്‍ഷം കഴിയുമ്പോള്‍ മാറുക എന്നതാണ്. ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാന വിഷയങ്ങള്‍ വന്നിട്ടുണ്ടെങ്കിലും പ്രാദേശിക വിഷയങ്ങള്‍ തന്നെയാണ് പ്രധാനമായത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം ആണ് കോണ്‍ഗ്രസിന് ലഭിച്ചത്. 45 ശതമാനം വോട്ട് കിട്ടി. സിപിഎം 33 ശതമാനത്തിലേക്ക് പോയി. ബിജെപിക്ക് അത്ഭുതകരമായ വളര്‍ച്ചയുണ്ടായി. പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലം തദ്ദേശ തിരഞ്ഞെടുപ്പിനോട് ചേര്‍ത്ത് പറയാനാകില്ല.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്നും കരകയറി എന്നാണ് സിപിഎം ഇപ്പോള്‍ പറയുന്നത്. അവര്‍ പരാജയം അംഗീകരിക്കാന്‍ തയ്യാറല്ല. തുടര്‍ഭരണം കിട്ടിയപ്പോള്‍ സമനില തെറ്റി. പരാജയം വന്നപ്പോഴും സമനില തെറ്റി. മൂന്നാമതും അധികാരത്തില്‍ വരും എന്നാണ് പറയുന്നത്. കേരളയാത്ര നടത്താന്‍ പോകുന്നു എന്നാണ് പറയുന്നത്. അത് കൊണ്ട് ഒരു കാര്യവും ഇല്ല.
പറ്റിയ പിഴവുകള്‍ വിലയിരുത്തി ജനങ്ങളോട് പറയുകയാണ് വേണ്ടത്. അല്ലാതെ വീട് സന്ദര്‍ശനം നടത്തിയിട്ട് കാര്യമില്ല. പരാജയം സമ്മതിക്കാനുളള മാന്യത സിപിഎം കാണിക്കണം. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിച്ചത് 110 മണ്ഡലങ്ങളിലാണ്. പത്തില്‍ താഴെ സ്ഥലങ്ങളിലാണ് ബിജെപിക്ക് മുന്നേറ്റം ഉണ്ടായത്.
എന്ന് കരുതി ആ മുന്നേറ്റം ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഉണ്ടാകും എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ മണ്ടന്മാരാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രകാരം 82 സീറ്റുകളിലാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം ഉളളത്. 2 സീറ്റുകളിലാണ് ബിജെപിക്ക് മുന്‍തൂക്കം. അത് വട്ടിയൂര്‍ക്കാവും നേമവും ആണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് ബിജെപി താഴേക്ക് പോയി. 19 ശതമാനം വോട്ട് ഉണ്ടായിരുന്നത് കുറഞ്ഞു. കോണ്‍ഗ്രസിനും കുറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടില്ല. ബിജെപി ഒരിടത്തും ജയിക്കുമെന്ന് പറയാന്‍ സാധിക്കില്ല. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ തമ്മിലുളള മത്സരം തന്നെയാണ് നടക്കുക. ബിജെപി ഒരു ഫാക്ടര്‍ ആകില്ല.
ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് 40 സീറ്റുകളാണ് എല്‍ഡിഎഫിന് കിട്ടാന്‍ സാധ്യത. കോണ്‍ഗ്രസിന് 60 സീറ്റുകള്‍ ഉറപ്പാണ്. ബാക്കിയുളള 40 സീറ്റുകളും യുഡിഎഫിന് കിട്ടാനുളള സാധ്യത ഉണ്ട്. ചിലപ്പോള്‍ കുറയാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ സമവാക്യങ്ങള്‍ മാറും. ശക്തമായ മത്സരം ഉണ്ടാകുമെന്ന് അറിഞ്ഞ് കൊണ്ടാണ് കോണ്‍ഗ്രസ് തയ്യാറാകുന്നത്. 60 സീറ്റ് കോണ്‍ഗ്രസിന് ഉറപ്പാണ്, അത് 100 വരെയാകാം''.
-
കോൺഗ്രസുമായി വടംവലി തുടരുന്നു; പി സി തോമസിനായി പൂഞ്ഞാർ നോട്ടമിട്ട് ജോസഫ് വിഭാഗം -
‘ആ പാലം’ ഇങ്ങോട്ടു വേണ്ട; ജി സുധാകരൻ ഇടഞ്ഞുതന്നെ, മഞ്ഞുരുക്കാൻ ചെല്ലാതെ പിണറായി -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മോൻ വന്നാൽ മോൻസ് ഇടയുമോ? കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ തലമുറമാറ്റത്തിൽ ആശങ്ക വേണ്ടെന്ന് നേതൃത്വം -
തൃശൂർ സിപിഐയിൽ ഭിന്നത; യുഡിഎഫ് സ്വതന്ത്രനാവുമോ സിസി മുകുന്ദൻ? ഗീത ഗോപിക്കെതിരെ വിമർശനം -
തൊടുപുഴയില്‍ മകനോ? മനസ് തുറക്കാതെ പിജെ ജോസഫ്, മാറിനില്‍ക്കരുതെന്ന് പാര്ട്ടിക്കാര് -
'കോട്ട'യം നിലനിർത്താൻ തിരുവഞ്ചൂർ, 'റെഡ് ഫോർട്ട്' ആക്കാൻ എൽഡിഎഫ് -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം












Click it and Unblock the Notifications