Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം പോളിംഗ് ബൂത്തില്‍; തുടര്‍ഭരണമുറപ്പിച്ച് എല്‍ഡിഎഫ്, ഭരണമാറ്റത്തിന് യുഡിഎഫ്, കരുത്തുകാട്ടാന്‍ എന്‍ഡിഎ

തിരുവനന്തപുരം: 16-ാം നിയമസഭയിലേക്ക് ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറ് മണി വരെയാണ് പോളിംഗ് സമയം. മേയ് നാലിനാണ് വോട്ടെണ്ണല്‍. 140 മണ്ഡലങ്ങളിലെ 27196936 വോട്ടര്‍മാരാണ് സംസ്ഥാനത്തിന്റെ ഭാവി തീരുമാനിക്കുക. 30495 പോളിംഗ് ബൂത്തുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഒരു ബൂത്തില്‍ പരമാവധി 1200 വോട്ടര്‍മാര്‍ വോട്ട് ചെയ്യും.

സംസ്ഥാനത്ത് 2016 മുതല്‍ അധികാരത്തിലുള്ള എല്‍ഡിഎഫ് വീണ്ടുമൊരു ഭരണത്തുടര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. വികസനവും ക്ഷേമവും വോട്ടായി മാറും എന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. 2016 ല്‍ 91 സീറ്റ് നേടി അധികാരത്തിലെത്തിയ എല്‍ഡിഎഫ് 2021 ല്‍ 99 സീറ്റ് നേടിക്കൊണ്ടാണ് ചരിത്രം സൃഷ്ടിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദ്യമായാണ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഒരു മുന്നണി വീണ്ടും തുടര്‍ഭരണത്തിനായി തിരഞ്ഞെടുക്കപ്പെടുന്നത്.

Kerala Assembly Election 2026

ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് ഇറങ്ങുന്നത്. തുടര്‍ഭരണം ലഭിക്കും എന്നാണ് എല്‍ഡിഎഫ് നേതാക്കളുടെയെല്ലാം കണക്കുകൂട്ടല്‍. അതേസമയം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകും എന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. നിര്‍ണായക ശക്തിയാകും എന്ന് എന്‍ഡിഎയും അവകാശപ്പെടുന്നുണ്ട്.

കേരളത്തില്‍ ഇത്തവണ നിര്‍ണായകമാക്കുക സ്ത്രീവോട്ടര്‍മാരായിരിക്കും. ആകെയുള്ള 2,71,42,952 വോട്ടര്‍മാരില്‍ 1,39,21,868 പേര്‍ സ്ത്രീകളാണ്. 1,32,20,811 ആണ് പുരുഷന്മാരുടെ എണ്ണം. പുരുഷവോട്ടര്‍മാരെ അപേക്ഷിച്ച് 7,01,057 അധികം സ്ത്രീ വോര്‍ട്ടര്‍മാരാണ് ഇത്തവണ സംസ്ഥാനത്ത് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ വോട്ടര്‍പട്ടിക പ്രകാരം വ്യക്തമാകുന്നത്.

കേരളത്തിലെ 140 മണ്ഡലങ്ങളില്‍ 11 മണ്ഡലങ്ങളില്‍ മാത്രമാണ് പുരുഷ വോട്ടര്‍മാരുടെ എണ്ണം സ്ത്രീ വോട്ടര്‍മാരേക്കാള്‍ കൂടിയിരിക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, കൊണ്ടോട്ടി, ഏറനാട്, കോട്ടയ്ക്കല്‍, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര, മലപ്പുറം എന്നീ മണ്ഡലങ്ങളിലാണ് പുരുഷ വോട്ടര്‍മാരുടെ എണ്ണം സ്ത്രീ വോട്ടര്‍മാരേക്കാള്‍ കൂടുതലുള്ളത്. ബാക്കിയുള്ള 129 മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍.

100 വയസിന്് മുകളില്‍ പ്രായമുള്ള 1,555 വോട്ടര്‍മാരും ഇത്തവണ പട്ടികയിലുണ്ട്. ഇതില്‍ 478 പേര്‍ പുരുഷവോട്ടര്‍മാരും 1,077 സ്ത്രീ വോട്ടര്‍മാരുമാണ്. 18 നും 19 നും ഇടയില്‍ പ്രായമുള്ള 4,66,408 വോട്ടര്‍മാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+