കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയെ ഒറ്റുകൊടുത്തവന്റെ പാളയത്തിലെത്തിയത് പക വീട്ടാനാണ്, സ്‌നേഹിക്കാനല്ല; തുറന്നുപറഞ്ഞ് എൽദോസ് കുന്നപ്പിള്ളി

Google Oneindia Malayalam News

കൊച്ചി: സിപിഎമ്മിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി രംഗത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിന്ന് നിന്ന് ചെറുത്തതുകൊണ്ടാണ് സര്‍ക്കാര്‍ എല്ലാ അഴിമതിയില്‍ നിന്ന് പിറകോട്ട് പോയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
പിണറായി കഴുത..ആഞ്ഞടിച്ച് എൽദോസ് കുന്നപ്പള്ളി | Oneindia Malayalam

വീണ്ടും മത്സരിക്കുമോ എന്നുള്ള കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. പാര്‍ട്ടി സീറ്റ് നല്‍കിയാല്‍ വീണ്ടും മത്സരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

ഇന്ധന വിലവര്‍ധനവിനെതിരെ ഭാരതബന്ദ്, ചിത്രങ്ങള്‍ കാണാം

തിരഞ്ഞെടുപ്പ് തിരക്കുകളിലേക്ക്

തിരഞ്ഞെടുപ്പ് തിരക്കുകളിലേക്ക്

അഞ്ച് വര്‍ഷം പൂര്‍ത്തിയായി. ഒരു തിരഞ്ഞെടുപ്പ് കൂടി വരാന്‍ പോകുകയാണ്. അടുത്ത തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അജണ്ടകള്‍ നിശ്ചയിക്കാനും ജനങ്ങളെ സമീപിക്കാനുമുള്ള തിരക്കുകള്‍ ആരംഭിച്ചിരിക്കുകയാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറയുന്നു. വീണ്ടും മത്സരിക്കുമോ എന്നുള്ള കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. പാര്‍ട്ടി സീറ്റ് നല്‍കിയാല്‍ വീണ്ടും മത്സരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന

രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന

രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളിലും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചു. സത്യത്തില്‍ അതൊരു വിവാദമല്ലെന്നാണ് എല്‍ദോസ് കുന്നപ്പള്ളി പറയുന്നത്. ചിലയാളുകള്‍ അത് വിവാദമാക്കണമെന്ന് കരുതി വിവാദമാക്കുകയാണ്. ഞാനൊരു വിശ്വാസിയാണ്. എല്ലാ മതസ്ഥര്‍ക്കും സംഭാവന നല്‍കാറുണ്ട്. എന്റെ മതസ്ഥരേക്കാള്‍ ഞാന്‍ മറ്റു മതസ്ഥരെ ആദരിക്കുന്നുണ്ട്.

എല്ലാവര്‍ക്കും അറിയാവുന്ന കാര്യം

എല്ലാവര്‍ക്കും അറിയാവുന്ന കാര്യം

ഇക്കാര്യം ഇവിടെയുള്ള എല്ലാ പൊതു സമൂഹത്തിനും അറിയുന്ന കാര്യമാണ്. അതുകൊണ്ട് ക്ഷേത്രത്തിന് പണം കൊടുത്തു എന്ന വിവാദം ഇവിടെയില്ല. ഏര്‍എസ്എസും മറ്റ് ചില തീവ്രവാദ സംഘടനകളും ഇത് ഒരു ആയുധമാക്കിക്കൊണ്ട് തനിക്കെതിരെ ഒളിയമ്പുകള്‍ എയ്യുകയാണെന്ന് എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു.

ജാഗ്രത കുറവുണ്ടായോ?

ജാഗ്രത കുറവുണ്ടായോ?

അക്കാര്യത്തില്‍ ജാഗ്രത കുറവുണ്ടായെന്നും എല്‍എല്‍എ സമ്മതിക്കുന്നു. അതുകൊണ്ടാണല്ലോ ഈ വിവാദം ഉണ്ടായിരിക്കുന്നത്. എന്റെ മനസില്‍ കളങ്കമില്ലാത്തത് കൊണ്ടാണ് ആ ജാഗ്രത കുറവുണ്ടായത്. പൊതുസമൂഹത്തെ ഭയക്കുന്ന ഒരാളല്ല ഞാന്‍. പക്ഷേ, ഒരു ക്ഷേത്ര നിര്‍മ്മാണത്തിന് ഫണ്ട് ചോദിച്ച് വന്നവര്‍ ആര്‍എസ്എസാണെന്നും അവര്‍ എനിക്കെതിരെ വ്യക്തിഹത്യ നടത്തുവാന്‍ ഇത് ഉപയോഗിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് സര്‍വ്വേ ഫലങ്ങള്‍

തിരഞ്ഞെടുപ്പ് സര്‍വ്വേ ഫലങ്ങള്‍

സര്‍വ്വേ ഫലങ്ങള്‍ ഒന്നും തന്നെ കൃത്യമാകണമെന്നില്ല. ഒരു സമൂഹത്തില്‍ വന്ന് പത്ത് പേരെ കാണുന്നു. ആ കാണുന്ന പത്ത് പേരും എല്‍ഡിഎഫ് ആണെങ്കിലോ. രണ്ട് ലക്ഷം വോട്ടര്‍മാര്‍ വേറെ ഇല്ലേ. സര്‍വ്വേ ഫലങ്ങള്‍ ഒരുപാട് തെറ്റിയിട്ടില്ലേ. ഈ സന്ദര്‍ഭങ്ങള്‍ ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ ഇതുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകള്‍ എല്ലാവര്‍ക്കും അറിയാം. ഇതിന്റെ പിന്നിലുള്ള ഇന്റന്‍ഷന്‍ എല്ലാവര്‍ക്കും അറിയാം.

 പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്

കേരളത്തിന് ഒരു പാറ്റേണ്‍ ഉണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് വിചാരിച്ചില്ല 19 സീറ്റ് കിട്ടുമെന്ന്. കിട്ടിയില്ല. ഒന്നേ എല്‍ഡിഎഫിന് കിട്ടിയുള്ളൂ. ആ ഒന്ന് പൊക്കിപ്പിടിച്ചാണ് കോട്ട പൊട്ടിച്ചു എന്ന് പറഞ്ഞ് നടക്കുന്നത്. ഇന്നവരെ തോല്‍വിയുണ്ടായിട്ടില്ലെന്ന് എല്‍ഡിഎഫ് പറഞ്ഞിട്ടില്ല. അതുകൊണ്ട് സര്‍വ്വേ ഫലങ്ങളില്‍ കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മാണി സാര്‍ മഹാനായിരുന്നു

മാണി സാര്‍ മഹാനായിരുന്നു

കെ എം മാണി സാര്‍ ഒരു മഹാനായിരുന്നു. അദ്ദേഹം മനസ് നൊന്താണ് വിടപറഞ്ഞത്. ഒരു തെറ്റും ചെയ്യതിരുന്ന അദ്ദേഹത്തെ കള്ളന്‍ എന്ന് വിളിച്ചവരാണ് സിപിഎം. അദ്ദേഹത്തിന്റെ വീട്ടില്‍ നോട്ട് എണ്ണുന്ന മിഷ്യന്‍ ഉണ്ടെന്ന് ആക്ഷേപിച്ചവരാണ് സിപിഎമ്മുകാര്‍. ബജറ്റ് അവതരിപ്പിക്കാന്‍ പോലും സമ്മതിക്കാത്തവരാണ് സിപിഎം. കെ എം മാണിയെ ആക്ഷേപിച്ചയാളുടെ പാളയത്തിലേക്കാണ് ഇപ്പോള്‍ ജോസ് കെ മാണി നടന്നു കയറിയതെന്ന് എല്‍ദോസ് പറഞ്ഞു.

സിപിഎമ്മിന് അന്ത്യകൂതാശ

സിപിഎമ്മിന് അന്ത്യകൂതാശ

കേരള കോണ്‍ഗ്രസ് എം-സിപിഎമ്മും ഒരുമിച്ച് മത്സരിക്കുമ്പോള്‍ ആ പഴയ ചിന്തകള്‍ അവരുടെ മനസില്‍ വരും. കെഎം മാണിയെ ഒറ്റുകൊടുത്തവന്റെ പാളയത്തില്‍ ചെല്ലുന്നത് പക വീട്ടാനാണ്. അല്ലാതെ സ്‌നേഹിക്കാല്ല. അത് മാര്‍ക്കിസ്റ്റ് പാര്‍ട്ടിക്ക് മനസിലായിട്ടില്ല. ആരെയും കൂട്ടി വോട്ട് പിടിക്കുക ഭരിക്കുക, അവര്‍ ബിജെപിയെയും കൂട്ടുപിടിക്കും ആര്‍എസ്എസിനെയും കൂട്ടുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതി

അഴിമതി

ഈ സര്‍ക്കാര്‍ അഴിമതി ചെയ്യാനുള്ള എല്ലാ മാര്‍ഗവും നോക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിന്ന് നിന്ന് ചെറുത്തതുകൊണ്ട് അവര്‍ മൊത്തം പിറകോട്ട് പോകുന്നത്. അല്ലെങ്കില്‍ കേരളം വിറ്റുകൊണ്ടു പോകില്ലേ അവര്‍. കടല്‍ വില്‍ക്കുന്നു. ഡാറ്റ വില്‍ക്കുന്നു. സ്വര്‍ണം ഇറക്കുമതി ചെയ്യുന്നു. കിറ്റ് കൊടുക്കുന്നതില്‍ അഴിമതി ചെയ്യുന്നു. പിന്‍വാതില്‍ നിയമനം നടക്കുന്നു. പിഎസ്സി നോക്കുകുത്തിയാവുന്നു. യുഡിഎഫും പ്രതിപക്ഷവും ശക്തമായ നിലപാട് എടുത്തതുകൊണ്ടാണ് ഇവര്‍ എല്ലാം പിന്നോട്ട് പോയതെന്നും അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസിന്റെ കോട്ടയം വിഭജനം ഇങ്ങനെ; 2 സീറ്റ് ഏതൊക്കെ? പിജെ ജോസഫിന് കൊറോണ, ചര്‍ച്ചകള്‍ മന്ദഗതിയില്‍കോണ്‍ഗ്രസിന്റെ കോട്ടയം വിഭജനം ഇങ്ങനെ; 2 സീറ്റ് ഏതൊക്കെ? പിജെ ജോസഫിന് കൊറോണ, ചര്‍ച്ചകള്‍ മന്ദഗതിയില്‍

ഭാഗ്യലക്ഷ്മി പച്ചത്തെറി പറഞ്ഞെന്ന് ഫിറോസ്, തെറിവാക്ക് ഏതെന്ന് വെളിപ്പെടുത്തി;ബിബിയ്ക്കെതിരെ 'ദേവാസുര' പരാതിഭാഗ്യലക്ഷ്മി പച്ചത്തെറി പറഞ്ഞെന്ന് ഫിറോസ്, തെറിവാക്ക് ഏതെന്ന് വെളിപ്പെടുത്തി;ബിബിയ്ക്കെതിരെ 'ദേവാസുര' പരാതി

ഹോട്ട് ലുക്കിൽ പ്രിയ വാര്യർ- ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
Kerala Assembly Election: Eldos Kunnappally Says about the entry of Kerala Congress(M) into LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X