കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിൽ പൊട്ടിത്തെറി; തോൽപിക്കാൻ ശ്രമിച്ചത് പാർട്ടിക്കാർ, പരാതിക്കെട്ടഴിച്ച് നേതാക്കൾ

Google Oneindia Malayalam News

തിരുവനന്തപുരം; ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് തലസ്ഥാനത്ത് യുഡിഎഫിന് നേരിടേണ്ടി വന്നത്. ആകെയുണ്ടായിരുന്ന മൂന്നിൽ രണ്ട് സീറ്റും മുന്നണിക്ക് നഷ്ടമായി. കോൺഗ്രസിന്റെ കുത്തക സീറ്റിൽ പോലും കനത്ത തോൽവിയായിരുന്നു പാർട്ടി നേരിട്ടത്.

എന്നാൽ തങ്ങളുടെ കോട്ടകളിൽ ഉൾപ്പെടെ തിരിച്ചടി നേരിട്ടതിൽ ഇപ്പോൾ കൂട്ടപരാതി ഉയർത്തുകയാണ് പരാജയപ്പെട്ട സ്ഥാനാർത്ഥികൾ. കെപിസിസി നിയോഗിച്ച കെഎ ചന്ദ്രൻ കമ്മീഷന് മുന്നിലാണ് നേതാക്കൾ പരാതിക്കെട്ട് അഴിച്ചത്. ഗുരുതര ആരോപണമാണ് ഇവർ ഉയർത്തിയത്. വിശദാംശങ്ങളിലേക്ക്

1

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് ചുവപ്പ് തരംഗം ആഞ്ഞടിപ്പോൾ യുഡിഎഫിന് നാല് സീറ്റിൽ വിജയിക്കാൻ സാധിച്ചിരുന്നു. എൽഡിഎഫിന് 9 സീറ്റുകളും. അരുവിക്കര, കോവളം, തിരുവനന്തപുരം, വട്ടിയൂർക്കാവ് എന്നിവയായിരുന്നു യുഡിഎഫ് ജയിച്ച മണ്ഡലങ്ങൾ. എന്നാൽ ഇത്തവണ തലസ്ഥാനത്ത് അട്ടിമറി ഉണ്ടാക്കാമെന്ന് പ്രതീക്ഷിച്ച് പോരാട്ടത്തിനിറങ്ങിയ യുഡിഎഫിന് നിലംതൊടാൻ പോലും സാധിച്ചില്ല.

2

തങ്ങളുടെ ഉറച്ച സീറ്റുകളിൽ പോലും യുഡിഎഫ് പരാജയം രുചിച്ചു. അരുവിക്കരയിലായിരുന്നു കോൺഗ്രസ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ഇവിടെ സിറ്റിംഗ് എംഎൽഎയായ കെഎസ് ശബരീനാഥൻ 5046 വോട്ടുകൾക്കായിരുന്നു പരാജയപ്പെട്ടത്. തിരുവനന്തപുരം സെൻട്രലിൽ 7089 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി രാജു (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്)വിനോട് കോൺഗ്രസിന്റെ വിഎസ് ശിവകുമാർ അടിയറവ് പറഞ്ഞു.

3

അതേസമയം കോൺഗ്രസിന്റെ പരാജയത്തിന് കാരണക്കാർ പാർട്ടി നേതാക്കൾ തന്നെയാണെന്ന ആരോപണമാണ് സ്ഥാനാർത്ഥികൾ ഉയർത്തുന്നത്.
തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായിരുന്ന വി എസ് ശിവകുമാർ, വർക്കലയിലെ ബി ആർ എം ഷഫീർ, നെടുമങ്ങാട്ടെ പി എസ് പ്രശാന്ത്,കാട്ടാക്കട സ്ഥാനാർത്ഥി മലയിൻകീഴ് വേണു ഗോപാൽ, പാറശാലയിലെ അൻസജിത റസൽ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.

4

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ പരാജയത്തിന് കാരണക്കാരൻ കെ പി സി സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷാണെന്നാണെന്നാണ് കമ്മീഷനോട് വിഎസ് ശിവകുമാർ പരാതിപ്പെട്ടത്. മുൻ എം എൽ എമാരും മുതിർന്ന കോൺ ഗ്രസ് നേതാക്കളുമായ വർക്കല കഹാർ, പാലോട് രവി, എൻ ശക്ത‌ൻ, എ ടി ജോർജ് എന്നിവർക്കെതിരെയാണ് മറ്റ് നേതാക്കൾ പരാതി ഉയർത്തിയത്.

Recommended Video

cmsvideo
Changes in Congress leadership; Rahul Gandhi more likely to become Congress president
5

അതേസമയം വരും ദിവസങ്ങളിൽ ആരോപണങ്ങൾ സംബന്ധിച്ച് കൂടുതൽ പൊട്ടിത്തെറികൾ ഉണഅടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനിടെ തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് പഠിക്കാൻ കോൺഗ്രസ് നിയോഗിച്ച അഞ്ച് മേഖലാ കമ്മിറ്റികൾ വരും ദിവസങ്ങളിലും മറ്റ് ജില്ലകളിലും നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

വരാനിരിക്കുന്നത് മറ്റൊരു പ്രളയമോ? ആശങ്ക കൂട്ടി സംസ്ഥാനത്ത് പെരുമഴ..ഒരാഴ്ചയ്ക്കിടെ ലഭിച്ചത് 169.7 മില്ലിമീറ്റർവരാനിരിക്കുന്നത് മറ്റൊരു പ്രളയമോ? ആശങ്ക കൂട്ടി സംസ്ഥാനത്ത് പെരുമഴ..ഒരാഴ്ചയ്ക്കിടെ ലഭിച്ചത് 169.7 മില്ലിമീറ്റർ

ബിജെപിയെ താഴെയിറക്കും; ഉത്തരാഖണ്ഡ് കോൺഗ്രസ് തലപ്പത്ത് വൻ അഴിച്ചുപണി..പ്രമുഖർ കളത്തിലേക്ക്ബിജെപിയെ താഴെയിറക്കും; ഉത്തരാഖണ്ഡ് കോൺഗ്രസ് തലപ്പത്ത് വൻ അഴിച്ചുപണി..പ്രമുഖർ കളത്തിലേക്ക്

പിടിമുറുക്കി ഗ്രൂപ്പ്? വഴങ്ങി ഹൈക്കമാന്റ്? എഐസിസി നേതാക്കൾ സംസ്ഥാനത്ത് എത്തില്ല..അഴിച്ചുപണി ഇനി ഇങ്ങനെപിടിമുറുക്കി ഗ്രൂപ്പ്? വഴങ്ങി ഹൈക്കമാന്റ്? എഐസിസി നേതാക്കൾ സംസ്ഥാനത്ത് എത്തില്ല..അഴിച്ചുപണി ഇനി ഇങ്ങനെ

English summary
Kerala assembly election defeat; Congress leaders complaints about colleagues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X