കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി ഇന്ന് അറിയാം; മറ്റ് നാല് സംസ്ഥാനങ്ങളിലെ തീയതിയും പ്രഖ്യാപിക്കും
കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് നാലിനാണ് പത്രസമ്മേളനം,കേരളത്തിനൊപ്പം തമിഴ്നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കും. കേരളത്തിൽ ഏപ്രിൽ 17 നും 22 നും ഇടയിലായിരിക്കും തിരഞ്ഞെടുപ്പ് നടന്നേക്കുകയെന്നാണ് സൂചന. മെയ് ആദ്യവാരമോ രണ്ടാം വാരമോ ഫലപ്രഖ്യാപനവും ഉണ്ടായേക്കും.

2021 ൽ ഏപ്രിൽ 6 നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. മെയ് രണ്ടിനായിരുന്നു ഫലപ്രഖ്യാപനം. ആകെയുള്ള 140-ൽ 99 സീറ്റുകൾ നേടിയാണ് എൽ ഡി എഫ് തുടർഭരണം നേടിയത്. 1977-ന് ശേഷം തുടർച്ചയായി രണ്ടാം തവണയും ഭരണമുന്നണിക്ക് അധികാരം നിലനിർത്താൻ കഴിഞ്ഞ ആദ്യ സന്ദർഭമായിരുന്നു അത്. യു ഡി എഫിന് 41 സീറ്റുകളാണ് അന്ന് നേടാനായത്. അതേസമയം എൻഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല. 2016 ൽ നേടിയ നേമവും ബി ജെ പിയെ കൈവിടുന്നതായിരുന്നു കാഴ്ച. വോട്ട് വിഹിതം പ്രകാരം, എൽ ഡി എഫ്. ഏകദേശം 45.4% വോട്ടുകൾ നേടി. യു ഡി എഫിന് 39.5% വോട്ടും എൻ ഡി എയ്ക്ക് 12.4% വോട്ടും ലഭിച്ചു. മൊത്തം പോളിംഗ് ശതമാനം 76% ആയിരുന്നു, 2016 ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ എൽ ഡി എഫ് വോട്ട് ശതമാനം വർധിപ്പിച്ചു. എന്നാൽ എൻ ഡി എയുടെ പിന്തുണയിൽ കാര്യമായ ഇടിവാണ് ഉണ്ടായത്.
ഇത്തവണയും ഭരണം നിലനിർത്തുമെന്നാണ് എൽ ഡി എഫ് അവകാശവാദം. പിണറായി വിജയൻ തന്നെയാണ് ഇക്കുറിയും എൽ ഡി എഫിനെ നയിക്കുക. അതേസമയം എന്തുവിലകൊടുത്തും ഭരണം പിടിക്കാനുളള തന്ത്രവുമായാണ് യു ഡി എഫ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ കൂറ്റൻ വിജയം നിയമസഭ തിരഞ്ഞെടുപ്പിലും ലഭിക്കുമെന്നാണ് മുന്നിയുടെ പ്രതീക്ഷ. അതേസമയം ഇക്കുറിയെങ്കിലും താമര വിരിയിക്കാനുള്ള തീവ്രശ്രമങ്ങളാണ് എൻ ഡി എ ക്യാമ്പിൽ നടക്കുന്നത്. 100 ഓളം സീറ്റുകളിൽ മുന്നണി മത്സരിക്കുമെന്നാണ് വിവരം. തിരുവനന്തപുരം , പാലക്കാട് എന്നിവിടങ്ങളിൽ വൻ വിജയം നേടാനാകുമെന്നും ബി ജെ പി പ്രതീക്ഷ പുലർത്തുന്നുണ്ട്.












Click it and Unblock the Notifications