കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ 'ഇക്കിളിക്കഥകള്‍' സിപിഎം ഇറക്കില്ല; പക്ഷേ, ഉമ്മന്‍ ചാണ്ടിയ്ക്ക് പൊള്ളും... അതിങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഏറ്റവും വലിയ തലവേദനയായത് സോളാര്‍ തട്ടിപ്പ് കേസും അതിന്റെ ഭാഗമായി ഉയര്‍ന്ന ലൈംഗികാരോപണങ്ങളും ആയിരുന്നു. പിന്നീട് പലപ്പോഴും അത് ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്. വലിയ വിവാദമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന സിപിഎം അധികാരത്തിലെത്തിയിട്ടും സോളാര്‍ കേസിലും ലൈംഗികാരോപണ കേസുകളിലും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല.

ഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ സിബിഐ വരുമോ? സോളാര്‍ പീഡനക്കേസില്‍ പുതിയ കത്ത്... കനത്ത വെല്ലുവിളിഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ സിബിഐ വരുമോ? സോളാര്‍ പീഡനക്കേസില്‍ പുതിയ കത്ത്... കനത്ത വെല്ലുവിളി

ചെന്നിത്തലയുടെ ദൗര്‍ഭാഗ്യങ്ങള്‍!!! 1987 മുതല്‍ 2021 വരെ... വിധി കവര്‍ന്നെടുത്ത സൗഭാഗ്യങ്ങള്‍ചെന്നിത്തലയുടെ ദൗര്‍ഭാഗ്യങ്ങള്‍!!! 1987 മുതല്‍ 2021 വരെ... വിധി കവര്‍ന്നെടുത്ത സൗഭാഗ്യങ്ങള്‍

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെത്തുമ്പോള്‍ സോളാര്‍ കഥകള്‍ വീണ്ടും സിപിഎം പൊടിതട്ടിയെടുക്കുമോ എന്നാണ് ചോദ്യം. സാധ്യതകള്‍ പരിശോധിക്കാം...

സോളാര്‍ കഥകള്‍

സോളാര്‍ കഥകള്‍

ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ധാര്‍മികതയും സദാചാര ധാര്‍മികതയും ഒരേ സമയം ചോദ്യം ചെയ്യപ്പെട്ടതായിരുന്നു സോളാര്‍ കേസ്. മുഖ്യമന്ത്രി ആയിട്ടും സോളാര്‍ കമ്മീഷന് മുന്നില്‍ 16 മണിക്കൂര്‍ തുടര്‍ച്ചയായ വിചാരണയും നേരിടേണ്ടി വന്നു അദ്ദേഹത്തിന്. തുടര്‍ന്ന് 2016 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കനത്ത പരാജയവും.

വീണ്ടും ഉമ്മന്‍ ചാണ്ടി

വീണ്ടും ഉമ്മന്‍ ചാണ്ടി

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി വീണ്ടും കേരളത്തിലെ കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും അമരത്ത് എത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നയിക്കാനാണ് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷനും അദ്ദേഹം തന്നെ.

വീണ്ടും കഥകള്‍

വീണ്ടും കഥകള്‍

ഉമ്മന്‍ ചാണ്ടിയെ നേരിടാന്‍ സിപിഎം വീണ്ടും സോളാര്‍ കഥകള്‍ പുറത്തെടുക്കുമോ എന്നാണ് പലരുടേയും ചോദ്യം. 2016 ന് ശേഷം നടന്ന തിരഞ്ഞെടുപ്പുവേളകളില്‍ എല്ലാം ഏതെങ്കിവും വിധത്തില്‍ സോളാര്‍ ലൈംഗികാരോപണ കേസിലെ ഇര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അത് ഇത്തവണയും ആവര്‍ത്തിക്കുമോ എന്നാണ് ചോദ്യം.

സിപിഎം മുതിരില്ല

സിപിഎം മുതിരില്ല

എന്തായാലും ഈ തിരഞ്ഞെടുപ്പില്‍ സോളാര്‍ വിഷയം ഉന്നയിച്ചുള്ള പ്രചാരണത്തിന് സിപിഎം ഉണ്ടാകില്ല എന്നാണ് വിലയിരുത്തല്‍. വീണ്ടും സോളാര്‍ എടുത്തിട്ടാല്‍, കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തു എന്ന ചോദ്യവും ഉയരും. അത് ഉമ്മന്‍ ചാണ്ടിയ്ക്കും കോണ്‍ഗ്രസിനും ഗുണകരമാവുകയും ചെയ്യും.

നേരിട്ടല്ലെങ്കില്‍

നേരിട്ടല്ലെങ്കില്‍

പ്രചാരണത്തില്‍ സോളാര്‍ ഒരു വിഷയമായി ഉയര്‍ത്തിയില്ലെങ്കിലും, തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ ചര്‍ച്ചകളില്‍ അതിനെ നിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള തന്ത്രങ്ങള്‍ സിപിഎം ആവിഷ്‌കരിച്ചേക്കും. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ചര്‍ച്ചയാകാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ ആവില്ല.

കോണ്‍ഗ്രസിലെ ഗ്രൂപ്പ്

കോണ്‍ഗ്രസിലെ ഗ്രൂപ്പ്

സോളാര്‍ കേസ് സിപിഎമ്മോ എല്‍ഡിഎഫോ ഉയര്‍ത്തിക്കൊണ്ടുവന്നില്ലെങ്കില്‍ പോലും കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക് അത് ചര്‍ച്ചയാക്കും എന്നും വിലയിരുത്തലുണ്ട്. പലപ്പോഴും കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ തന്നെയാണ് ഇത്തരം വിവാദങ്ങള്‍ പുറത്തെത്തിച്ചിട്ടുള്ളതും. ഒന്നിച്ച് പോരാടുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും, ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചുവരവില്‍ ഐ ഗ്രൂപ്പിന് കടുത്ത അമര്‍ഷമുണ്ട്.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ട്. 2021 ന്റെ തുടക്കത്തില്‍ തന്നെയാണ് ഈ കത്ത് കൈമാറിയത്. സര്‍ക്കാര്‍ ഈ കത്തില്‍ എന്ത് നടപടി സ്വീകരിക്കും എന്നത് നിര്‍ണായകമാണ്.

കോടതിയെ സമീപിച്ചാല്‍

കോടതിയെ സമീപിച്ചാല്‍

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതിക്കാരിയുടെ കത്ത് സര്‍ക്കാര്‍ അവഗണിച്ചാല്‍ അവര്‍ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍, സോളാര്‍ ലൈംഗികാരോപണ കേസ് വീണ്ടും മാധ്യമങ്ങളില്‍ നിറയും. ഏത് വിധത്തില്‍ ആയാലും അത് ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിക്കും എന്നാണ് വിലയിരുത്തല്‍.

എന്തുകൊണ്ട് നിശബ്ദത

എന്തുകൊണ്ട് നിശബ്ദത

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണ് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. എന്നാല്‍ വര്‍ഷം ഇത്ര കഴിഞ്ഞിട്ടും കേസില്‍ കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത് തന്നെയാണ് യുഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും ഉമ്മന്‍ ചാണ്ടിയുടേയും പിടിവള്ളിയും.

കഴിഞ്ഞ തവണയും നയിച്ചത് ഉമ്മൻ ചാണ്ടി! കിട്ടിയത് വട്ടപ്പൂജ്യം... ഇത്തവണ എന്ത് സംഭവിക്കും? ഇതോ കോൺഗ്രസിന്റെ വിധി?കഴിഞ്ഞ തവണയും നയിച്ചത് ഉമ്മൻ ചാണ്ടി! കിട്ടിയത് വട്ടപ്പൂജ്യം... ഇത്തവണ എന്ത് സംഭവിക്കും? ഇതോ കോൺഗ്രസിന്റെ വിധി?

ചെന്നിത്തലയുടെ വിധി ഇനി എന്ത്? അഞ്ച് വര്‍ഷം നയിച്ചിട്ടും നായക സ്ഥാനം കൈയ്യാലപ്പുറത്ത്... ഇടിത്തീയായത് ആ തോൽവിചെന്നിത്തലയുടെ വിധി ഇനി എന്ത്? അഞ്ച് വര്‍ഷം നയിച്ചിട്ടും നായക സ്ഥാനം കൈയ്യാലപ്പുറത്ത്... ഇടിത്തീയായത് ആ തോൽവി

English summary
Kerala Assembly Election 2021: CPM may not raise Solar Case allegations against Oommen Chandy this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X